Home
Mobile

19999 രൂപയുടെ സാംസങ് 5G ഫോൺ ഇപ്പോൾ 13999 രൂപയ്ക്ക് വാങ്ങാം; പഴയ ഫോൺ നൽകിയാൽ വില വീണ്ടും കുറയും

സാംസങ് ഗാലക്സി എസ്25 സീരീസ് വിൽപ്പനയ്ക്ക് എത്തിയതിന്റെ ആവേശം സാംസങ് ആരാധകരിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാൽ ഗാലക്സി എസ്25 സീരീസ് ഫോണുകളുടെ വില 70000 രൂപയ്ക്ക് മുകളിലാണ്. പക്ഷേ കുറഞ്ഞ വിലയിൽ ഒരു സാംസങ് 5ജി സ്മാർട്ട്ഫോൺ മതി എന്നുള്ളവർക്ക് ആകർഷകമായ വിലയിൽ കിടിലൻ ഡീൽ ആമസോൺ മുന്നോട്ട് വയ്ക്കുന്നുണ്ട്. 19999 രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സാംസങ് 5ജി ഫോൺ ഇപ്പോൾ 13999 രൂപ വിലയിൽ സ്വന്തമാക്കാം എന്നതാണ് ആമസോൺ മുന്നോട്ട് വയ്ക്കുന്ന ഓഫർ.

കഴിഞ്ഞ വർഷം ജൂ​ലൈയിൽ സാംസങ് തങ്ങളുടെ എം സീരീസിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എം35 5ജി (Samsung Galaxy M35 5G). ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമത്ത് ഗാലക്സി എം35 5ജിയുടെ 6GB + 128GB അ‌ടിസ്ഥാന മോഡലിന് 19,999 രൂപയായിരുന്നു വില. 8GB+128GB വേരിയന്റിന് 21,499 രൂപയും 8GB+ 256GB വേരിയന്റിന് 24,499 രൂപയും നൽകണമായിരുന്നു.

19999 രൂപയുടെ സാംസങ് 5G ഫോൺ ഇപ്പോൾ 13999 രൂപയ്ക്ക് വാങ്ങാം

എന്നാലിപ്പോൾ 5000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 14999 രൂപ വിലയിൽ ആണ് ഗാലക്സി എം35 5ജി ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ ഫോണിന് സാംസങ് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ 13999 രൂപ വിലയിൽ ഉപയോക്താക്കൾക്ക് ഈ 5ജി ഫോൺ സ്വന്തമാക്കാനാകും.

സാംസങ് ഗാലക്സി എം35 5ജിയുടെ മറ്റ് വേരിയന്റുകൾക്കും സമാന രീതിയിൽ ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഉറപ്പാക്കിയിട്ടുണ്ട്. അ‌തായത് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് പരമാവധി 13800 രൂപ വരെ ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നു. എന്നാൽ പകരം നൽകുന്ന ഫോണിന്റെ വില, പ്രവർത്തനക്ഷമത എന്നിവയൊക്കെ പരിഗണിച്ച ശേഷമായിരിക്കും അ‌ന്തിമ മൂല്യം നിശ്ചയിക്കുക.

19999 രൂപയുടെ സാംസങ് 5G ഫോൺ ഇപ്പോൾ 13999 രൂപയ്ക്ക് വാങ്ങാം

സാംസങ് ഗാലക്സി എം35 5ജിയുടെ (Samsung Galaxy M35 5G) പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് FHD+ (1080×2340 പിക്സലുകൾ) സൂപ്പർ AMOLED ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

സാംസങ്ങിന്റെ ഒക്ടാ കോർ എക്സിനോസ് 1380 പ്രോസസർ കരുത്തിൽ എത്തുന്ന ഗാലക്സി എം35 5ജിയിൽ മാലി-G68 MP5 GPU, 8GB റാം, 128GB / 256GB ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയുംഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് ഇതിൽ ഉള്ളത്. 50MP റിയർ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌തിൽ അ‌ടങ്ങുന്നു. 13MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഉണ്ട്.

19999 രൂപയുടെ സാംസങ് 5G ഫോൺ ഇപ്പോൾ 13999 രൂപയ്ക്ക് വാങ്ങാം

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA /NSA, ഡ്യുവൽ 4G, സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. മൂൺ​ലൈറ്റ് ബ്ലൂ, ഡേബ്രേക്ക് ബ്ലൂ, തണ്ടർ ഗ്രേ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

Best Mobiles in India

English summary
Samsung Galaxy M35 5G is now available on Amazon for Rs 13,999. The 6GB + 128GB base model of the Samsung Galaxy M35 5G was launched at Rs 19,999. The 8GB + 128GB variant was priced at Rs 21,499 and the 8GB + 256GB variant was priced at Rs 24,499. Now, the base model is listed at Rs 14,999, with a bank discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X