Home
Mobile

സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി സാംസങ് ഗാലക്‌സി എം 42 5 ജി ഏപ്രിൽ 28 ന് അവതരിപ്പിക്കും

സാംസങ് ഗാലക്‌സി എം 42 എന്ന എം-സീരീസ് 5 ജി ഫോൺ ആദ്യമായി പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. സ്മാർട്ട്‌ഫോൺ ഈ മാസം അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ ആമസോൺ ടീസർ വരാനിരിക്കുന്ന ഗാലക്‌സി എം 42 5 ജി യുടെ ലോഞ്ച് തീയതിയും സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് ഏപ്രിൽ 28 കൃത്യം ഉച്ചയ്ക്ക് 12:00 മണിക്ക് അവതരിപ്പിക്കുമെന്ന് സാംസങ് വ്യക്തമാക്കി. ഇ-കൊമേഴ്‌സ് വെബ്സൈറ്റിൻറെ ടീസർ ഈ ഹാൻഡ്‌സെറ്റിൻറെ ചില സവിശേഷതകളും ഡിസൈനും വെളിപ്പെടുത്തിയിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി സാംസങ് ഗാലക്‌സി എം 42 5 ജി

ഈ സ്മാർട്ട്‌ഫോണിൽ വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയും ഗ്രേഡിയന്റ് റിയർ പാനലും സ്‌ക്വയർ ആകൃതിയിലുള്ള മൊഡ്യൂളിലേക്ക് നാല് ക്യാമറകളും നൽകിയിട്ടുണ്ട്. സാംസങ് ഗാലക്‌സി എം 42 5 ജിക്ക് മിച്ച പ്രവർത്തനക്ഷമത നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റായിരിക്കുമെന്ന് ആമസോൺ ടീസർ സ്ഥിരീകരിച്ചു. ഡിഫൻസ്-ഗ്രേഡ് നോക്‌സ് സെക്യൂരിറ്റി, സാംസങ് പേ എന്നിവയും ഇതിൽ ഉൾപ്പെടുത്തും.

സാംസങ് ഗാലക്‌സി എം 42 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 42 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഗാലക്‌സി എം 42 5 ജി 4 ജിബി റാം ഓപ്ഷനിൽ വിൽക്കുമെന്ന് സൂചിപ്പിച്ച് ഈ സ്മാർട്ഫോൺ ഗീക്ക്ബെഞ്ചിലും കണ്ടെത്തിയിട്ടുണ്ട്. മറ്റ് റാമും സ്റ്റോറേജ് കോൺഫിഗറേഷനുകളും ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. യുഐ 3.0 സ്കിൻ വരുന്ന ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇത് പ്രവർത്തിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 6,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം 42 5 ജിയിൽ നൽകിയിട്ടുള്ളത്. മാത്രമല്ല, ഗാലക്‌സി എം 42 5 ജി ഗാലക്‌സി എ 42 5 ജിയുടെ റീബ്രാൻഡഡ് എഡിഷനായി അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കിൽ ഗാലക്‌സി എം 42 5 ജിയിൽ 6.6 ഇഞ്ച് എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുണ്ടാകും.

സാംസങ് ഗാലക്‌സി എം 42 5 ജി: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 42 5 ജി: ക്യാമറ സവിശേഷതകൾ

ഗാലക്‌സി എം 42 5 ജിക്ക് 48 എംപി മെയിൻ ലെൻസ് ലഭിച്ചേക്കാം, ഇത് എഫ് / 2.2 അപ്പേർച്ചറുള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും മാക്രോയ്ക്കും ഡെപ്ത് ഇമേജിംഗിനുമായി 5 എംപി സെൻസറുകളും ഈ ഫോണിൽ ഉണ്ടാകും. ഈ ഹാൻഡ്‌സെറ്റിൽ സെൽഫികൾ, വീഡിയോകൾ എന്നിവ പകർത്തുവാനും 20 എംപി സെൻസർ അവതരിപ്പിക്കും. കൂടാതെ, സുരക്ഷയ്ക്കായി ഫോൺ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഇതിൽ ഉണ്ടാകുമെന്ന് പറയുന്നു.

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എം 42 5 ജിക്ക് നൽകിയേക്കാവുന്ന വില

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എം 42 5 ജിക്ക് നൽകിയേക്കാവുന്ന വില

അഭ്യൂഹങ്ങൾ പ്രകാരം, ഈ സ്മാർട്ട്ഫോണിന് 20,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിൽ വില വരുമെന്ന് പറയുന്നു. സാംസങ് ഗാലക്‌സി എം 42 5 ജി, എംഐ 10 ഐയുമായി വിപണിയിൽ മത്സരിക്കും. ഈ ഹാൻഡ്സെറ്റും അതേ സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റിലാണ് പ്രവർത്തിപ്പിക്കുന്നത്. എന്നാൽ, എംഐ 10 ഐയുടെ മറ്റൊരു സവിശേഷതയെന്ന് പറയുന്നത് 108 എംപി ക്വാഡ് റിയർ ക്യാമറകൾ അതിലുണ്ട് എന്നതുതന്നെയാണ്.

Best Mobiles in India

English summary
Samsung is expected to release the Galaxy M42, the first-ever M-series 5G handset. The smartphone was rumored to be coming out this month. Now, an Amazon teaser has announced the Galaxy M42 5G's launch date, which is scheduled for April 28 at 12 p.m.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X