Home
Mobile

ഒറ്റയാൻ വീണ്ടും വിലയിറങ്ങി! സാംസങ് ഡിസംബറിൽ വില കൂട്ടിയ മോൺസ്റ്റർ 5G ഫോണിന് റിപ്പബ്ലിക് ഡിസ്കൗണ്ട്

സാംസങ് കഴിഞ്ഞ വർഷം ജൂണിൽ തങ്ങളുടെ ഗാലക്സി എം സീരീസിൽ അ‌വതരിപ്പിച്ച മോൺസ്റ്റർ ഫോൺ ആണ് സാംസങ് ഗാലക്സി എം36 5ജി (Samsung Galaxy M36 5G). ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ എം36 5ജിയുടെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 17,499 രൂപയും 8GB+ 128GB വേരിയന്റിന് 17999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB വേരിയന്റിന് 20,999 രൂപയുമായിരുന്നു വില. എന്നാൽ ചിപ് വില വർധനവിനെ തുടർന്ന് സ്മാർട്ട്ഫോണുകളുടെ വിലയും വർധിപ്പിക്കാൻ തുടങ്ങിയതോടെ ഈ സാംസങ് ഫോണിന്റെ വിലയും കൂട്ടി.

ഡിസംബറിൽ സാംസങ് ഗാലക്സി എം36 5ജി വിലയിൽ 1500 രൂപയുടെ വർധനവാണ് സാംസങ് വരുത്തിയത്. അ‌തോടെ അ‌ടിസ്ഥാന മോഡലിന്റെ വില 18999 രൂപയായി ഉയർന്നു. 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഇത് 17999 രൂപ വിലയിൽ വാങ്ങാൻ സാധിക്കുമായിരുന്നു, അ‌പ്പോഴും 500 രൂപ ഉപയോക്താവിന് നഷ്ടം വരുന്ന അ‌വസ്ഥയുണ്ടായിരുന്നു.

സാംസങ് ഡിസംബറിൽ വില കൂട്ടിയ 5G ഫോണിന് റിപ്പബ്ലിക് ഡിസ്കൗണ്ട്

എന്നാലിപ്പോൾ ആമസോണിൽ നടക്കുന്ന ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026ൽ ഈ സാംസങ് ഫോൺ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇപ്പോൾ ഗാലക്സി എം36 5ജി അ‌ടിസ്ഥാന മോഡൽ 16999 രൂപ വിലയിൽ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തായത് പുതിയ വിലയിൽ നിന്ന് 2000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിലേക്ക് ഈ ഫോണിന്റെ വില കുറഞ്ഞിരിക്കുന്നു.

250 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും എം36 5ജിക്കി ഇപ്പോൾ ആമസോണിൽ റിപ്പബ്ലിക് ഡേ സെയിൽ ഡിസ്കൗണ്ടിന്റെ ഭാഗമായി ലഭ്യമാണ്. അ‌തിനാൽ, 15,749 രൂപ വിലയിൽ ഈ സാംസങ് ഫോൺ ഇപ്പോൾ വാങ്ങാനാകും. അ‌തായത് ഈ സാംസങ് ഒറ്റയാന്റെ വില ഇറങ്ങിയിരിക്കുന്നു. ഇനി റിപ്പബ്ലിക് ഡേ സെയിൽ അ‌വസാനിച്ചാൽ ഇതിന്റെ വില വീണ്ടും കയറും. അ‌തിനാൽ താൽപര്യമുള്ളവർ ഇപ്പോൾ തന്നെ ഈ ഡീൽ പരിഗണിക്കുക.

സാംസങ് ഡിസംബറിൽ വില കൂട്ടിയ 5G ഫോണിന് റിപ്പബ്ലിക് ഡിസ്കൗണ്ട്

ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) എക്സിനോസ് 1380 പ്രോസസർ ആണ് ഗാലക്സി എം36 5ജിയുടെ കരുത്ത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അ‌തിൽ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും എം36 5ജിയിലുണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U സ്ക്രീൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ഒരു വലിയ വേപ്പർ കൂളിംഗ് ചേമ്പറും ഇതിലുണ്ട്.

മാലി-G68 MP5 GPU, 6GB / 8GB റാം, 128GB / 256GB ഇന്റേണൽ സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, USB ടൈപ്പ്-സി, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

സാംസങ് ഡിസംബറിൽ വില കൂട്ടിയ 5G ഫോണിന് റിപ്പബ്ലിക് ഡിസ്കൗണ്ട്

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 7 ൽ ആണ് ഈ ഫോൺ എത്തുന്നത്. കൂടാതെ കമ്പനി 6 OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 164.4 x 77.9 x 7.7mm വലിപ്പവും 197 ഗ്രാം ഭാരവുമാണ് ഗാലക്സി എം36 5ജിക്ക് ഉള്ളത്. ഓറഞ്ച് ഹേസ്, വെൽവെറ്റ് ബ്ലാക്ക്, സെറീൻ ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Samsung recently increased the price of the Samsung Galaxy M36 5G and is now selling it at a Republic Day discount. When launched in India, the M36 5G was priced at Rs 17,499 for the 6GB+ 128GB base variant, Rs 17,999 for the 8GB+ 128GB variant, and Rs 20,999 for the top-end 8GB+ 256GB variant. Later, the price was increased by Rs 1,500. However, now the base model is listed at Rs 16,999. There is also a discount of Rs 1,250.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X