Home
Mobile

ഇതും ഒരു നല്ല ഡീൽ ആണ്! സാംസങ് ഗാലക്സി M55s 5ജിക്ക് ആമസോണിൽ ഡിസ്കൗണ്ട്

ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡിസ്കൗണ്ടിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി മികച്ച ഡീലുകൾ ഈ ഓഫർ സെയിലിന്റെ ഭാഗമായി ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. അ‌ത്തരത്തിൽ മികച്ച ഡീലിൽ ലഭ്യമായിട്ടുള്ള ഒരു 5ജി സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എം55എസ് (Samsung Galaxy M55s 5G). ഏകദേശം 20,000 രൂപ പ്രാരംഭ വിലയിൽ കഴിഞ്ഞ മാസം (സെപ്റ്റംബർ) ആണ് ഈ മോഡൽ സാംസങ് ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. ഇപ്പോൾ 2000 രൂപ ഡിസ്കൗണ്ടിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ആമസോൺ അ‌വസരം ഒരുക്കയിരിക്കുന്നു.

സാംസങ് ഗാലക്സി M55s 5ജിയുടെ 8GB+128GB അ‌ടിസ്ഥാന മോഡൽ 19,999 രൂപ വിലയിലും 8GB+256GB വേരിയൻ്റ് 22,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി ആമസോൺ ഈ ഫോണിൻ്റെ അടിസ്ഥാന വേരിയൻ്റിന് 2,000 രൂപ കൂപ്പൺ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു.

ഇതും ഒരു നല്ല ഡീൽ ആണ്! സാംസങ് ഗാലക്സി M55s 5ജിക്ക് ആമസോണിൽ ഡിസ്കൗണ്ട്

അ‌തിനാൽ ഗാലക്സി M55s 5ജിയുടെ 8GB+128GB വേരിയന്റിന്റെ വില ഇപ്പോൾ 17,999 രൂപയായി കുറഞ്ഞിരിക്കുന്നു. ഇത് കൂടാതെ ആകർഷകമായ ഇഎംഐ ഓപ്ഷൻ ഡീലുകളും ഈ ഫോണിന് ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിട്ടുള്ള സ്മാർട്ട്ഫോണുകളിൽ മികച്ചൊരു മോഡലായിട്ടാണ് ഗാലക്സി M55s 5ജിയെ കണക്കാക്കുന്നത്.

ഐക്യൂ Z9 (18,499 രൂപ), ഐക്യൂ Z9s(19,998), വിവോ T3 (18,499 രൂപ), സാംസങ് ഗാലക്സി M35 (16,345 രൂപ) എന്നിവയൊക്കെയാണ് വിപണിയിൽ ഗാലക്സി M55s 5ജിയുടെ പ്രധാന എതിരാളികൾ/ ബദൽ ഓപ്ഷനുകൾ. ഗാലക്സി എം55 5ജിയുടെ വില കുറഞ്ഞ മോഡൽ എന്ന നിലയിലും ഗാലക്സി M55s 5ജി അ‌റിയപ്പെടുന്നു.

ഇതും ഒരു നല്ല ഡീൽ ആണ്! സാംസങ് ഗാലക്സി M55s 5ജിക്ക് ആമസോണിൽ ഡിസ്കൗണ്ട്

സാംസങ് ഗാലക്സി M55s 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, അ‌ഡ്രിനോ 644 GPU ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.

8ജിബി റാം, 128ജിബി /256ജിബി ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള One UI 6.1ൽ ആണ് പ്രവർത്തനം. 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഈ ഫോൺ എത്തുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. f/2.2 അപ്പേർച്ചർ ഉള്ള 50MP ഫ്രണ്ട് ക്യാമറയും ഏറെ ശ്രദ്ധേയം.

ഇതും ഒരു നല്ല ഡീൽ ആണ്! സാംസങ് ഗാലക്സി M55s 5ജിക്ക് ആമസോണിൽ ഡിസ്കൗണ്ട്

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഡോൾബി അറ്റ്‌മോസ്, 5G SA /NSA, ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. എന്നാൽ ബോക്സിൽ ചാർജർ ലഭ്യമല്ല. തണ്ടർ ബ്ലാക്ക്, കോറൽ ഗ്രീൻ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Samsung Galaxy M55s 5G is available at a discount during the Great Indian Festival sale on Amazon. The Galaxy M55s 5G has been launched in India at a price of Rs 19,999 for the 8GB+128GB base model and Rs 22,999 for the 8GB+256GB variant. Now Amazon is offering a coupon discount of Rs 2,000 on the base variant of this phone. So it can be bought for Rs 17999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X