വിശ്വാസങ്ങളൊന്നും മാറ്റേണ്ട! വില കുറഞ്ഞെങ്കിലും ഈ സാംസങ് 5ജി ഫോൺ ആള് പുലിയാണ്
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി വൈവിധ്യങ്ങളാൽ സമ്പന്നമാണ്. നിരവധി ബ്രാൻഡുകളുടെ സാന്നിധ്യം, ഏത് പ്രൈസ് സെഗ്മെന്റിലും ഇഷ്ടം പോലെ ഓപ്ഷനുകൾ എന്നിവയൊക്കെ വലിയ നേട്ടങ്ങൾ തന്നെയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബ്രാൻഡുകളുടെ സാന്നിധ്യം ശക്തമാണെങ്കിലും ചൈനീസ് സ്മാർട്ട്ഫോണുകളെ കൂട്ടിയിടിച്ചിട്ട് നടക്കാനാകാത്ത അവസ്ഥ എന്ന് പറയാം. ഒരു വിഭാഗം ആളുകൾക്ക് ഈ ചൈനീസ് സ്മാർട്ട്ഫോണുകളെ സംബന്ധിച്ച് ചില മുൻവിധികളൊക്കെ ഉണ്ട്. അതിനാൽ അവർ പലപ്പോഴും തങ്ങൾക്ക് വിശ്വാസമുള്ള ചില ബ്രാൻഡുകളിൽ അടിയുറച്ച് നിൽക്കുന്നു. ഇങ്ങനെ ചൈനീസ് സ്മാർട്ട്ഫോണുകൾ ഇഷ്ടമില്ലാത്ത പലരുടെയും ഓപ്ഷൻ സാംസങ് ആണ്.
വർഷങ്ങളായി ഇന്ത്യക്കാർക്ക് പരിചയമുള്ള പേരാണ് സാംസങ്. ആ പേരിനോടുള്ള വിശ്വാസത്തിന്റെ പുറത്ത് സാംസങ് ഫോണുകൾ തെരഞ്ഞെടുക്കുന്ന ആളുകളും ഉണ്ട്. ഇപ്പോൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഓഫർ സെയിലുകൾ നടക്കുകയാണ്. ഈ സമയത്ത് സാംസങ് ആരാധകർക്ക് മികച്ച ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഒരു മികച്ച ഓപ്ഷൻ ഇവിടെ പരിചയപ്പെടാം. ഗാലക്സി M35 5G ആണ് അത്.

ഒരുപാട് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കപ്പെട്ട ഈ വർഷം ജൂലൈയിൽ തന്നെയാണ് സാംസങ് ഗാലക്സി എം35 5ജിയും (Samsung Galaxy M35 5G) എത്തിയത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എം35 5ജിയുടെ 6GB + 128GB അടിസ്ഥാന മോഡലിന് 19,999 രൂപയും 8GB+128GB വേരിയന്റിന് 21,499 രൂപയും 8GB+ 256GB വേരിയന്റിന് 24,499 രൂപയും ആയിരുന്നു വില.
എന്നാലിപ്പോൾ ഗാലക്സി എം35 5ജിയുടെ അടിസ്ഥാന വേരിയന്റ് 14,999 രൂപ വിലയിലും 8GB+128GB വേരിയന്റ് 16,499 രൂപ വിലയിലും 8GB + 256GB വേരിയന്റ് 19,499 രൂപ വിലയിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഓഫറുകളുടെയൊന്നും പിൻബലമില്ലൊതെ തന്നെ ഈ ഡിസ്കൗണ്ട് വിലകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ഇതിന് പുറമേ ബാങ്ക് ഓഫർ വേറെയുമുണ്ട്.

തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് സാംസങ് ഗാലക്സി എം35 5ജി വാങ്ങിയാൽ 14,99 രൂപ മുതൽ 1750 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാണ് (വേരിയന്റുകൾക്കനുസരിച്ച് ഡിസ്കൗണ്ടിൽ വ്യത്യാസം ഉണ്ട്). അതിനാൽ സാംസങ് ഗാലക്സി എം35 5ജിയുടെ അടിസ്ഥാന മോഡൽ ഇപ്പോൾ വെറും 13500 രൂപ വിലയിൽ സ്വന്തമാക്കാനാകും.
അതായത് ഏതാണ്ട് 3500 രൂപയോളം ഡിസ്കൗണ്ട് സാംസങ് ഗാലക്സി എം35 5ജിക്ക് ഇപ്പോൾ ലഭിക്കും. വില കുറഞ്ഞു എങ്കിലും ഈ സ്മാർട്ട്ഫോണിന്റെ വീര്യം ഒട്ടും കുറഞ്ഞിട്ടില്ല. 15000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സാംസങ് ഉപയോക്താക്കൾക്ക് ഇതൊരു മികച്ച ഡീൽ ആണ്.
സാംസങ് ഗാലക്സി എം35 5ജിയുടെ പ്രധാന ഫീച്ചറുകൾ: സാംസങ്ങിന്റെ ഒക്ടാ കോർ എക്സിനോസ് 1380 പ്രോസസർ ആണ് ഈ മോൺസ്റ്റർ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.6 ഇഞ്ച് FHD+ (1080×2340 പിക്സലുകൾ) സൂപ്പർ AMOLED ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അതിൽ OIS, f/1.8 അപ്പേർച്ചറുള്ള 50MP റിയർ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചർ ഉള്ള 13MP ക്യാമറയും ഉണ്ട്.
മാലി-G68 MP5 GPU, 8GB റാം, 128GB / 256GB ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം, ആൻഡ്രോയിഡ് 14 ഒഎസ്, 5G SA /NSA, ഡ്യുവൽ 4G, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.


Click it and Unblock the Notifications








