സാംസങ്ങ് ഗ്യാലക്‌സി എം40 ജൂണ്‍ 11-ന് ഇന്ത്യന്‍ വിപണിയിൽ
സാംസങ്ങ് ഗ്യാലക്‌സി എം40 ജൂണ്‍ 11-ന് ഇന്ത്യന്‍ വിപണിയിലെത്തും. നാല് മാസം മുൻപാണ് സാംസങ്ങ് എം സീരിസ് ഇന്ത്യയില്‍ എത്തിച്ചത്. ആദ്യഘട്ടത്തില്‍ എം10, എം20 എന്നീ ഫോണുകള്‍ ഇറക്കി മികച്ച അഭിപ്രായമാണ് സാംസങ്ങ് നേടിയത്.
ഇതിന് പിന്നാലെയാണ് എം40 ഇറക്കുന്നത്. പിന്നില്‍ 32 എം.പി ക്യാമറയും മുന്നില്‍ 16 എം.പി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്.


സാംസംഗ് ഗ്യാലക്സി എം40
3,5000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. ഫോണ്‍ ആമസോണിലൂടെയും, സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ലഭിക്കും. ബ്ലാക്ക്, ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. 1080×2340 പിക്‌സല്‍ റെസല്യൂഷനാണ് ഫോണിനുള്ളത്, 6.3 ഇഞ്ച് ഇൻഫിനിറ്റി- ഓ സൂപ്പർ അമോലെഡ് ഡിസ്പ്ലേ പാനലിലാണ് സാംസംഗ് ഗ്യാലക്സി എം40 എത്തുന്നത്. ഫുൾ എച്ച്.ഡി + റെസല്യൂഷനും 19.5: 9 അനുപാതവുമാണ്.

ആൻഡ്രോയ്ഡ് പൈ
6 ജി.ബി റാം, 128 ജി.ബി ഇന്റേണല്‍ സ്റ്റോറേജും, ക്വാൽകോം സ്നാപ്ഡ്രാഗൺ 675 ചിപ്സെറ്റും ഇതിന് പ്രവർത്തനമികവേകുന്നു. മറ്റ് ഗ്യാലക്സി എം ശ്രേണി ഫോണുകൾ പോലെ, കൂടുതൽ വിപുലീകരണത്തിനായി ഒരു പ്രത്യേക മൈക്രോഎസ്ഡി കാർഡ് സ്ലോട്ടും ഇതിൽ പ്രതീക്ഷിക്കുന്നു. സോഫ്റ്റ്വെയറിന്റെ കാര്യത്തിൽ, ഗാലക്സി എം40 ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

ഓൺലൈൻ സ്റ്റോർ
സാംസങിന്റെ ആദ്യത്തെ എം-സീരീസ് സ്മാർട്ട്ഫോണാകും ഇത്. മറ്റ് ഗ്യാലക്സി എം-സീരീസ് സ്മാർട്ട് എല്ലാ ആൻഡ്രോയ്ഡ് സ്മാർട്ഫോണുകളും ഓറിയോ 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇറങ്ങുന്നത്, ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപായി ആൻഡ്രോയിഡ് പൈ അപ്ഡേറ്റ് ലഭിക്കാൻ തുടങ്ങി. ആമസോൺ, സാംസങ് ഓൺലൈൻ സ്റ്റോർ എന്നിവയിൽ ഗ്യാലക്സി എം40 വിൽപ്പനക്കെത്തും. വിലനിർണ്ണയം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും, ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഈ സ്മാർട്ട്ഫോൺ 20,000 രൂപയാണ്.


Click it and Unblock the Notifications