Home
Mobile

സാധാരണക്കാർക്കായി സാംസങ്ങിന്റെ പുതിയ 5G സ്മാർട്ട്ഫോൺ! ഗാലക്സി M36 5G എത്തി

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ നിരവധി ബ്രാൻഡുകളുടെ സാന്നിധ്യമുണ്ട്, അ‌തിൽത്തന്നെ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഏറെയുണ്ട്. എന്നാൽ ഏതൊക്കെ ബ്രാൻഡുകൾ ഉണ്ടെന്ന് പറഞ്ഞാലും സാംസങ് ഫോൺ തന്നെ മതി എന്ന് ഉറപ്പിച്ച് സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ഒരുവിഭാഗം കടുത്ത സാംസങ് ആരാധകർ ഇന്ത്യയിലുണ്ട്. തങ്ങളുടെ സാധാരണക്കാരായ ആരാധകർക്കും മുഴുവൻ സ്മാർട്ട്ഫോൺ പ്രേമികൾക്കുമായി സാംസങ് കഴിഞ്ഞ ദിവസം ഒരു പുതിയ 5ജി ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഗാലക്സി എം സീരീസിൽ എം35 5ജിയുടെ പിൻഗാമിയായി ഗാലക്സി എം36 5ജി (Samsung Galaxy M36 5G) എന്ന മോഡലാണ് പുതിയതായി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

എക്‌സിനോസ് 1380 പ്രോസസർ കരുത്തിലാണ് ഗാലക്സി എം36 5ജി എത്തിയിരിക്കുന്നത്. 20000 രൂപയിൽ താഴെ വിലയിൽ വരുന്ന സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഇത് ഉൾപ്പെടുന്നത് എങ്കിലും 15000 രൂപയോട് അ‌ടുത്ത വിലയിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കും ഈസിയായി പരിഗണിക്കാൻ കഴിയും വിധമാണ് വില. കൂടാതെ ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ വില അ‌ൽപ്പം കുറയുകയും ചെയ്യുന്നുണ്ട്.

സാധാരണക്കാർക്കായി സാംസങ്ങിന്റെ 5G സ്മാർട്ട്ഫോൺ! ഗാലക്സി M36 5G എത്തി

സാംസങ് ഗാലക്‌സി M36 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. കൂടാതെ ഒരു വലിയ വേപ്പർ കൂളിംഗ് ചേമ്പർ ഇതിലുണ്ട്.

ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) എക്സിനോസ് 1380 പ്രോസസർ ആണ് ഗാലക്സി എം36 5ജിയുടെ കരുത്ത്. മാലി-G68 MP5 GPU, 6GB / 8GB റാം, 128GB / 256GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഗാലക്സി എം36 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

സാധാരണക്കാർക്കായി സാംസങ്ങിന്റെ 5G സ്മാർട്ട്ഫോൺ! ഗാലക്സി M36 5G എത്തി

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എം36 5ജിയിൽ സാംസങ് നൽകിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും എം36 5ജിയിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 7 ൽ ആണ് ഈ ഫോൺ എത്തുന്നത്. കൂടാതെ കമ്പനി 6 OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. എന്നാൽ ബോക്സിൽ ചാർജർ ഉണ്ടാകില്ല.

സാധാരണക്കാർക്കായി സാംസങ്ങിന്റെ 5G സ്മാർട്ട്ഫോൺ! ഗാലക്സി M36 5G എത്തി

164.4 x 77.9 x 7.7mm വലിപ്പവും 197 ഗ്രാം ഭാരവുമാണ് ഗാലക്സി എം36 5ജിക്ക് ഉള്ളത്. ഓറഞ്ച് ഹേസ്, വെൽവെറ്റ് ബ്ലാക്ക്, സെറീൻ ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്. ആമസോൺ, സാംസങ്ങിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.

സാംസങ് ഗാലക്‌സി M36 5ജിയുടെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 17,499 രൂപയും 8GB+ 128GB വേരിയന്റിന് 17999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB വേരിയന്റിന് 20,999 രൂപയുമാണ് വില. എന്നാൽ തുടക്കത്തിൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 16499 രൂപ വിലയിൽ വാങ്ങാം. ജൂ​ലൈ 12 മുതലാണ് വിൽപ്പന ആരംഭിക്കുക.

Best Mobiles in India

English summary
Samsung Galaxy M36 5G has been launched in India. Its 6GB+128GB base variant is priced at Rs 17,499, the 8GB+128GB variant is priced at Rs 17,999, and the top-end 8GB+256GB variant is priced at Rs 20,999. Initially, a bank discount of Rs 1,000 is available as part of the launch offer. Therefore, the base model can be purchased for Rs 16,499. The sale will start from July 12.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X