ഇനി സ്മാർട്ട്ഫോൺ വിപണി ഇവൻ ഭരിക്കുമോ? സാംസങ് ഗാലക്‌സി M55s ഇന്ത്യയിൽ ലോഞ്ച് ചെയ്തു
20,000 രൂപയിൽ താഴെ വില ഉള്ള ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും ബാക്കിൽ ട്രിപ്പിൾ ക്യാമറ സംവിധാനവും ഉള്ള പുതിയ സ്മാർട്ട്‌ഫോണായ സാംസങ് ഗാലക്‌സി എം55 എസ് (Samsung Galaxy M55s) സാംസങ് ലോഞ്ച് ചെയ്തു. പുതിയ സാംസങ് ഗാലക്‌സി എം55 എസ് 5ജി ഗാലക്‌സി എം55ന്റെ ( Samsung Galaxy M55) പിൻഗാമി ആണ്. ഗാലക്‌സി എം55 കഴിഞ്ഞ വർഷം ആണ് പുറത്ത് ഇറങ്ങിയത്. പക്ഷേ വലിയ രീതിയിൽ ഉള്ള അപ്‌ഗ്രേഡുകൾ പുതിയ ഫോണിൽ ഇല്ല.
ഉദാഹരണത്തിന്, ഗാലക്‌സി എം55 എസ്, ഗാലക്‌സി എം55ൻ്റെ അതേ സ്‌നാപ്ഡ്രാഗൺ പ്രോസസ്സർ ആണ് ഉപയോഗിക്കുന്നത്. അതേ പോലെ അവയുടെ ബാറ്ററി ശേഷിയും ചാർജ്ജിംഗ് കഴിവുകളും സമാനമാണ്. ഏതായാലും ഇപ്പോൾ ലോഞ്ച് ആയ ഗാലക്‌സി എം55 എസ്ന്റെ ഇന്ത്യയിലെ വിലയെ കുറിച്ച് പരിശോധിക്കാം.

8 ജിബി റാമും 128 ജിബി ഇൻ്റേണൽ സ്റ്റോറേജും ഉള്ള വേരിയൻ്റിന് 17,999 രൂപ മുതൽ ആണ് അടിസ്ഥാന വില ആരംഭിക്കുന്നത്. രണ്ട് വേരിയൻ്റുകൾക്ക് 12 ജിബി വരെ റാമും 256 ജിബി മെമ്മറിയുമുണ്ടെങ്കിലും സാംസങ് വില വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബർ 26 മുതൽ ആമസോൺ, സാംസങ്ങിൻ്റെ ഓൺലൈൻ സ്റ്റോർ, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ എന്നിവയിലൂടെ ഗാലക്‌സി എം55എസ് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ഗാലക്‌സി എം55 എസ് 5ജി ഓഫ്‌ലൈൻനിൽ വാങ്ങുന്നവർക്ക് ഇന്ത്യയിൽ ഉടനീളമുള്ള പാർട്ണർ റീട്ടെയിൽ സ്റ്റോറുകളും സന്ദർശിക്കാം. ലോഞ്ച് ഓഫറിൽ എസ്ബിഐ ക്രെഡിറ്റ് കാർഡുകളിൽ 2,000 രൂപ തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇത് പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നത് ഓർക്കുക.
ഇനി സാംസങ് ഗാലക്‌സി എം 55 എസ് 5ജിയുടെ സവിശേഷതകൾ എന്തൊക്കെ ആണെന്ന് നോക്കാം. ഡ്യുവൽ നാനോ സൈസ് സിം കാർഡുകൾക്ക് ഉള്ള പിന്തുണ ഫീച്ചർ ചെയ്യുന്ന സാംസങ് ഗാലക്‌സി എം 55 എസ് 5ജിയിൽ 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേ, 2400x1080 പിക്‌സൽ ഫുൾ-എച്ച്‌ഡി+ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 1,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സ് എന്നിവയുണ്ട്.
അഡ്രിനോ 644 ജിപിയുവുമായി പെയർ ആക്കിയ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്‌സെറ്റ് ആണ് സ്‌മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. ഗാലക്‌സി എം55 എസ് 5ജിക്ക് 12 ജിബി വരെ റാം ഉണ്ട്. കൂടാതെ Samsung RAM Plus വഴി കപ്പാസിറ്റി വിപുലീകരിക്കാനുള്ള പിന്തുണയും ഉണ്ട്.
അത് കൂടാതെ മൈക്രോ എസ്ഡി കാർഡ് വഴിയും ഉപയോക്താക്കൾക്ക് സ്റ്റോറേജ് വർദ്ധിപ്പിക്കാനും സാധിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി, ഗാലക്‌സി എം55 എസ് OneUI 6.1 ൽ ആണ് പ്രവർത്തിക്കുന്നത്. ഗാലക്‌സി എം55 എസിന് സ്റ്റീരിയോ സ്പീക്കറുകളും ബയോമെട്രിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഉണ്ട്.
ബാക്കിൽ, സാംസങ് ഗാലക്‌സി എം55 എസിന് OIS പിന്തുണയുള്ള 50 എംപി മെയിൻ ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയുണ്ട്. ബാക്ക് ക്യാമറകൾ 30fps-ൽ 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യും. ഇതിൻ്റെ സെൽഫി ക്യാമറയിൽ 50 എംപി സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്.
സാംസങ് ഗാലക്‌സി എം 55 എസ് 5ജിക്ക് 45W ഫാസ്റ്റ് വയർഡ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5000mAh ബാറ്ററി ഉണ്ട്. മികച്ച വയർലെസ് കണക്റ്റിവിറ്റിക്കായി തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോൺ ബ്ലൂടൂത്ത് 5.2, വൈഫൈ 6 എന്നിവയെ സപ്പോർട്ട് ചെയ്യും എന്ന് സാംസങ് പറഞ്ഞു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








