Home
Mobile

സാംസങ്ങിന്റെ 'മോൺസ്റ്റർ' എത്തുന്നു; പ്രതീക്ഷകൾ വാനോളം

സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ പോരാടുന്ന സാംസങ്, തങ്ങളുടെ മിഡ്റേഞ്ച് നിര ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുന്നു. അ‌തിന്റെ ഭാഗമായി രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ സാംസങ് ഉടൻ രംഗത്തിറക്കും. ഗാലക്സി എം34 5ജി, ഗാലക്സി എഫ്34 5ജി എന്നിവയാണ് മിഡ്റേഞ്ച് നിരയിലേക്കെത്തുന്ന പുത്തൻ സാംസങ് ഫോണുകൾ.

സാംസങ് ഗാലക്സി എ14 5ജി, ഗാലക്സി എ34 5ജി, ഗാലക്സി എ54 5ജി എന്നിവയിൽ ആരംഭിച്ച സാംസങ്ങിന്റെ മിഡ്റേഞ്ച് നിരയിൽ ഇപ്പോൾ ഗാലക്സി എഫ്14 5ജി, ഗാലക്സി എം14 5ജി, ഗാലക്സി എംഎഫ്4 5ജി എന്നീ സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നു. ഈ നിരയിലേക്കാണ് എം34, എഫ്34 എന്നിവയെത്തുന്നത്.

സാംസങ്ങിന്റെ 'മോൺസ്റ്റർ' എത്തുന്നു; പ്രതീക്ഷകൾ വാനോളം

6000 എംഎഎച്ച് ബാറ്ററി, 50എംപി ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകളുമായി എത്തുന്ന ഗ്യാലക്സി എം34 നെ 'മോൺസ്റ്റർ' എന്നാണ് സാംസങ് വിശേഷിപ്പിച്ചിരിക്കുന്നത്. ജൂ​ലൈ 7ന് എം 34 ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിക്കും എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 6 ജിബി റാമുമായി ജോടിയാക്കിയ എക്‌സിനോസ് 1280 ചിപ്സെറ്റിലാകും എം34ന്റെ പ്രവർത്തനം.

ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ട സാംസങ് ഗാലക്സി എം34 ന്റെ പാക്കേജ് സിംഗിൾ-കോർ ടെസ്റ്റിൽ 956 പോയിന്റും മൾട്ടി-കോർ ടെസ്റ്റിൽ 2032 പോയിന്റും നേടി. എം34 ന്റെ ഫീച്ചറുകൾ കമ്പനി ​ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഗ്യാലക്സി എം33യുടെ ഡിസ്പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോൾ, എം34 ന് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് സൂപ്പർഅമോലെഡ് സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാംസങ്ങിന്റെ 'മോൺസ്റ്റർ' എത്തുന്നു; പ്രതീക്ഷകൾ വാനോളം

50 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 5 എംപി മാക്രോ ക്യാമറ എന്നിവ എം34 5ജിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 32 എംപിയുടേതാകും സെൽഫി ക്യാമറ. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും സ്‌ക്രീൻ റീഡുചെയ്യാൻ 'വിഷൻ ബൂസ്റ്റർ' എന്ന സാങ്കേതികവിദ്യ സാംസങ് എം34 ൽ നൽകുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയും എം34 ൽ ഉണ്ടാകും. ഒറ്റ ഷോട്ടിൽ 4 ഫോട്ടോകളും 4 വിഡിയോകളും പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന സാംസങിന്റെ മോൺസ്റ്റർ ഷോട്ട് 2.0 സവിശേഷതയും 16 വ്യത്യസ്ത ലെൻസ് ഇഫക്‌റ്റുകളുള്ള ഒരു ഫൺ മോഡും ഇതിൽ ഉണ്ട് എന്ന് ചില ഓൺ​ലൈൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

6,000mAh ബാറ്ററിയും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്സി എം33 യുടെ പിൻഗാമിയായാണ് എം34 ന്റെ വരവ്. അ‌തിനാൽത്തന്നെ 20000 രൂപയിൽ താഴെ വിലയിലാകും എം34 എത്തുക. 17,999 രൂപ പ്രാരംഭ വിലയിലാണ് എം33 കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയത്. ആമസോണിലൂടെയാകും വിൽപ്പന.

സാംസങ് ഗാലക്സ് എഫ്34 ന്റെ അ‌ധികം വിശദാംദശങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ കണക്കിലെടുത്താൽ എഫ് 34 ന്റെ ഹാർഡ്‌വെയർ സവിശേഷതകളിൽ ഭൂരിഭാഗവും ഗാലക്സി എ34 5ജിയുടേതിന് സമാനമായിരിക്കും. 6.6 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഡൈമൻസിറ്റി 1080 ചിപ്‌സെറ്റ് എന്നിവ എഫ്34 ൽ ഉണ്ടാകും.

8ജിബി വരെ റാം, 256ജിബി വരെ ഓൺബോർഡ് സ്റ്റോറേജ്, 48എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവയും പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 13 ആയിരിക്കും ഒഎസ്. 5,000 എംഎഎച്ച് അല്ലെങ്കിൽ 6,000 എംഎഎച്ച് ബാറ്ററിയും 25W ഫാസ്റ്റ് ചാർജിംഗും ഗാലക്‌സി എഫ് 34 5ജിയിൽ കാണാം.

More from GizBot

Best Mobiles in India

English summary
Galaxy M34 5G and Galaxy F34 5G are the new mid-range Samsung phones. The company has announced that the M34 will be launched in the Indian market on July 7. The M34 5G will arrive with features including a 6000mAh battery and a 50MP camera. It is also believed to feature Samsung's Monster Shot 2.0 feature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X