Home
Mobile

സാംസങ് ഗാലക്‌സി എം 51 ഇന്ത്യയിൽ സെപ്റ്റംബർ 10 ന് അവതരിപ്പിക്കും: വില, സവിശേഷതകൾ

സാംസങിന്റെ ഏറ്റവും ജനപ്രീയമായ സ്മാർട്ട്ഫോൺ സീരിസുകളിലൊന്നായ സാംസങ് ഗാലക്‌സി എം സീരീസിലെ സാംസങ് ഗാലക്‌സി എം 51 സെപ്റ്റംബർ 10 ന് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ആമസോൺ വെളിപ്പെടുത്തി. സാംസങ് ഗാലക്‌സി എം 51 അതിന്റെ ഏറ്റവും പുതിയ ഗാലക്‌സി എം-സീരീസ് ഫോണായി ജർമ്മനിയിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം. പഞ്ച്-ഹോൾ ഡിസ്പ്ലേ, ക്വാഡ് റിയർ ക്യാമറകൾ എന്നിവയാണ് ഈ പുതിയ സ്മാർട്ട്‌ഫോണിന്റെ ഏതാനും ചില സവിശേഷതകൾ. സാംസങ് ഗാലക്‌സി എം 51 7,000 എംഎഎച്ച് ബാറ്ററിയുമായി വരുന്നു. ആമസോണിലെ ലിസ്റ്റിംഗിനുപുറമെ, ഇന്ത്യയിലെ സാംസങ് ഗാലക്‌സി എം 51 ലോഞ്ച് കമ്പനിയുടെ സാമഹ്യമാധ്യമങ്ങൾ വഴി സൂചിപ്പിച്ചിരിക്കുന്നു.

സാംസങ് ഗാലക്‌സി എം 51: ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങൾ

സാംസങ് ഗാലക്‌സി എം 51: ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങൾ

ആമസോൺ സൃഷ്ടിച്ച മൈക്രോസൈറ്റ് അനുസരിച്ച്, സെപ്റ്റംബർ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് സാംസങ് ഗാലക്‌സി എം 51 ഇന്ത്യയിൽ വിപണിയിലെത്തും. ഗാലക്‌സി എം 51 ന്റെ ചില പ്രധാന സവിശേഷതകളും ആമസോൺ ലിസ്റ്റിംഗിൽ കാണിച്ചു. ആമസോണിലെ ലിസ്റ്റിംഗിനൊപ്പം സാംസങ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഗാലക്‌സി എം 51 ടീസിംഗ് ആരംഭിച്ചു.

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എം 51: പ്രതീക്ഷിക്കുന്നത് വില

ഇന്ത്യയിൽ സാംസങ് ഉടൻ തന്നെ ഗാലക്‌സി എം 51 വില വെളിപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. തിങ്കളാഴ്ച ജർമ്മനിയിൽ പ്രഖ്യാപിച്ച വിലനിർണ്ണയത്തിന് അനുസൃതമായിരിക്കാം ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്ന വിലയെന്ന് അഭ്യുഹങ്ങളുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ വരുന്ന 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോ 360 ൽ (ഏകദേശം 31,600 രൂപ) വില വന്നേക്കാം. ഗാലക്‌സി എം 51 ഇന്ത്യൻ വിപണിയിൽ 25,000 രൂപ മുതൽ 30,000 രൂപ വരെ വില ആയിരിക്കുമെന്ന് ഒരു പുതിയ റിപ്പോർട്ട് വ്യക്തമാക്കി.

സാംസങ് ഗാലക്‌സി എം 51: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 51: സവിശേഷതകൾ

6.7 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഹോൾ-പഞ്ച് ഡിസൈനിലുള്ള സാംസങ് ഗാലക്‌സി എം 51 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 730 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുണ്ട്.

സാംസങ് ഗാലക്‌സി എം 51 സ്മാർട്ഫോൺ

ഫോട്ടോകളും വീഡിയോകളും പകർത്തുവാൻ സാംസങ് ഗാലക്സി എം 51 ന്റെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.8 ലെൻസും ഉൾപ്പെടുന്നു. അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും 5 മെഗാപിക്സൽ ഡെപ്ത് സെൻസറും മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസറും നിങ്ങൾക്ക് ലഭിക്കും. മുൻവശത്തായി 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു.

സാംസങ് ഗാലക്‌സി എം 51 ലോഞ്ച്

ഗാലക്‌സി എം 51 ൽ 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുൾപ്പെടെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ സാംസങ് നൽകിയിട്ടുണ്ട്. കൂടാതെ, 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഈ ഫോണിന് നൽകിയിരിക്കുന്നത്. സ്മാർട്ട്‌ഫോണിന്റെ വലതുവശത്തായി അടുത്തിടെ പുറത്തിറങ്ങിയ ഡിവൈസുകൾ കാണുന്ന സൈഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ബ്ലാക്ക്, വൈറ്റ് കളർ വേരിയന്റുകളിൽ ഈ ഫോൺ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കി.

More from GizBot

Best Mobiles in India

English summary
Samsung Galaxy M51 is set to launch on September 10th in India, Amazon revealed via a microsite. The new device comes only one day after the Galaxy M51 was introduced by Samsung as their newest Galaxy M-series phone in Germany.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X