Home
Mobile

ഡിസ്കൗണ്ടിന് ഒരു ബാങ്ക് കാർഡും വേണ്ട! 27999 രൂപയുടെ സാംസങ് ഗാലക്സി M56 5G കുറഞ്ഞ വിലയിൽ വിൽക്കുന്നു

2026 പിറന്നതോടെ എവിടെയും സ്മാർട്ട്ഫോണുകൾക്ക് വില കൂടിയതായുള്ള വാർത്തകളാണ് കാണുന്നത്. ഇവയ്ക്ക് ഡിസ്കൗണ്ട് വേണമെങ്കിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തണം, എന്നാൽ ഓഫറുള്ള ബാങ്കിന്റെ കാർഡ് നമ്മുടെ പക്കൽ ഇല്ലെങ്കിൽ ആ ഡിസ്കൗണ്ട് പ്രതീക്ഷയും പരാജയപ്പെടും. എന്നാൽ ബാങ്ക് കാർഡുകളുടെ സഹായം ഇല്ലാതെ തന്നെ ഒരു സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അ‌വസരം ഇപ്പോൾ ആമസോൺ ഒരുക്കിയിട്ടുണ്ട്. സ്മാർട്ട്ഫോൺ രംഗത്തെ വൻ ശക്തികളിലൊന്നായ സാംസങ് ഏതാണ്ട് എട്ടുമാസം മുൻപ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഗാലക്സി എം56 5ജി ആണ് ആ സ്മാർട്ട്ഫോൺ.

ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന സമയത്ത് സാംസങ് ഗാലക്സി എം56 5ജിയുടെ 8GB+ 128GB വേരിയന്റിന് 27,999 രൂപയും 8GB+256GB വേരിയന്റിന് 30999 രൂപയുമായിരുന്നു വില. പിന്നീട് ചില ഓഫർ സെയിലുകളിൽ ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ 24999 രൂപ വിലയിൽ വാങ്ങാൻ ലഭ്യമാകുമായിരുന്നു.

27999 രൂപയുടെ സാംസങ് ഗാലക്സി M56 5G കുറഞ്ഞ വിലയിൽ വിൽക്കുന്നു

ഇപ്പോൾ 24999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അ‌തിനാൽ യാതൊരു ബാങ്ക് കാർഡുകളുടെയും സഹായമില്ലാതെ തന്നെ ഇത് ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഇളം പച്ച, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

പ്രധാന ഫീച്ചറുകൾ

2.75GHz ഒക്ട കോർ എക്‌സിനോസ് 1480 പ്രോസസർ ആണ് ഗാലക്സി എം56 5ജിയുടെ കരുത്ത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എം56 5ജി വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

27999 രൂപയുടെ സാംസങ് ഗാലക്സി M56 5G കുറഞ്ഞ വിലയിൽ വിൽക്കുന്നു

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഗാലക്സി എം56 5ജിയുടെ ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 12MP ക്യാമറയാണ് നൽകിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി- O HDR ഡിസ്‌പ്ലേ സഹിതമാണ് എത്തുന്നത്. സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും ഉണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7 ൽ ആണ് പ്രവർത്തനം. 6 പ്രധാന OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. 45W ഫാസ്റ്റ് ചാർജിങ് (ബോക്സിൽ ചാർജർ ലഭ്യമല്ല) പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്.

AMD Xclipse 530 ജിപിയു, 8GB LPDDR5X റാം, 28GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA /NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS+ GLONASS, USB ടൈപ്പ്-സി, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

27999 രൂപയുടെ സാംസങ് ഗാലക്സി M56 5G കുറഞ്ഞ വിലയിൽ വിൽക്കുന്നു

162.0 x 77.3 x 7.2mm വലിപ്പവും 180 ഗ്രാം ഭാരവും ഈ സാംസങ് സ്മാർട്ട്ഫോണിനുണ്ട്. 25000 രൂപയിൽ താഴെ ബജറ്റിൽ ഒരു പുതിയ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്, സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില വർധിക്കുന്ന ഒരു സാഹചര്യത്തിൽ, ഈ മോഡലിന് ഇത്ര വിലക്കുറവ് ലഭിക്കുന്നത് ഒരു മികച്ച ഡീലായി വിലയിരുത്തപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
The Samsung Galaxy M56 5G is listed on Amazon with a discount of Rs 3,000. Its 8GB+128GB variant was priced at Rs 27,999 and the 8GB+256GB variant at Rs 30,999. Now, the base model is listed on Amazon at Rs 24,999. Interestingly, this discount is available without the help of bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X