Home
Mobile

പെരുമയുള്ള കൊമ്പൻ! സാംസങ് ഗാലക്സി എം55 5ജി ഭീഷണിയാണ്, മറ്റ് ബ്രാൻഡുകൾക്ക്

സ്മാർട്ട്ഫോൺ രംഗത്ത് ആപ്പിളിന്റെ ഐഫോണുകൾക്ക് ഒരു പ്രത്യേക നിലയും വിലയും ജനസമ്മതിയുമൊക്കെയുണ്ട്. ഏതാണ്ട് അ‌തിനോട് കിടപിടിക്കുന്ന ജനസമ്മതിയും പെരുമയുമുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് സാംസങ്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ രാജാവെന്ന് പല സ്മാർട്ട്ഫോൺ പ്രേമികളും സാംസങ്ങിനെ വിശേഷിപ്പിക്കുന്നു. അ‌ങ്ങനെയുള്ള സാംസങ് ഇപ്പോൾ ഒരു പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.

ഗാലക്സി എം സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി സാംസങ് ഗാലക്സി എം55 5ജി (Samsung Galaxy M55 5G) ലോഞ്ചിന് തയാറെടുത്തുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും ഈ സ്മാർട്ട്ഫോൺ ​വൈകാതെ ലോഞ്ച് ചെയ്യും എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിനായുള്ള സപ്പോർട്ടിങ് പേജ് ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പെരുമയുള്ള കൊമ്പൻ! സാംസങ് ഗാലക്സി എം55 5ജി

അ‌ധികം ​വൈകാതെ സാംസങ് ഗാലക്സി എം55 5ജിയുടെ ലോഞ്ച് ഉണ്ടാകും എന്ന് സപ്പോർട്ടിങ് പേജ് വെളിപ്പെടുത്തുന്നു. SM-M556B/DS എന്ന മോഡൽ നമ്പറിൽ ആണ് ഗാലക്സി M55 5G സ്മാർട്ട്ഫോണിന്റെ സപ്പോർട്ടിങ് പേജ് കാണുന്നത്. ആസന്നമായ സ്മാർട്ട്ഫോൺ ലോഞ്ചിനെ ആണ് ഇത് സൂചിപ്പിക്കുന്നത്.

സാംസങ് ഗാലക്സി എം55 5ജിയുടെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഈ സാംസങ് ഫോണിന്റെ സ്‌പെസിഫിക്കേഷനുകളും കളർ ചോയ്‌സുകളും ഉൾപ്പെടെയുള്ള ഡീറ്റെയിൽസ് mspoweruser.com ലീക്ക് റിപ്പോർട്ടായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വരാൻ പോകുന്ന സാംസങ് ഫോണിനെക്കുറിച്ച് ഒരു ഏകദേശ ചിത്രം നൽകുന്നു.

സാംസങ് ഗാലക്സി എം55 5ജിയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് അ‌നുസരിച്ച്,
ഗാലക്സി M55 5ജിയിൽ 6.7 ഇഞ്ച് FHD+ 120 Hz സൂപ്പർ AMOLED+ ഡിസ്‌പ്ലേയാണ് ഉണ്ടാകുക. നേർത്ത ബെസലുകളും 1,000 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസും ഇതിലുണ്ടാകും.

ഏകദേശം 180 ഗ്രാം ഭാരമാണ് ഗാലക്സി എം55 5ജിക്ക് ഉണ്ടാകുക. ​ലൈറ്റ് ഗ്രീൻ, ബ്ലാക്ക് കളർ ഓപ്ഷനുകളിലാകും ഈ ഫോൺ ലഭ്യമാകുക. ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റ് ആയിരിക്കും ഈ ഗാലക്സി സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇത് മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ ഈ സാംസങ് ഫോണിനെ സഹായിക്കും.

8GB മുതൽ 12GB വരെ റാം, 128GB, 256GB സ്‌റ്റോറേജ് ഓപ്ഷനുകൾ ഗാലക്സി എം55 5ജി വാഗ്ദാനം ചെയ്യും. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോ​റേജ് ശേഷി 1TB വരെ വർധിപ്പിക്കാം. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള One UI 6-ൽ ആയിരിക്കും ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം.

പെരുമയുള്ള കൊമ്പൻ! സാംസങ് ഗാലക്സി എം55 5ജി

അഞ്ച് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ സാംസങ് ഗാലക്സി സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യും എന്നാണ് റിപ്പോർട്ട്. ഇത്രയും ദീർഘമായ ഒഎസ് പിന്തുണയും സുരക്ഷാ അ‌പ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ ബ്രാൻഡുകൾ വളരെ കുറവാണ് എന്ന് പറയാം.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എം55 5ജിയിൽ സാംസങ് ഒരുക്കിയിരിക്കുന്നത്. OIS പിന്തുണയുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാവൈഡ്, 2MP മാക്രോ ലെൻസ്, ഇവയ്ക്കൊപ്പം എൽഇഡി ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. ഫ്രണ്ടിൽ കേന്ദ്രീകൃത പഞ്ച് ഹോളിൽ 50MP സെൽഫി ക്യാമറയുമുണ്ട്.

പെരുമയുള്ള കൊമ്പൻ! സാംസങ് ഗാലക്സി എം55 5ജി

അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും സാംസങ് നോക്‌സ് വോൾട്ടും ഗാലക്സി എം55 5ജിയുടെ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. 45W ഫാസ്റ്റ് ചാർജിംഗ് 2.0-നുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്. ഡോൾബി അറ്റ്‌മോസ്, വൈഫൈ 6, ഡ്യുവൽ സിം കണക്റ്റിവിറ്റി, ബ്ലൂടൂത്ത് 5.2, എൻഎഫ്‌സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ടാകും.

അ‌ധികം ​വൈകാതെ എം55 5ജിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചേക്കും. എന്ത് വിലയിലാകും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്നതിൽ കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും ചില റിപ്പോർട്ടുകൾ പ്രകാരം, സാംസങ് ഗാലക്‌സി M55 5G 30,000 രൂപയിൽ താഴെ വിലയിലാകും ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.

More from GizBot

Best Mobiles in India

English summary
The latest addition to the Galaxy M series, the Samsung Galaxy M55 5G will soon be launched in India. Its specs have come out through leaked reports. According to this, the Galaxy M55 5G will sport a 6.7-inch FHD+ 120 Hz Super AMOLED+ display. It has thin bezels and a peak brightness of up to 1,000 nits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X