സാംസങ് ഗാലക്‌സി എം 52 5 ജി സ്മാർട്ഫോണിൻറെ 8 ജിബി റാം വേരിയന്റ് ഉടനെ അവതരിപ്പിക്കും

|

പുതിയ ഗാലക്‌സി എം52 5 ജി സ്മാർട്ഫോൺ അവതരിപ്പിക്കുവാനുള്ള തിരക്കിലാണ് ഇപ്പോൾ സാംസങ്. കഴിഞ്ഞ ഒരു മാസമായി ഈ ഹാൻഡ്‌സെറ്റ് നിരവധി ചോർച്ചകൾക്ക് പുറത്തുവന്നിരുന്നു. ഗാലക്‌സി എം52 5 ജിയുടെ 6 ജിബി റാം മോഡൽ ജൂണിൽ ഗീക്ക്ബെഞ്ചിൽ കണ്ടെത്തിയിരുന്നു. ഈ ഹാൻഡ്‌സെറ്റിന് രണ്ടാഴ്ച മുമ്പ് ഇന്ത്യയിൽ ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ഇപ്പോൾ, ഗാലക്‌സി എം52 5 ജി സ്മാർട്ഫോൺ 8 ജിബി റാം വേരിയന്റ് അവതരിപ്പിക്കുന്നതിന് മുമ്പായി ഗീക്ക്ബെഞ്ചിലും കണ്ടെത്തിക്കഴിഞ്ഞു. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് ഈ ഹാൻഡ്‌സെറ്റിൻറെ ഹാർഡ്‌വെയർ സവിശേഷതകൾ വെളിപ്പെടുത്തുകയും ചെയ്യ്തു. കൂടാതെ, ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയ്‌ഡ് 11 ഔട്ട്-ഓഫ്-ബോക്‌സിൽ പ്രവർത്തിക്കുമെന്ന് സ്ഥിരീകരിച്ചു.

 

സാംസങ് ഗാലക്‌സി എം52 5 ജി സ്മാർട്ഫോൺ ഉടനെ അവതരിപ്പിക്കും

സാംസങ് ഗാലക്‌സി എം52 5 ജി സ്മാർട്ഫോൺ ഉടനെ അവതരിപ്പിക്കും

നിങ്ങൾ ബെഞ്ച്മാർക്ക് ലിസ്റ്റിംഗ് നോക്കിയാൽ സാംസങ് ഗാലക്‌സി എം52 5 ജി സ്മാർട്ഫോൺ (SM-M526B) പ്രവർത്തിക്കുന്നത് സ്നാപ്ഡ്രാഗൺ 778 ജി ചിപ്സെറ്റിൻറെ സഹായത്താലാണെന്ന് മനസിലാക്കുവാൻ കഴിയും. 8 ജിബി റാമുമായി വരുന്ന സാംസങ് ഗാലക്‌സി എം52 5 ജി സ്മാർട്ഫോൺ ഔട്ട്-ഓഫ്-ബോക്‌സ് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും. ഗീക്ക്ബെഞ്ച് 5 ടെസ്റ്റ് ഫലത്തിൽ, സിംഗിൾ കോർ, മൾട്ടി-കോർ ടെസ്റ്റുകളിൽ യഥാക്രമം 775, 2877 പോയിന്റുകൾ നേടുവാൻ ഈ സ്മാർട്ട്ഫോണിന് കഴിഞ്ഞു. ഗാലക്‌സി എം52 5ജി 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഓ-ഡിസ്പ്ലേയുമായി വരുമെന്ന് കഴിഞ്ഞ ചോർച്ച സൂചിപ്പിക്കുന്നു. ഡിസ്പ്ലേ പാനലിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സുരക്ഷ ഉണ്ടായിരിക്കും. സാംസങ് 64 ജിബി/128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് പുറത്തിറക്കുമെന്ന് പറയുന്നു.

ഫ്ലിപ്പ്കാർട്ടിലൂടെ പ്രീമിയം സ്മാർട്ട്ഫോണുകൾ പകുതി വിലയ്ക്ക് വരെ സ്വന്തമാക്കാംഫ്ലിപ്പ്കാർട്ടിലൂടെ പ്രീമിയം സ്മാർട്ട്ഫോണുകൾ പകുതി വിലയ്ക്ക് വരെ സ്വന്തമാക്കാം

സാംസങ് ഗാലക്‌സി എം 52 5 ജി സ്മാർട്ഫോണിൻറെ 8 ജിബി റാം വേരിയന്റ് ഉടനെ അവതരിപ്പിക്കും
 

സാംസങ് ഗാലക്‌സി എം52 5 ജിയിൽ ഒരു ട്രിപ്പിൾ ക്യാമറ സംവിധാനം ഉണ്ടായിരിക്കും. പിൻഭാഗത്തായി വരുന്ന ക്യാമറ മൊഡ്യൂളിൽ 64 എംപി പ്രൈമറി പ്രധാന ക്യാമറ, 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി ഡെപ്ത് ക്യാമറ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, 32 എംപി സെൽഫി ക്യാമറയും ഉണ്ടാകും. 164x76x7 മില്ലിമീറ്റർ അളവിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് ഏകദേശം 175 ഗ്രാം ഭാരം വരും. മാത്രവുമല്ല, ഈ സ്മാർട്ട്‌ഫോൺ 11 5 ജി ബാൻഡുകൾക്ക് സപ്പോർട്ട് ചെയ്യുന്നു. ഡ്യുവൽ സിം സപ്പോർട്ട്, വൈ-ഫൈ 802.11 ബി/ജി/എൻ/എസി, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

സാംസങ് ഗാലക്‌സി എം 52 5 ജി സ്മാർട്ഫോണിൻറെ 8 ജിബി റാം വേരിയന്റ് ഉടനെ അവതരിപ്പിക്കും

ഇപ്പോൾ ഈ സാംസങ് ഗാലക്‌സി എം52 5 ജി എപ്പോൾ അവതരിപ്പിക്കുമെന്നോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട തീയതിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ ഈ സ്മാർട്ഫോണിന് ഒന്നിലധികം സർട്ടിഫിക്കേഷനുകൾ നേടിയാൽ വരും ആഴ്ചകളിൽ സാംസങ് ഗാലക്‌സി എം52 5 ജിഅവതരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഫ്ലിപ്പ്കാർട്ടിലൂടെ സ്മാർട്ട്ഫോണുകൾ സൌജന്യമായി നേടാം, 100% ക്യാഷ്ബാക്ക് നൽകുന്ന ഓഫർ നാളെ വരെ മാത്രംഫ്ലിപ്പ്കാർട്ടിലൂടെ സ്മാർട്ട്ഫോണുകൾ സൌജന്യമായി നേടാം, 100% ക്യാഷ്ബാക്ക് നൽകുന്ന ഓഫർ നാളെ വരെ മാത്രം

Best Mobiles in India

English summary
Samsung is getting ready to release the Galaxy M52 5G smartphone. For the last month, the device has been the subject of multiple leaks. In June, the Galaxy M52 5G 6GB RAM model was discovered on Geekbench.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X