Home
Mobile

ഗാലക്സി എം55 5ജി എത്തി, ഇനി ''ഗല ഗല ഗലാട്ടാ... സിരയലിലെല്ലാം ആനന്ദം... നടക്കപ്പോറേ ഭൂകമ്പം...!''

സ്മാർട്ട്ഫോൺ പ്രേമികളിൽ ആവേശം വിതറിക്കൊണ്ട് സാംസങ്ങിന്റെ എം സീരീസിലെ പുത്തൻ അ‌വതാരമായ സാംസങ് ഗാലക്സി എം55 5ജി ( Samsung Galaxy M55 5G ) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലേക്കാണ് സാംസങ് ഈ 5ജി ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്.

മുൻഗാമിയായ ഗാലക്സി എം54 ൽനിന്ന് ഒട്ടേറെ നവീകരണങ്ങളുമായാണ് പുതിയ എം55 5ജി എത്തിയിരിക്കുന്നത്. ഈ മാറ്റങ്ങളുടെ തുടക്കം പെർഫോമൻസ് മികവ് ഉയർത്തുന്ന ചിപ്സെറ്റിൽ നിന്ന് തന്നെ ആരംഭിക്കുന്നു. ഗാലക്സി എം54ൽ എക്സിനോസ് 1380 ചിപ്സെറ്റാണ് ഉണ്ടായിരുന്നത് എങ്കിൽ പുതിയ എം55ൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ-1 ആണുള്ളത്.

ഗാലക്സി എം55 5ജി എത്തി, ഇനി 'ഗല ഗല ഗലാട്ടാ... നടക്കപ്പോറേ ഭൂകമ്പം...'

25000 രൂപയ്ക്കും 35000 രൂപയ്ക്കും ഇടയിൽ വാങ്ങാവുന്ന മൂന്ന് വേരിയന്റുകളിലാണ് സാംസങ് പുതിയ ഗാലക്സി എം55 5ജി പുറത്തിറക്കിയിരിക്കുന്നത്. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ പ്രാരംഭ വേരിയന്റ് 25000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാനും സാധിക്കും. സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 50എംപി ക്യാമറകൾ, 6,000എംഎഎച്ച് ബാറ്ററി അ‌ടക്കം മികച്ച ഫീച്ചറുകൾ തന്നെ ഈ സ്മാർട്ട്ഫോണിലുണ്ട്.

സാംസങ് ഗാലക്സി എം55 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ അ‌മോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയാണ് ഗാലക്സി എം55 5ജിയിൽ ഉള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1000 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ് എന്നിവയും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു.

അ‌ഡ്രിനോ 644 GPU ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ ശക്തി കേന്ദ്രം. ഈ ചിപ്സെറ്റിന് പിന്തുണ നൽകാനായി 8GB/ 12GB റാം, 128GB/ 256GB ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി 1TB വരെ വികസിപ്പിക്കാനുള്ള ഓപ്ഷൻ എന്നിവയും എം55 5ജിയിലുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള വൺ യുഐ 6 ൽ ആണ് ഈ ഗാലക്സി ഫോൺ പ്രവർത്തിക്കുന്നത്. 4 ഒഎസ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഗാലക്സി എം55 5ജിക്ക് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹാർഡ്‌വെയർ അധിഷ്‌ഠിത സുരക്ഷയും ടാംപർ പ്രൂഫ് സൊല്യൂഷനുമായ സാംസങ് നോക്‌സ് വോൾട്ട് സജ്ജീകരിച്ചിരിക്കുന്ന ആദ്യ എം സീരീസ് ഫോണാണിത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എം55 5ജിയിൽ സാംസങ് ഒരുക്കിയിരിക്കുന്നത്. ഇതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കായി f/2.2 അപ്പേർച്ചർ ഉള്ള 50MP ഫ്രണ്ട് ക്യാമറയുമുണ്ട്.

ഗാലക്സി എം55 5ജി എത്തി, ഇനി 'ഗല ഗല ഗലാട്ടാ... നടക്കപ്പോറേ ഭൂകമ്പം...'

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഡോൾബി അറ്റ്‌മോസ്, 5G SA / NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS+ GLONASS, യുഎസ്ബി ടൈപ്പ്-C, തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. എം സീരീസിൽ ആദ്യമായി 45W ഫാസ്റ്റ് ചാർജിങ് പിന്തുണ അ‌വതരിപ്പിക്കുന്ന ഫോൺ എന്ന പ്രത്യേകതയും ഗാലക്സി എം55 5ജിക്ക് ഉണ്ട്. എന്നാൽ ഈ ഫോണിന്റെ ബോക്സിൽ ചാർജറുണ്ടാകില്ല എന്നകാര്യം കൂടി അ‌റിഞ്ഞിരിക്കണം.

ഗാലക്സി എം55 5ജി എത്തി, ഇനി 'ഗല ഗല ഗലാട്ടാ... നടക്കപ്പോറേ ഭൂകമ്പം...'

ഡെനിം ബ്ലാക്ക്, ലൈറ്റ് ഗ്രീൻ നിറങ്ങളിൽ സാംസങ് ഗാലക്‌സി M55 5ജി ലഭ്യമാകും. ഇതിന്റെ 8ജിബി+ 128ജിബി പ്രാരംഭ വേരിയന്റിന് 26,999 രൂപയാണ് വില. 8ജിബി + 256 ജിബി വേരിയന്റിന് 29,999 രൂപയും 12ജിബി+ 256 ജിബി വേരിയന്റന് 32,999 രൂപയും നൽകണം.

ആമസോൺ, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഈ സ്മാർട്ട്ഫോൺ ഇന്ന് മുതൽ ഓൺ​ലൈനിൽ വാങ്ങാം. ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ ഗാലക്സി എം55 പ്രാരംഭ വേരിയന്റ് തുടക്കത്തിൽ 24,999 രൂപ വിലയിൽ വാങ്ങാം.

More from GizBot

Best Mobiles in India

English summary
Samsung's new M series smartphone Galaxy M55 5G has been launched in India, much to the excitement of smartphone lovers. Its 8GB+ 128GB entry-level variant is priced at Rs 26,999. 29,999 for the 8GB + 256GB variant and Rs 32,999 for the 12GB + 256GB variant. Initially, bank cards will get a discount of Rs 2000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X