Home
Mobile

പിൻഗാമിയുടെ ഐശ്വര്യം; ഈ ഗാലക്സി 5G ഫോൺ ഇപ്പോൾ ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ കുറഞ്ഞ വിലയിൽ വാങ്ങാം

സാംസങ് എതിരാളികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നത് മികച്ച സ്മാർട്ട്ഫോണുകൾ ഇറക്കി മാത്രമല്ല, സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ ലഭ്യമാക്കിയും കൂടിയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം വിവിധ സാംസങ് സ്മാർട്ട്ഫോണുകൾ ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാൻ സാധിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു. എന്നാൽ അ‌വയൊക്കെ ബാങ്ക് ഡിസ്കൗണ്ടിന്റെ സ​ഹായം കൂടി ഉൾപ്പെട്ട ഡീലുകൾ ആയിരുന്നു. എന്നാലിന്ന് പരിചയപ്പെടുന്നത്, ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന ഒരു ഗാലക്സി 5ജി സ്മാർട്ട്ഫോണിനെയാണ്.

സാംസങ് തങ്ങളുടെ ഗാലക്സി എം സീരീസിൽ കഴിഞ്ഞ വർഷം ഇറക്കിയ സ്മാർട്ട്ഫോൺ ആണ് ഗാലക്സി എം35 5ജി (Samsung Galaxy M35 5G). ഇതാണ് ഇപ്പോൾ ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ബാങ്ക് ഡിസ്കൗണ്ടുകളുടെ സഹായം ഇല്ലാതെ തന്നെ വാങ്ങാൻ സാധിക്കുന്നത്.

ഈ ഗാലക്സി 5G ഫോൺ ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ കുറഞ്ഞ വിലയിൽ വാങ്ങാം

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എം35 5ജിയുടെ 6GB + 128GB അ‌ടിസ്ഥാന മോഡലിന് 19,999 രൂപയും 8GB+128GB വേരിയന്റിന് 21,499 രൂപയും 8GB+ 256GB വേരിയന്റിന് 24,499 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ആമസോണിൽ ഇതിന്റെ അ‌ടിസ്ഥാന വേരിയന്റ് വെറും 13499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

അ‌തായത് ഏകദേശം 6500 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ആണ് ആമസോൺ ഈ ഗാലക്സി 5ജി ഫോണിന് ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് ഒന്നും ഇതോടൊപ്പം നൽകിയിട്ടില്ല. ഈ വിലക്കുറവിന് യഥാർഥത്തിൽ നന്ദി പറയേണ്ടത് ഗാലക്സി എം35ന്റെ പിൻഗാമിയോട് ആണ്. ഗാലക്സി എം35ന്റെ പിൻഗാമിയായ ഗാലക്സി എം36 5ജി ഉടൻ ലോഞ്ച് ചെയ്യും.

ഈ ഗാലക്സി 5G ഫോൺ ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ കുറഞ്ഞ വിലയിൽ വാങ്ങാം

പുതിയ മോഡൽ വരുന്നത് കണക്കിലെടുത്തുകൂടിയാണ് ആമസോണിൽ ഈ ഫോണിന് വില കുറഞ്ഞിരിക്കുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഗാലക്സി എം35ന് സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ വെറും 1000 രൂപ മാത്രമാണ് വിലക്കുറവ് ഉള്ളത്. എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകും. ഇവ പ്രയോജനപ്പെടുത്തിയാലും അ‌ടിസ്ഥാന മോഡലിന് അ‌വിടെ 16999 രൂപ നൽകേണ്ടിവരും.

ഫ്ലിപ്പ്കാർട്ടിലും സാംസങ് ഗാലക്സി എം35 5ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ 13,698 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുക്കത്തിൽ ഈ സാംസങ് 5ജി സ്മാർട്ട്ഫോൺ ഏറ്റവും ലാഭകരമായി വാങ്ങാൻ കഴിയുക നിലവിൽ ആമസോണിൽ ആണ് എന്ന് പറയാം.

ഗാലക്സി എം35 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ടാ കോർ എക്സിനോസ് 1380 പ്രോസസർ, 6.6 ഇഞ്ച് FHD+ (1080×2340 പിക്സലുകൾ) സൂപ്പർ AMOLED ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ, മാലി-G68 MP5 GPU, 8GB റാം, 128GB / 256GB ഇൻ്റേണൽ സ്റ്റോറേജ്.

ഈ ഗാലക്സി 5G ഫോൺ ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ കുറഞ്ഞ വിലയിൽ വാങ്ങാം

ട്രിപ്പിൾ റിയർ ക്യാമറ (50MP റിയർ ക്യാമറ, 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2MP മാക്രോ ക്യാമറ), LED ഫ്ലാഷ്, 13MP ഫ്രണ്ട് ക്യാമറ, 5G SA /NSA, ഡ്യുവൽ 4G, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ / മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്.

Best Mobiles in India

English summary
The Samsung Galaxy M35 5G is currently available on Amazon for Rs 13,499. This Samsung phone is available with a direct discount of Rs 6,500. At the time of launch in India, the Galaxy M35 5G was priced at Rs 19,999 for the 6GB + 128GB base model, Rs 21,499 for the 8GB + 128GB variant, and Rs 24,499 for the 8GB + 256GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X