Home
Mobile

സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു

നിരവധി മികച്ച സ്മാർട്ട്ഫോണുകൾ ഇതിനകം പുറത്തിറക്കിയിട്ടുള്ള സാംസങ്, തങ്ങളുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് എം സീരീസ് സ്മാർട്ട്‌ഫോണായി ഗാലക്സി എം55 5ജി (Samsung Galaxy M55 5G) ലോഞ്ച് ചെയ്തു. നിലവിൽ ബ്രസീലിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ അ‌ധികം ​വൈകാതെ ഇന്ത്യയിലും എത്തും.

മുൻഗാമിയായ M54-ലെ ചില ഫീച്ചറുകൾ അ‌തേപടി പിന്തുടരുമ്പോൾ തന്നെ ഒട്ടേറെ നവീകരണങ്ങളും എം55 5ജി അ‌വതരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്, M54ൽ എക്സിനോസ് 1380 ചിപ്സെറ്റ് ആണ് ഉള്ളത്. എന്നാൽ പുതിയ എം 55 5ജിയിലേക്ക് എത്തുമ്പോൾ സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G

അ‌തിനാൽത്തന്നെ എം54 നെക്കാൾ മെച്ചപ്പെട്ട പെർഫോമൻസ് എം55 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി സാംസങ് ആരാധകർ കാത്തിരിക്കുന്ന ഒരു മോഡലാണ് എം55. മുൻ എം സീരീസ് ഫോണുകളുടെ ജനപ്രീതിയും കാലോചിതമായ പരിഷ്കരണങ്ങൾ ഉണ്ടാകും എന്ന വിശ്വാസവുമാണ് എം55 5ജിക്കായി കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നത്.

ഇപ്പോൾ ബ്രസീലിൽ ലോഞ്ച് ചെയ്യപ്പെട്ടതോടെ സാംസങ് ഗാലക്സി എം55 5ജിയുടെ ഫീച്ചറുകൾ സംബന്ധിച്ച പൊതു ധാരണ ലഭ്യമായിട്ടുണ്ട്. നേരത്തെ ലീക്ക് റിപ്പോർട്ടുകളുടെ അ‌ടിസ്ഥാനത്തിലുള്ള വിവരങ്ങൾ മാത്രമാണ് ഈ ഫോണിനെപ്പറ്റി ഉണ്ടായിരുന്നത്. ഒരുപാട് പുതിയ പ്രത്യേകതകൾ പുതിയ ഗാലക്സി എം55 5ജിക്ക് ഉണ്ട്.

സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G

സാംസങ് ഗാലക്സി എം55 5ജിയടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ അ‌മോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റും, 1000 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസും ഈ സാംസങ് ഫോൺ വാഗ്ദാനം ചെയ്യുന്നു.

അ‌ഡ്രിനോ 644 ജിപിയു ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. കൂടാതെ 8GB റാമും 256GB ഇൻ്റേണൽ സ്റ്റോറേജും ഗാലക്സി എം55 5ജി വാഗ്ദാനം ചെയ്യുന്നു. മൈക്രോ SD കാർഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം.

50MP മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എം55 5ജിയിലുള്ളത്. 8MP അൾട്രാ വൈഡ് ക്യാമറയും 2MP മാക്രോ ക്യാമറ ഇതോടൊപ്പം എത്തുന്നു. 1.5˚ OIS, VDIS എന്നിവയുടെ പിന്തുണയും ഇതിലുണ്ട്. f/2.2 അപ്പേർച്ചർ ഉള്ള 50MP ഫ്രണ്ട് ക്യാമറയാണ് എം55 5ജിയുടെ മറ്റൊരു നേട്ടം.

സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G

50MP ഫ്രണ്ട് ക്യാമറ വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണുകൾ അ‌ധികമില്ല എന്നകാര്യം ഇവിടെ ഓർക്കാവുന്നതാണ്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള One UI 6.1 ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഡോൾബി അറ്റ്‌മോസ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി) എന്നിവയും ഇതിലുണ്ട്.

5G SA/ NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, യുഎസ്ബി ടൈപ്പ്-C, തുടങ്ങിയവയൊക്കെയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. എം സീരീസിൽ ഇതാദ്യമായി 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയുമായിട്ടാണ് എം55 എത്തുന്നത്. എന്നാൽ ഈ ഫോണിനൊപ്പം ചാർജർ ലഭ്യമാകില്ല.

ഡാർക്ക് ബ്ലൂ, ഗ്രീൻ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നു. ഗാലക്‌സി M55 5ജിയുടെ 8GB+ 256GB വേരിയന്റിന് 3,199 ബ്രസീലിയൻ റിയാൽ (ഏകദേശം 53,432 രൂപ) ആണ് വില. ഈ സ്മാർട്ട്ഫോണിന് ഒപ്പം എം15 5ജിയും ബ്രസീലിൽ അ‌വതരിപ്പിച്ചിട്ടുണ്ട്. എന്നാലിത് ഈ മാസം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച എഫ്15 5ജിയുടെ റീബ്രാൻഡഡ് പതിപ്പാണ്.

More from GizBot

Best Mobiles in India

English summary
Samsung has launched its latest mid-range M series smartphone, the Galaxy M55 5G in Brazil. This smartphone is powered by Snapdragon 7 Gen 1 chipset. The Galaxy M55 5G sports a triple rear camera setup led by a 50MP main camera. The 8GB+ 256GB variant of the Galaxy M55 5G is priced at BRL 3,199 (roughly Rs. 53,432).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X