ഇത്രയ്ക്ക് വേണ്ടായിരുന്നു! ഈ സാംസങ് ഗാലക്സി M സീരീസ് ഫോണിന്റെ വില കൂട്ടി, പക്ഷേ രക്ഷപ്പെടാൻ ഒരു വഴിയുണ്ട്
സാംസങ് തങ്ങളുടെ ചില സ്മാർട്ട്ഫോൺ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ വില വർധിപ്പിച്ചതിന് പിന്നാലെ മാർച്ചിൽ വില വീണ്ടും വർധിപ്പിച്ചതോടെ ലോഞ്ച് വിലയെക്കാൾ വളരെ ഉയർന്ന വിലയിലാണ് ഈ മോഡലുകൾ ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഇപ്പോൾ വില വർധിപ്പിക്കപ്പെട്ട മോഡലുകളിൽ ജനപ്രിയ ഗാലക്സി മോഡലായ സാംസങ് ഗാലക്സി എം36 5ജിയും (Samsung Galaxy M36 5G) ഉൾപ്പെടുന്നു. ഇതിന്റെ 6GB+ 128GB അടിസ്ഥാന വേരിയന്റിന് 17,499 രൂപയും 8GB+ 128GB വേരിയന്റിന് 17999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB വേരിയന്റിന് 20,999 രൂപയുമായിരുന്നു ലോഞ്ച് വില.
ഡിസംബറിൽ ഗാലക്സി എം36 5ജിയുടെ വിലയിൽ 1500 രൂപയുടെ വർധന സാംസങ് വരുത്തി. അതോടെ അടിസ്ഥാന മോഡലിന്റെ വില 18999 രൂപയായി ഉയർന്നു. ഇപ്പോൾ വില വീണ്ടും വർധിപ്പിക്കപ്പെട്ടതോടെ അടിസ്ഥാന മോഡലിന് വില 21999 രൂപയായിരിക്കുന്നു. ടോപ് വേരിയന്റിനും വില കുത്തനെ കൂടി, നിലവിൽ 256ജിബി വേരിയന്റ് 25999 രൂപ വിലയിലാണ് ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സാംസങ് ആരാധകരെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വില വർധനയാണ് നടപ്പായിരിക്കുന്നത്. 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് സാംസങ് സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വിലയിൽ ചെറിയ ആശ്വാസം ലഭിക്കും. അപ്പോഴും അടിസ്ഥാന മോഡലിന് 19999 രൂപയും ടോപ് മോഡലിന് 23999 രൂപയും വില വരുന്നുണ്ട് എന്ന് ശ്രദ്ധിക്കുക, ഇത് ലോഞ്ച് വിലയെക്കാൾ വളരെ കൂടുതലാണ്.
എന്നാൽ ആശ്വാസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്, ഇപ്പോൾ ഉണ്ടായ വില വർധന സാംസങ് സ്റ്റോറിൽ മാത്രമാണ് കാണുന്നത്, ആമസോണിൽ ഈ വില വർധന പ്രതിഫലിച്ചിട്ടില്ല. ആമസോണിൽ ഗാലക്സി എം36 5ജി ഇപ്പോൾ ലോഞ്ച് വിലയിലും താഴെ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എം36 അടിസ്ഥാന മോഡലിന് 16,999 രൂപയാണ് ആമസോണിലെ വില. കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായതിനാൽ 15999 രൂപ വിലയിൽ വാങ്ങാം.

സാംസങ് വെബ്സൈറ്റിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭത്തിലാണ് ആമസോണിൽ നിന്ന് ഗാലക്സി എം36 5ജി വാങ്ങാൻ ലഭ്യമായിരിക്കുന്നത്. താൽപര്യമുള്ളവർക്ക് ഇരുപ്ലാറ്റ്ഫോമുകളിലെയും വില പരിശോധിച്ച് ഉറപ്പിച്ച ശേഷം ഇഷ്ടമുള്ളിടത്തുനിന്ന് ഇത് വാങ്ങാവുന്നതാണ്. ഓറഞ്ച് ഹേസ്, വെൽവെറ്റ് ബ്ലാക്ക്, സെറീൻ ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) എക്സിനോസ് 1380 പ്രോസസർ ആണ് ഗാലക്സി എം36 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U സ്ക്രീൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ സെൻസർ ( f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. കൂടാതെ സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും എം36 5ജിയിലുണ്ട്.

ലാർജ് വേപ്പർ കൂളിംഗ് ചേമ്പർ, മാലി-G68 MP5 GPU, 6GB/ 8GB റാം, 128GB/ 256GB സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ+നാനോ), 5G, 4G VoLTE, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7-ൽ ആണ് പ്രവർത്തനം. 6 OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








