പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങണോ? സാംസങ്ങ് ഗാലക്സി എം56 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്
പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സാംസങ് തങ്ങളുടെ ഗാലക്സി എം സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഗാലക്സി എം55 5ജിയുടെ പിൻഗാമിയായി ഗാലക്സി എം56 5ജി (Samsung Galaxy M56 5G) യാണ് ഇപ്പോൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 30000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഗാലക്സി എം56 5ജി എത്തിയിരിക്കുന്നത്. എന്നാൽ ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ 25000 രൂപയിൽ താഴെ വിലയിൽ ഈ 5ജി ഫോൺ വാങ്ങാനാകും.
മുൻഗാമിയായ ഗാലക്സി എം55 5ജിയെക്കാൾ ഒരുപാട് മികവ് പുതിയ എം56 5ജിക്ക് ഉണ്ട്. എക്‌സിനോസ് 1480 പ്രോസസർ കരുത്താക്കിയാണ് ഈ ഫോൺ എത്തുന്നത്. 6.7 ഇഞ്ച് FHD+ 120Hz സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് എം56 6ജിയിൽ ഉള്ളത്. മുൻ മോഡലിനെക്കാൾ 33% വലിയ വേപ്പർ ചേമ്പർ കൂളിംഗ് സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

സാംസങ് ഗാലക്സി എം56 5ജിയുടെ പ്രധാന ഫീച്ചറുകൾ
സാംസങ് ഗാലക്സി എം56 5ജി 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി- O HDR ഡിസ്‌പ്ലേ സഹിതമാണ് എത്തുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും ഇതിന് ഉണ്ട്.
2.75GHz ഒക്ട കോർ എക്‌സിനോസ് 1480 പ്രോസസർ ആണ് ഗാലക്സി എം56 5ജിയുടെ കരുത്ത്. AMD Xclipse 530 ജിപിയു, 8GB LPDDR5X റാം, 28GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7 ൽ ആണ് പ്രവർത്തനം.

6 പ്രധാന OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ഫ്രണ്ടിൽ മാത്രമല്ല, പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ ഉണ്ട്. കൂടാതെ ഒരു മെറ്റൽ ക്യാമറ ഡെക്കോയും ഗാലക്സി എം56 5ജിക്ക് ഉണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എം56 5ജി വാഗ്ദാനം ചെയ്യുന്നത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 12MP ക്യാമറയാണ് നൽകിയിരിക്കുന്നത്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA /NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS+ GLONASS, USB ടൈപ്പ്-സി, NFC, 45W ഫാസ്റ്റ് ചാർജിങ് (ബോക്സിൽ ചാർജർ ലഭ്യമല്ല) പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 162.0 x 77.3 x 7.2mm വലിപ്പവും 180 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്.

വിലയും ലഭ്യതയും
സാംസങ് ഗാലക്സി എം56 5ജിയുടെ 8GB+ 128GB വേരിയന്റ് 27,999 രൂപ പ്രാരംഭ വിലയിൽ എത്തുന്നു. 8GB+256GB വേരിയന്റിലും ഇത് ലഭ്യമാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ അടിസ്ഥാന മോഡൽ 24999 രൂപയ്ക്ക് വാങ്ങാം. ഇളം പച്ച, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. ഏപ്രിൽ 23 മുതൽ ആമസോൺ, സാംസങ് ഔദ്യോഗിക വെബ്സൈറ്റ് എന്നിവിടങ്ങളിലൂടെ വിൽപ്പന ആരംഭിക്കും.


Click it and Unblock the Notifications








