സാംസങ് ഗാലക്‌സി M40-ന്റെ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു

|

സാംസങ് ഗാലക്‌സി M40 ഓപ്പണ്‍ സെയില്‍ വഴി ഇന്ത്യയില്‍ വില്‍ക്കാന്‍ തീരുമാനം. ഗാലക്‌സി എം ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സാംസങിന്റെ ശ്രദ്ധേയമായ തീരുമാനം.

 
സാംസങ് ഗാലക്‌സി M40-ന്റെ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു

ആമസോണ്‍, സാംസങ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവ വഴി പരിമിതമായ സെയിലുകളിലൂടെ ഫോണ്‍ വില്‍ക്കാനായിരുന്നു സാംസങിന്റെ ആദ്യ പദ്ധതി. പുതിയ തീരുമാനപ്രകാരം സാംസങ് M40 ആമസോണില്‍ നിന്നും സാംസങ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും വാങ്ങാം.

സാംസങ് M40-യുടെ ഇന്ത്യയിലെ വില, ഓഫറുകള്‍

സാംസങ് M40-യുടെ ഇന്ത്യയിലെ വില, ഓഫറുകള്‍

സാംസങ് M40, 6 ജിബി റാം+ 128 ജിബി സ്റ്റോറേജ് മോഡലിന്റെ ഇന്ത്യയിലെ വില 19990 രൂപയാണ്. മിഡ്‌നൈറ്റ് ബ്ലൂ, സീവാട്ടര്‍ ബ്ലൂ ഗ്രേഡിയന്റ് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. സാംസങ് M40 വാങ്ങുന്നവര്‍ക്ക് 198 രൂപ, 299 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പം റിലയന്‍സ് ജിയോയുടെ ഡബിള്‍ ഡാറ്റാ ആനുകൂല്യം സ്വന്തമാക്കാം.

വൊഡാഫോണ്‍, ഐഡിയ ഉപഭോക്താക്കള്‍ക്ക് 255 രൂപയുടെ റീചാര്‍ജ്ജിലൂടെ 3750 രൂപയുടെ ക്യാഷ്ബാക്ക് നേടാന്‍ സാധിക്കും 75 രൂപയുടെ 50 റീചാര്‍ജ് വൗച്ചറുകളായാണ് ക്യാഷ്ബാക്ക് നല്‍കുക. ഇതിന് പുറമെ 18 മാസം പ്രതിദിനം 0.5 ജിബി അധിക ഡാറ്റയും ലഭിക്കും.

10 മാസക്കാലം 100 ശതമാനം അധിക ഡാറ്റാ ആനുകൂല്യമാണ് എയര്‍ടെല്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 249 രൂപയുടെ പ്ലാനിന് പ്രതിദിനം 4 ജിബി ഡാറ്റ ലഭിക്കും. 10 മാസം കൊണ്ടും 560 ജിബി അധിക ഡാറ്റ. 349 രൂപയുടെ പ്ലാനില്‍ പ്രതിദിനം 6 ജിബി ഡാറ്റ നല്‍കും. 10 മാസക്കാലയളവില്‍ 840 ജിബി അധിക ഡാറ്റ ലഭിക്കുമെന്ന് ചുരുക്കം.

സാംസങ് M40 സവിശേഷതകള്‍
 

സാംസങ് M40 സവിശേഷതകള്‍

ഡ്യുവല്‍ സിം (നാനോ) ഫോണായ ഗാലക്‌സി M40 വണ്‍ യുഐ-ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 9 പൈയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഇന്‍ഫിനിറ്റി-O ഡിസ്‌പ്ലേ, 1200:1 കോണ്‍ട്രാസ്റ്റ് റേഷ്യോ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3-യുടെ സംരക്ഷണം, 480 nits ബ്രൈറ്റ്‌നസ്സ് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

ഓഡിയോ വൈബ്രേഷന്‍ സൃഷ്ടിക്കുന്ന സ്‌ക്രീന്‍ സൗണ്ട് സാങ്കേതികവിദ്യ M40-യിലുണ്ട്. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 SoC, അഡ്രിനോ 612 ജിപിയു, 6 ജിബി റാം മുതലായവ ഏതൊരു സ്മാര്‍ട്ട്‌ഫോണ്‍ പ്രേമിയെയും ആകര്‍ഷിക്കാന്‍ പോന്നതാണ്.

3 ക്യാമറകളാണുള്ളത്

3 ക്യാമറകളാണുള്ളത്

M40-യുടെ പിന്നില്‍ 3 ക്യാമറകളാണുള്ളത്. എഐ സീന്‍ ഓപ്ടിമൈസറോട് കൂടിയ 32 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറാണ് ഇതിലൊന്ന്. ഇതിന്റെ അപെര്‍ച്ചര്‍ f/1.7 ആണ്. രണ്ടാമത്തേത് 5 മെഗാപിക്‌സല്‍ സെക്കന്‍ഡറി ഡെപ്ത് സെന്‍സറാണ്. ആള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സോട് കൂടിയ 8 മെഗാപിക്‌സല്‍ സെന്ഡസറാണ് മൂന്നാമത്തേത്. മുന്നില്‍ 16 എംപി സെല്‍ഫി ക്യാമറയുമുണ്ട്.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

128 ജിബി ഇന്റേണല്‍ മെമ്മറി, 4G VoLTE, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ ഫോണിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളാണ.് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 ജിബി വരെ വികസിപ്പിക്കാന്‍ കഴിയും. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഫോണിന്റെ പിന്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നു. 15W ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 3500 mAh ബാറ്ററിയാണ് ഗാലക്‌സി M40-ന്റെ ശക്തി. 7.9 മില്ലീമീറ്റര്‍ മാത്രം കനമുള്ള ഫോണിന്റെ ഭാരം 168 ഗ്രാമാണ്.

Best Mobiles in India

English summary
Samsung Galaxy M40 is now available for purchase in India through an open sale, Gadgets 360 has confirmed. The latest development comes just days after the latest Galaxy M-series handset was launched in the country. The Galaxy M40 was originally available through limited sale rounds via Amazon.in and Samsung Online Store in the country, though the South Korean company has now formally decided to kick off its open sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X