സാംസങ് ഗാലക്‌സി എം 42 5 ജി ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക്: വില, സവിശേഷതകൾ

|

സാംസങ് ഗാലക്‌സി എം 42 5 ജി ഇപ്പോൾ ഇന്ത്യയിൽ ആദ്യമായി വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. ഈ ആഴ്ച്ച ആദ്യം ആരംഭിച്ച ഈ ഹാൻഡ്‌സെറ്റ് ആദ്യത്തെ മിഡ്റേഞ്ച് 5 ജി സ്മാർട്ഫോൺ ആണെന്ന് സാംസങ് പറയുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 48 മെഗാപിക്‌സലിൻറെ പ്രധാന ക്യാമറ ഹൈലൈറ്റ് ചെയ്യുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഇത്. ഈ ദക്ഷിണ കൊറിയൻ കമ്പനിയുടെ നോക്‌സ് സുരക്ഷാ സംവിധാനവും കോൺടാക്റ്റ്ലെസ്, എൻ‌എഫ്‌സി സപ്പോർട്ടുള്ള സാംസങ് പേ സൊല്യൂഷനും ഈ സ്മാർട്ട്‌ഫോണിൽ ലഭ്യമാണ്.

 

സാംസങ് ഗാലക്‌സി എം 42 5 ജി ഇന്ത്യയിലെ വിലയും, ലഭ്യതയും

സാംസങ് ഗാലക്‌സി എം 42 5 ജി ഇന്ത്യയിലെ വിലയും, ലഭ്യതയും

സാംസങ് ഗാലക്‌സി എം 42 5 ജിയുടെ 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 21,999 രൂപയും, 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 23,999 രൂപയുമാണ് വില വരുന്നത്. 6 ജിബി വേരിയന്റിന് 19,999 രൂപ മുതൽ ലഭ്യമാകുമെന്ന് സാംസങ് പറയുന്നു. 21,999 രൂപയ്ക്ക് ലഭിക്കുന്ന 8 ജിബി വേരിയന്റിന് ലിമിറ്റഡ്-ടൈം ഇൻട്രൊഡക്റ്ററി ഓഫറിന്റെ ഭാഗമായി 2,000 കൂപ്പണുകൾ നേടാവുന്നതാണ്. ഉപയോക്താക്കൾക്ക് ഗാലക്‌സി എം 42 5 ജി സ്മാർട്ഫോൺ സാംസങ്.കോം, ആമസോൺ വഴി പ്രിസം ഡോട്ട് ബ്ലാക്ക്, പ്രിസം ഡോട്ട് ഗ്രേ കളർ ഓപ്ഷനുകളിൽ വാങ്ങാവുന്നതാണ്.

 ഫ്ലിപ്പ്കാർട്ടിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ് ഫ്ലിപ്പ്കാർട്ടിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

സാംസങ് ഗാലക്‌സി എം 42 5 ജി സ്മാർട്ഫോണിൻറെ മികച്ച സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എം 42 5 ജി സ്മാർട്ഫോണിൻറെ മികച്ച സവിശേഷതകൾ

ഏറ്റവും പുതിയ സാംസങ് സ്മാർട്ട്‌ഫോണിൻറെ പ്രധാന സവിശേഷതകളിൽ ഒന്ന് 5 ജി സപ്പോർട്ട് തന്നെയാണ്. ഗാലക്‌സി എം 42 5 ജി സ്മാർട്ഫോണുമായി വിപണിയിൽ ഈ ദക്ഷിണ കൊറിയൻ കമ്പനി റിയൽമി 8 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറാണ് സാംസങ് ഗാലക്‌സി എം 42 5 ജിക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

സാംസങ് ഗാലക്‌സി എം 42 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 42 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

48 മെഗാപിക്സൽ ജിഎം 2 പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് സാംസങ് ഗാലക്‌സി എം 42 5 ജിയിൽ നൽകിയിട്ടുള്ളത്. സിംഗിൾ ടേക്ക്, നൈറ്റ് മോഡ്, ഹൈപ്പർലാപ്സ്, സൂപ്പർ സ്ലോ മോഷൻ, സീൻ ഒപ്റ്റിമൈസർ, ഫ്ലോ-ഡിറ്റക്ഷൻ എന്നിവ ഉൾപ്പെടുന്ന സവിശേഷതകൾ ഗാലക്‌സി എം 42 5 ജി ക്യാമറയിൽ ക്രമീകരിച്ചിരിക്കുന്നു. മുൻവശത്ത്, 20 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

15W അഡാപ്റ്റീവ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി

മറ്റൊരു പ്രധാന സവിശേഷതയാണ് നാക്കിയിരിക്കുന്ന ബാറ്ററി. 15W അഡാപ്റ്റീവ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം 42 5 ജിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരൊറ്റ ചാർജിൽ 36 മണിക്കൂർ ടോക്ക് ടൈം, 22 മണിക്കൂർ ഇന്റർനെറ്റ് ബ്രൗസിംഗ്, 34 മണിക്കൂർ വീഡിയോ പ്ലേ എന്നിവ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നോക്സ് സുരക്ഷയും സാംസങ് പേയും ഇതിൽ അവതരിപ്പിക്കുന്നുണ്ട്. 8.6 മില്ലിമീറ്റർ കനമുണ്ട് ഈ ഹാൻഡ്‌സെറ്റിന്.

Most Read Articles
Best Mobiles in India

English summary
Samsung claims that the device is the first mid-segment and most affordable 5G smartphone, which was released earlier this week. It is powered by a Qualcomm Snapdragon 750G SoC and has a quad-camera system on the back, with the main camera being 48 megapixels.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X