സാംസങ് ആരാധകരേ നിങ്ങൾ ഹാപ്പിയല്ലേ! മറ്റൊരു ഗാലക്സി 5G ഫോണിന് കൂടി ഡിസ്കൗണ്ട്!
സാംസങ് സ്മാർട്ട്ഫോൺ ആരാധകരിൽ ആവേശവും സന്തോഷവും നിറച്ചുകൊണ്ട് ഒരു സാംസങ് ഗാലക്സി സ്മാർട്ട്ഫോൺ കൂടി ഇപ്പോൾ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിരിക്കുന്നു. കഴിഞ്ഞ ദിവസം ഗാലക്സി എ55 5ജിയുടെ വിലക്കുറവ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഗാലക്സി എ55 5ജിയുടെ അടിസ്ഥാന വേരിയന്റ് ലോഞ്ച് സമയത്തെ വിലയെക്കാൾ 14000 രൂപ ഡിസ്കൗണ്ടിൽ 25999 രൂപ വിലയിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാലിത് കഴിഞ്ഞ വർഷം ഇറങ്ങിയ സ്മാർട്ട്ഫോൺ ആണ്. പുതിയ വേരിയന്റ് ഇറങ്ങുമ്പോൾ സ്വാഭാവികമായും വില കുറയും. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ഈ വർഷം സാംസങ് അവതരിപ്പിച്ച ഗാലക്സി എം സീരീസ് ഫോണിനെയാണ്.
ഈ വർഷം ഏപ്രിലിൽ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ച എം സീരീസ് സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എം56 5ജി (Samsung Galaxy M56 5G). ഇതിന്റെ 8GB+ 128GB അടിസ്ഥാന വേരിയന്റ് 27,999 രൂപ പ്രാരംഭ വിലയിലും 8GB+256GB വേരിയന്റ് 30999 രൂപ വിലയിലും ആണ് അവതരിപ്പിക്കപ്പെട്ടത്.

വിൽപ്പന ആരംഭിച്ച സമയത്ത് ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരുന്നതിനാൽ ഇത് 24999 രൂപ വിലയിൽ വാങ്ങാൻ സാധിക്കുമായിരുന്നു. അതായത് 30000 രൂപയിൽ താഴെ വിലയുടെ സെഗ്മെന്റിൽ വരുന്ന സ്മാർട്ട്ഫോൺ 25000 രൂപയിൽ താഴെ വിയിലുള്ള സെഗ്മെന്റിലെ സ്മാർട്ട്ഫോൺ എന്ന നിലയിൽ വാങ്ങാനാകുമായിരുന്നു.
പരിമിത കാലത്തേക്ക് മാത്രമാണ് ലോഞ്ച് ഓഫർ ലഭ്യമാകുക. എന്നാൽ ഗാലക്സി എം56 5ജിക്ക് ഇപ്പോഴും 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ 25000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ സാംസങ് ഗാലക്സി സ്മാർട്ട്ഫോണും പ്രധാന ഓപ്ഷനുകളിലൊന്നായി പരിഗണിക്കാൻ സാധിക്കും.

സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ഈ ഡിസ്കൗണ്ട് വിലയിൽ തന്നെ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ അവസരമുണ്ട്. ഫോൺ തിരഞ്ഞെടുക്കും മുമ്പ് ഇതിലെ ഫീച്ചറുകൾ കൂടി പരിയചപ്പെടാം. 2.75GHz ഒക്ട കോർ എക്‌സിനോസ് 1480 പ്രോസസർ ആണ് ഗാലക്സി എം56 5ജിയുടെ കരുത്ത്.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി- O HDR ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഗ്രാഫിക്സിനായി AMD Xclipse 530 ജിപിയു, പ്രോസസറിന് മികച്ച പെർഫോമൻസ് പിന്തുണയുമായി 8GB LPDDR5X റാം, 28GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും ഗാലക്സി എം56 5ജിയിൽ ഉണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7 ൽ ആണ് പ്രവർത്തനം. 6 പ്രധാന OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. മറ്റൊരു കാര്യം ഫ്രണ്ടിൽ മാത്രമല്ല, പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ ഉണ്ട് എന്നതാണ്.
ഡ്യുവൽ സിം (നാനോ+ നാനോ), 5G SA /NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS+ GLONASS, USB ടൈപ്പ്-സി, NFC, 45W ഫാസ്റ്റ് ചാർജിങ് (ബോക്സിൽ ചാർജർ ലഭ്യമല്ല) പിന്തുണയുള്ള 5000mAh ബാറ്ററി,
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.


Click it and Unblock the Notifications








