Home
Mobile

മാലപ്പടക്കം പൊട്ടുംപോലെ കുറഞ്ഞ് സാംസങ് ഗാലക്സി എം35 5G വില; വാങ്ങുന്നുണ്ടേൽ ഈ ഡീൽ നോക്ക്

സാംസങ്ങിന്റെ സ്മാർട്ട്ഫോണുകളെ സ്നേഹിക്കുകയും സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഉപയോക്താക്കൾക്ക് ഒരു കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ അ‌വസരം ഒരുങ്ങിയിരിക്കുന്നു. സാംസങ് കഴിഞ്ഞ കഴിഞ്ഞ വർഷം ജൂ​ലൈയിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച ഗാലക്സി എം35 5ജി (SAMSUNG Galaxy M35 5G) ഇപ്പോൾ 6000 രൂപയോളം വിലക്കുറവിൽ വാങ്ങാൻ അ‌വസരമുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എം35 5ജിയുടെ 6GB + 128GB അ‌ടിസ്ഥാന മോഡലിന് 19,999 രൂപയും 8GB+128GB വേരിയന്റിന് 21,499 രൂപയും 8GB+ 256GB വേരിയന്റിന് 24,499 രൂപയും ആയിരുന്നു വില.

ഇപ്പോൾ ആമസോണിലും സാംസങ് വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ഗാലക്സി എം35 5ജി വിലക്കുറവിൽ ലഭ്യമാണ്. എങ്കിലും ഇതിൽ ഏറ്റവും വിലക്കുറവ് ലഭ്യമാകുക ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമാണ്. സാംസങ് വെബ്​സൈറ്റിൽ അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 16999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇത് പ്രയോജനപ്പെടുത്തിയാലും 14999 രൂപയാണ് സാംസങ് വെബ്​സൈറ്റിൽ മുടക്കേണ്ടിവരിക.

മാലപ്പടക്കം പൊട്ടുംപോലെ കുറഞ്ഞ് സാംസങ് ഗാലക്സി എം35 5G വില

ആമസോണിൽ 15,499 രൂപ വിലയിലാണ് അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ ആകെ 13,999 രൂപ വിലയിൽ ആമസോണിൽ ഇത് വാങ്ങാനാകും. അ‌തായത് സാംസങ് വെബ്​സൈറ്റിൽ ലഭിക്കുന്നതിനെക്കാൾ 1000 രൂപ ഡിസ്കൗണ്ട് ഇവിടെ കൂടുതൽ കിട്ടും.

സാംസങ് ഗാലക്സി എം35 5ജി നിലവിൽ ഏറ്റവും വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് ഫ്ലിപ്പ്കാർട്ടിൽ ആണെന്ന് പറയാം. അ‌ടിസ്ഥാന മോഡൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 13,592 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തായത് ആമസോണിൽ ലഭ്യമായതിനെക്കാൾ വിലക്കുറവ് കിട്ടുന്നുണ്ട്. ഡയറക്ട് ഡിസ്കൗണ്ട് കൂടാതെ ക്യാഷ്ബാക്ക് ഓപ്ഷനുകളും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

മാലപ്പടക്കം പൊട്ടുംപോലെ കുറഞ്ഞ് സാംസങ് ഗാലക്സി എം35 5G വില

ചുരുക്കിപ്പറഞ്ഞാൽ 6000 രൂപ ഡിസ്കൗണ്ടിൽ ഈ സാംസങ് ഗാലക്സി എം35 5ജി വാങ്ങാൻ ഏറ്റവും അ‌നുയോജ്യം ഫ്ലിപ്പ്കാർട്ട് ആണ്. ഡേ ബ്രേക്ക് ബ്ലൂ, മൂൺ​ലൈറ്റ് ബ്ലൂ, തണ്ടർ ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും. ഫ്ലിപ്പ്കാർട്ടിലെ ഈ ഡീൽ കാണാനും സ്വന്തമാക്കാനുമായി SAMSUNG Galaxy M35 5G എന്നതിൽ ക്ലിക്ക് ചെയ്യുക.

സാംസങ് ഗാലക്സി എം35 5ജിയുടെ (Samsung Galaxy M35 5G) പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് FHD+ (1080×2340 പിക്സലുകൾ) സൂപ്പർ AMOLED ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ ആണ് ഇതിൽ ഉള്ളത്. ഇത് 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.

ഒക്ടാ കോർ എക്സിനോസ് 1380 പ്രോസസർ ആണ് ഗാലക്സി ഗാലക്സി എം35 5ജിയുടെ കരുത്ത്. മാലി-G68 MP5 GPU, 8GB റാം, 128GB / 256GB ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

മാലപ്പടക്കം പൊട്ടുംപോലെ കുറഞ്ഞ് സാംസങ് ഗാലക്സി എം35 5G വില

50MP റിയർ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ ( f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവയാണ് റിയർ ക്യാമറ സജ്ജീകരണത്തിൽ ഉള്ളത്. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്.

25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി (ചാർജർ ഇല്ല), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA /NSA, ഡ്യുവൽ 4G, സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

FAQs
ഗാലക്സി എം സീരീസിൽ നിലവിൽ ഏറ്റവും വിലക്കുറവുള്ള 5ജി മോഡൽ

ഗാലക്സി M06 5G

ഗാലക്സി എം സീരീസിൽ അ‌ടുത്ത് വരുന്ന സ്മാർട്ട്ഫോൺ

ഗാലക്സി എം36 5ജി

സാംസങ് ഗാലക്സി എം സീരീസിലെ ലേറ്റെസ്റ്റ് മോഡലുകൾ

ഗാലക്സി M56 5G, ഗാലക്സി M16 5G, ഗാലക്സി M06 5G

GizBot Technology

More from GizBot

Best Mobiles in India

English summary
The Samsung Galaxy M35 5G is now available for purchase for under Rs 14,000. At the time of launch, the base model of the M35 5G was priced at Rs 19,999. The Galaxy M35 5G is currently listed at its cheapest price on Flipkart. The base model is listed for Rs 13,592 after the direct discount.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X