ക്വാഡ് ക്യാമറ സെറ്റപ്പ്, വാട്ടർ ഡ്രോപ്പ് ഡിസ്‌പ്ലേയുമായി സാംസങ് ഗാലക്‌സി എം 42 5 ജി അവതരിപ്പിച്ചു
19,999 രൂപ വിലയിൽ സാംസങ് ഗാലക്‌സി എം 42 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ വിപണിയിലെത്തി കഴിഞ്ഞു. ഈ പറഞ്ഞിരിക്കുന്നത് ഒരു ലോഞ്ച് വിലയാണ്. സ്മാർട്ട്‌ഫോണിൻറെ റീട്ടെയിൽ വിലയും ഇതുവരെ സാംസങ് വെളിപ്പെടുത്തിയിട്ടില്ല. എന്നാലും, ലഭ്യമായിട്ടുള്ള കാര്യങ്ങൾ ചുവടെ നൽകിയിട്ടുണ്ട്. സാംസങ് ഗാലക്‌സി എം 42 5 ജി സ്മാർട്ട്‌ഫോൺ ആമസോൺ, സാംസങ് ഡോട്ട് കോം തുടങ്ങിയ സെയിൽ പ്ലാറ്റ്‌ഫോമുകൾ മുഖേന മെയ് 1 ന് രാജ്യത്ത് വിൽപ്പന ആരംഭിക്കും. ഏറ്റവും പുതിയ സാംസങ് സ്മാർട്ട്‌ഫോണിൽ 5 ജി സപ്പോർട്ട്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസർ, പ്രൈവസി ഫീച്ചറുകൾ, സാംസങ് പേ എന്നിവ ഉൾപ്പെടുന്നു. മറ്റുള്ള പ്രധാനപ്പെട്ട സവിശേഷതകൾ നമുക്ക് ഇവിടെ പരിശോധിക്കാം.

സാംസങ് ഗാലക്‌സി എം 42 5 ജി സ്മാർട്ഫോണിൻറെ വില വിശദാംശങ്ങൾ
8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാം സപ്പോർട്ടുമായി സാംസങ് ഗാലക്‌സി എം 42 5 ജി വരുന്നു. സാംസങ് ഗാലക്‌സി എം 42 5 ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 21,999 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 23,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 19,999 രൂപയുമാണ് വില വരുന്നത്. ഗാലക്‌സി എം 42 5 ജി സ്മാർട്ഫോൺ പ്രിസം ഡോട്ട് ബ്ലാക്ക്, പ്രിസം ഡോട്ട് ഗ്രേ നിറങ്ങളിൽ ലഭ്യമാണ്.

സാംസങ് ഗാലക്‌സി എം 42 5 ജി സ്മാർട്ഫോണിൻറെ മികച്ച സവിശേഷതകൾ
ഏറ്റവും പുതിയ സാംസങ് സ്മാർട്ട്‌ഫോണിൻറെ പ്രധാന സവിശേഷതകളിൽ ഒന്ന് 5 ജി സപ്പോർട്ട് തന്നെയാണ്. ഗാലക്‌സി എം 42 5 ജി സ്മാർട്ഫോണുമായി വിപണിയിൽ ഈ ദക്ഷിണ കൊറിയൻ കമ്പനി റിയൽമി 8 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറാണ് സാംസങ് ഗാലക്‌സി എം 42 5 ജിക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

സാംസങ് ഗാലക്‌സി എം 42 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
48 മെഗാപിക്സൽ ജിഎം 2 പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് സാംസങ് ഗാലക്‌സി എം 42 5 ജിയിൽ നൽകിയിട്ടുള്ളത്. സിംഗിൾ ടേക്ക്, നൈറ്റ് മോഡ്, ഹൈപ്പർലാപ്സ്, സൂപ്പർ സ്ലോ മോഷൻ, സീൻ ഒപ്റ്റിമൈസർ, ഫ്ലോ-ഡിറ്റക്ഷൻ എന്നിവ ഉൾപ്പെടുന്ന സവിശേഷതകൾ ഗാലക്‌സി എം 42 5 ജി ക്യാമറയിൽ ക്രമീകരിച്ചിരിക്കുന്നു. മുൻവശത്ത്, 20 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

മറ്റൊരു പ്രധാന സവിശേഷതയാണ് നാക്കിയിരിക്കുന്ന ബാറ്ററി. 15W അഡാപ്റ്റീവ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം 42 5 ജിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരൊറ്റ ചാർജിൽ 36 മണിക്കൂർ ടോക്ക് ടൈം, 22 മണിക്കൂർ ഇന്റർനെറ്റ് ബ്രൗസിംഗ്, 34 മണിക്കൂർ വീഡിയോ പ്ലേ എന്നിവ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നോക്സ് സുരക്ഷയും സാംസങ് പേയും ഇതിൽ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications