Home
Mobile

ഇതെന്ത് വിലയാണ്! ഈ സാംസങ് 5G ഫോണിന് ഒരിടത്ത് 22631 രൂപ, മറ്റൊരിടത്ത് 23499 രൂപ, വേറൊരിടത്ത് 24999 രൂപ

ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങുമ്പോൾ അ‌ത് ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടണമെന്ന് എല്ലാവരും ആഗ്രഹിക്കും. അ‌തിനായി പല അ‌ന്വേഷണങ്ങൾ നടത്തുകയും ചെയ്യും. യഥാർഥത്തിൽ ഇത് എല്ലാവരും ചെയ്യുന്ന കാര്യമാണ്, ഇനി ആരെങ്കിലും അ‌ത് ചെയ്യാറില്ല എങ്കിൽ അ‌ങ്ങനെ പലയിടത്തെ വില അ‌ന്വേഷിക്കുന്ന നിലയിലേക്ക് ഇനിയെങ്കിലും മാറുന്നത് നന്നായിരിക്കും. അ‌ല്ലെങ്കിൽ എന്താണ് സംഭവിക്കുക എന്ന് സാംസങ് ഗാലക്സി എം56 5ജി (Samsung Galaxy M56 5G) യുടെ ഇപ്പോഴത്തെ വില കണ്ടാൽ മനസിലാകും. എന്തുകൊണ്ടെന്നാൽ ഈ ഫോണിന് ഓരോ പ്ലാറ്റ്ഫോമിലും ഓരോ വിലയാണ് കാണുന്നത്.

വിലയെപ്പറ്റി അ‌ധികം അ‌ന്വേഷിക്കാത്ത ഒരാൾ നേരേ സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിനെ മാത്രം വിശ്വസിക്കാൻ പോയാൽ ഇവിടെ നഷ്ടമായിരിക്കും ഫലം. കാരണം ഈ ഫോൺ നിലവിൽ ഏറ്റവും കൂടിയ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് സാംസങ് വെബ്​സൈറ്റിലാണ്. ഗാലക്സി എം56 5ജിയുടെ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങിലെ വില ഇതിനെക്കാൾ കുറവാണ്.

ഈ സാംസങ് 5G ഫോണിന് ഒരിടത്ത് 22631 രൂപ, മറ്റൊരിടത്ത് 23499 രൂപ

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഗാലക്സി എം56 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ഇതിന്റെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 27,999 രൂപയും 8GB+256GB വേരിയന്റിന് 30999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഔദ്യോഗിക വെബ്​സൈറ്റിൽ ഇത് യഥാക്രമം 24999 രൂപ, 27999 രൂപ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 15000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 23,499 രൂപ വിലയിൽ വാങ്ങാനാകും.

ആമസോണിൽ ഗാലക്സി എം56 5ജി ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 23499 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തായത് ഇവിടെ ബാങ്ക് ഡിസ്കൗണ്ടിന്റെ സഹായം ഇല്ലാതെ തന്നെ കുറഞ്ഞ വിലയിൽ വാങ്ങാനാകുന്നു. കൂടാതെ 704 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വില 23000 രൂപയിൽ താഴെയാകും.

ഈ സാംസങ് 5G ഫോണിന് ഒരിടത്ത് 22631 രൂപ, മറ്റൊരിടത്ത് 23499 രൂപ

ഫ്ലിപ്പ്കാർട്ടിലാണ് ഈ ഫോണിന് ഏറ്റവും മികച്ച ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത്. 23823 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ഗാലക്സി എം56 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1192 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 22631 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ സാംസങ് ഗാലക്സി 5ജി ഫോൺ സ്വന്തമാക്കാന സാധിക്കും.

സാംസങ് ആരാധകർക്ക് താൽപര്യമുണ്ടെങ്കിൽ ഇതിൽ ഇഷ്ടമുള്ള ഡീൽ പ്രയോജനപ്പെടുത്തി ഈ ഗാലക്സി ഫോൺ സ്വന്തമാക്കാവുന്നതാണ്. 2.75GHz ഒക്ട കോർ എക്‌സിനോസ് 1480 പ്രോസസർ ആണ് ഗാലക്സി എം56 5ജിയുടെ കരുത്ത്. 45W ഫാസ്റ്റ് ചാർജിങ് (ബോക്സിൽ ചാർജർ ലഭ്യമല്ല) പിന്തുണയുള്ള 5000mAh ബാറ്ററിയുമായാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഈ സാംസങ് 5G ഫോണിന് ഒരിടത്ത് 22631 രൂപ, മറ്റൊരിടത്ത് 23499 രൂപ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി- O HDR ഡിസ്‌പ്ലേ, ഫ്രണ്ടിലും ബായ്ക്കിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, AMD Xclipse 530 ജിപിയു, 8GB LPDDR5X റാം, 28GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA /NSA, 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7 ൽ ആണ് പ്രവർത്തനം. 6 പ്രധാന OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ​ മോഡലിന് ലഭിക്കും.

Best Mobiles in India

English summary
The Samsung Galaxy M56 5G is now available on Flipkart at a discounted price. Its variants are listed on the official website at Rs 24,999 and Rs 27,999 respectively. If you take advantage of the bank discount of Rs 15,000, you can buy it for Rs 23,499. Meanwhile, it is listed on Flipkart at Rs 23,823. If you take advantage of the bank discount, you can get it for Rs 22,631.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X