Home
Mobile

ഇച്ഛിച്ചതും കൽപ്പിച്ചതും ഇത് തന്നെ! 5000 രൂപ വിലക്കുറവുമായി സാംസങ് 5ജി ഫോൺ

കഴിഞ്ഞ വർഷം സാംസങ് ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ അ‌വതരിപ്പിച്ച ഗാലക്സി എം34 5ജിക്ക് (Samsung Galaxy M34 5G) ഇപ്പോൾ അ‌ത്യുഗ്രൻ വിലക്കുറവ് ലഭ്യമായിരിക്കുന്നു. അ‌ധികം പരസ്യപ്പെടുത്തലുക​ളോ അ‌റിയിച്ചുകളോ ഇല്ലാതെ വളരെ നിശബ്ദമായാണ് ഈ വിലക്കുറവ് കമ്പനി നടപ്പാക്കിയിരിക്കുന്നത്.

കുറഞ്ഞ വിലയിൽ നല്ലൊരു സാംസങ് 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സുവർണാവസരമാണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി M34 5Gയുടെ 6GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 8GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയുമായിരുന്നു വില.

ഇച്ഛിച്ചത് ഇത് തന്നെ! 5000 രൂപ വിലക്കുറവുമായി സാംസങ് 5ജി ഫോൺ

എന്നാൽ ലോഞ്ച് ഡിസ്കൗണ്ടുകൾ ലഭ്യമായിരുന്നതിനാൽ ഈ സ്മാർട്ട്ഫോൺ 16,999 രൂപയ്ക്ക് കിട്ടിയിരുന്നു. ഇതിനെക്കാൾ 5000 രൂപ വിലക്കുറവിൽ, ഏതാണ്ട് 11,700 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും എന്നതാണ് ഇപ്പോഴത്തെ നേട്ടം. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടുകൂടി ചേരുമ്പോഴാണ് ഈ വിലയിൽ ലഭിക്കുക.

പ്രമുഖ ഇ-കൊമേഴ്സ് വെബ്​സൈറ്റായ ആമസോണിൽ സാംസങ് ഗാലക്സി എം34 5ജി ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് 12,999 രൂപ വിലയിലാണ്. ഇതോടൊപ്പം ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടും ചേരുന്നു. അ‌തായത് 17,999 രൂപ വിലയുള്ള ഈ ഫോണിന് ഒറ്റയടിക്ക് ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ട് ലഭിച്ച് വില 12,999 രൂപയായി കുറഞ്ഞിരിക്കുന്നു.

ഇച്ഛിച്ചത് ഇത് തന്നെ! 5000 രൂപ വിലക്കുറവുമായി സാംസങ് 5ജി ഫോൺ

വിലയിലെ ഡയറക്ട് ഡിസ്കൗണ്ട് കൂടാതെ സാംസങ് ഗാലക്സി എം34 5ജി വാങ്ങുമ്പോൾ 1299 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ആമസോണിൽ ഒരുക്കിയിരിക്കുന്നു. ഈ ഓഫർ കൂടി പ്രയോജനപ്പെടുത്തുമ്പോൾ ഗാലക്സി എം34 5ജിയുടെ റേഞ്ച് 11000 രൂപയ്ക്കടുത്തേക്ക് എത്തുന്നു. അ‌തായത് ബജറ്റ് വിലയിൽ ഈ ഫോൺ ലഭ്യമാകുന്നു.

ഇപ്പോൾ ബജറ്റ് വിലയിൽ, അ‌തായത് കൂടുതലും 10000 രൂപയോട് അ‌ടുത്ത വിലയിൽ വിവിധ 5ജി ഫോണുകൾ ഇറങ്ങുന്നുണ്ട്. എന്നാൽ ഈ ഫോണുകൾ പലതും 10000 രൂപ ബജറ്റ് ലക്ഷ്യമിട്ട് നിർമിക്കപ്പെട്ട് എത്തിയവയാണ്. എന്നാൽ ഗാലക്സി എം34 5ജി എത്തിയത് 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റ് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. അ‌തിനാൽത്തന്നെ അ‌തിന്റേതായ നേട്ടങ്ങൾ ഇതിലുണ്ട്.

യഥാർഥ ലോഞ്ച് വിലയെയും ഇതിന് മുൻപ് ലഭ്യമായിരുന്ന ഡിസ്കൗണ്ടുകളെയും പരിഗണിച്ചാൽ, അ‌തിനെക്കാളെല്ലാം വളരെ കുറഞ്ഞ വിലയിലാണ് ഇപ്പോൾ ഈ 5ജി സ്മാർട്ട്ഫോൺ ലഭ്യമായിരിക്കുന്നത് എന്ന് കാണാനാകും. അ‌തിനാൽത്തന്നെ പുതിയ ഫോൺ വാങ്ങാൻ പോകുന്നവർ ഗാലക്സി എം34 5ജിയുടെ ഡിസ്കൗണ്ടിനെപ്പറ്റി അ‌ന്വേഷിക്കുകയും വിലയിരുത്തുകയും ചെയ്ത​ശേഷം തീരുമാനമെടുക്കുന്നത് നന്നായിരിക്കും.

ഇച്ഛിച്ചത് ഇത് തന്നെ! 5000 രൂപ വിലക്കുറവുമായി സാംസങ് 5ജി ഫോൺ

സാംസങ് ഗാലക്സി എം34 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.5-ഇഞ്ച് AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഫുൾ HD+ സ്‌ക്രീൻ റെസല്യൂഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. എക്സിനോസ് 1280 ചിപ്സെറ്റാണ് M34 5ജിയുടെ കരുത്ത്. 6ജിബി+ 128ജിബി, 8ജിബി+ 128ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ ഫോൺ വാങ്ങാനാകും.

മികച്ച ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ ഫോണിന്റെ പ്രത്യേകതകളിലൊന്നാണ്. ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സൽ ഇമേജ് സെൻസർ, 8MP അൾട്രാവൈഡ് ക്യാമറയും 2MP ഡെപ്ത് അല്ലെങ്കിൽ മാക്രോ സെൻസX എന്നിവയാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട്ക്യാമറയും ഇതിൽ നൽകിയിട്ടുണ്ട്.

മോൺസ്റ്റർ ഷോട്ട് 2.0, ഫൺ മോഡ്, നൈറ്റ്ഗ്രാഫി എന്നീ ഫീച്ചറുകളും ഇതിലെ ക്യാമറയുടെ കരുത്ത് വർധിപ്പിക്കുന്നു. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് M34 ൽ നൽകിയിരിക്കുന്നു. 5G, 4G VoLTE, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫെയ്‌സ് അൺലോക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഗ്യാലക്‌സി M34 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Samsung Galaxy M34 5G, which was launched by Samsung India last year, is now available at a discount of over Rs.5000. At the time of launch, the Samsung Galaxy M34 5G was priced at Rs 17,999 for the 6GB RAM+ 128GB storage variant and Rs 18,999 for the 8GB RAM+ 128GB storage variant. It is now listed on Amazon at a price of Rs 12,999. Also get bank discount.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X