സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ രണ്ടിന് ഇന്ത്യയിലെത്തും

|

സാംസങ് അടുത്തിടെ നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. അക്കൂട്ടത്തിലേക്ക് ഒരു പുതിയ എം സീരീസ് സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കുകയാണ് കമ്പനി. സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ ആണ് പുതിയതായി ഇന്ത്യയിൽ എത്തുന്ന സ്മാർട്ട്ഫോൺ. എപ്രിൽ രണ്ടിന് സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിൽ എത്തുമെന്ന് ആമസോൺ സ്ഥിരീകരിച്ചു. സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച്, വില തുടങ്ങിയ വിശദാംശങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങൾ

സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങൾ

ആമസോൺ ടീസറും മൈക്രോ സൈറ്റും അനുസരിച്ച്, എപ്രിൽ രണ്ടാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തും. ലോഞ്ച് തീയതി മാത്രമല്ല, ആമസോണിലെ ഡെഡിക്കേറ്റഡ് മൈക്രോസൈറ്റിൽ സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളും എടുത്ത് കാണിക്കുന്നുണ്ട്. ഗാലക്‌സി എ13, ഗാലക്‌സി എ23 എന്നീ സ്മാർട്ട്ഫോണുകൾക്കൊപ്പം ആഗോള വിപണിയിൽ ഈ മാസം ആദ്യം അവതരിപ്പിച്ച സ്മാർട്ട്ഫോണാണ് സാംസങ് ഗാലക്സി എം33 5ജി. അതിനാൽ തന്നെ ഈ പുതിയ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് ഏതാണ്ട് ഒരു ധാരണ എല്ലാവർക്കും ഉണ്ട്.

സാംസങ് ഗാലക്സി എ13 vs സാംസങ് ഗാലക്സി എ12; സമാനതകളും വ്യത്യാസങ്ങളുംസാംസങ് ഗാലക്സി എ13 vs സാംസങ് ഗാലക്സി എ12; സമാനതകളും വ്യത്യാസങ്ങളും

സാംസങ് ഗാലക്സി എം33 5ജി ഫീച്ചറുകൾ
 

സാംസങ് ഗാലക്സി എം33 5ജി ഫീച്ചറുകൾ

സാംസങ് ഗാലക്‌സി എം33 5ജി മികച്ച 5nm പ്രോസസറാണ് നൽകുന്നതെന്ന് ആമസോൺ ടീസർ സ്ഥിരീകരിക്കുന്നു. അതേ സമയം പ്രോസസറിന്റെ കൃത്യമായ പേര് അതിൽ സൂചിപ്പിച്ചിട്ടില്ല. സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ എക്സിനോസ് 1280 എസ്ഒസി പായ്ക്ക് ചെയ്യുമെന്ന് ടിപ്സ്റ്റർ യോഗേഷ് ബ്രാർ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിൽ 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

സാംസങ്

സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ ഒരു പ്രത്യേക മൈക്രോ എസ്ഡി സ്ലോട്ട് വഴി അധിക സ്റ്റോറേജ് ​​വിപുലീകരണത്തിന് സപ്പോർട്ട് നൽകുമെന്നും പ്രതീക്ഷിക്കാവുന്നതാണ്. സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിൽ വെർച്വൽ റാം സപ്പോർട്ടും ലഭിക്കും. 6,000 എംഎഎച്ച് ബാറ്ററി യൂണിറ്റിന് ഒപ്പം 25 വാട്ട് ഫാസ്റ്റ് ചാർജിങും റിവേഴ്സ് ചാർജിങും സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. അതേ സമയം ആമസോൺ മൈക്രോസൈറ്റ് അനുസരിച്ച് ഡിവൈസിനൊപ്പം ബോക്സിൽ ഒരു ചാർജർ ഉൾപ്പെടുത്തില്ല.

പണമില്ലാത്തതിനാൽ ഐഫോൺ വാങ്ങാതിരിക്കണ്ട, സബ്ക്രിപ്ഷൻ സേവനവുമായി ആപ്പിൾപണമില്ലാത്തതിനാൽ ഐഫോൺ വാങ്ങാതിരിക്കണ്ട, സബ്ക്രിപ്ഷൻ സേവനവുമായി ആപ്പിൾ

ഗാലക്സി

പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച്, ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉള്ള 6.6 ഇഞ്ച് എൽസിഡി പാനലുമായിട്ടായിരിക്കും സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. സാംസങ് ഗാലക്സി എം33 5ജി പിൻ പാനലിൽ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഓഫർ ചെയ്യുന്നു. 50 മെഗാ പിക്സൽ പ്രൈമറി ക്യാമറ സെൻസർ, 5 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ, മറ്റൊരു 2 മെഗാ പിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിലെ സെൻസറുകൾ.

സാംസങ് ഗാലക്സി എം33 5ജി

സെൽഫികൾക്കും വീഡിയോകൾക്കുമായി 8 മെഗാ പിക്സൽ ക്യാമറ സെൻസറും സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാം. സോഫ്റ്റ്‌വെയർ സൈഡിൽ ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1 ഒഎസിലായിരിക്കും സാംസങ് ഗാലക്സി എം33 5ജി പ്രവർത്തിക്കുക. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും കണക്റ്റിവിറ്റിക്കായി 3.5 എംഎം ഓഡിയോ ജാക്കും ഫീച്ചർ ചെയ്യുമെന്ന് പറയപ്പെടുന്നു.

താങ്ങാവുന്ന വിലയും തകർപ്പൻ ഫീച്ചറുകളും; ഗാലക്സി എ13 4ജി, ഗാലക്സി എ23 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിതാങ്ങാവുന്ന വിലയും തകർപ്പൻ ഫീച്ചറുകളും; ഗാലക്സി എ13 4ജി, ഗാലക്സി എ23 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

നിലവിൽ സാംസങ് ഗാലക്‌സി എം33 5ജിയുടെ ഇന്ത്യയിലെ വില സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫീച്ചറുകൾ കണക്കിലെടുക്കുമ്പോൾ, മറ്റ് ബ്രാൻഡുകളുടെ മിഡ് റേഞ്ച് ഫോണുകളുമായി മത്സരിക്കുന്ന ഒരു മിഡ് റേഞ്ച് ഓഫറായിരിക്കും സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ. വെർച്വൽ റാം സപ്പോർട്ടും വലിയ ബാറ്ററിയും പ്ലസ് പോയിന്റുകൾ ആയിരിക്കും. കൂടാതെ, ഉപകരണം ആമസോൺ വഴി വാങ്ങാൻ ലഭ്യമാകും. രാജ്യത്ത് രണ്ട് കളർ വേരിയന്റുകളിൽ സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമെന്നും സ്ഥിരീകരിച്ച് വഴിഞ്ഞു.

Best Mobiles in India

English summary
Samsung has recently launched several smartphones in India. The company is also introducing a new M series smartphone to the set. Samsung Galaxy M33 5G is the latest smartphone to arrive in India. Amazon has confirmed that the Samsung Galaxy M33 5G will arrive in India on April 2.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X