Home
Mobile

മരുഭൂമിയിലെ തണൽ പോ​ലെ ഒരു ആശ്വാസം! വിലക്കയറ്റത്തിനിടെ വിലക്കുറവുമായി ഒരു ഗാലക്സി 5G ഫോൺ

സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ ഈ മാസം വീണ്ടും വില കൂടിയിട്ടുണ്ട്. വൺപ്ലസ്, വിവോ, ഐക്യൂ, റിയൽമി, ഓപ്പോ തുടങ്ങിയ പ്രധാന ബ്രാൻഡുകൾക്ക് ഒപ്പം സാംസങ്ങിന്റെയും ചില മോഡലുകൾക്ക് വില കൂടി. അ‌തും ലോഞ്ച് വിലയെക്കാൾ വളരെ ഉയർന്ന നിലയിലേക്ക് ആണ് വില കൂടിയത്. അ‌തിന് ഒരു ഉദാഹരണമാണ് ഗാലക്സി എം36 5ജി. ലോഞ്ച് ചെയ്യുമ്പോൾ എം36 5ജിയുടെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 17,499 രൂപയും 8GB+ 128GB വേരിയന്റിന് 17999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB വേരിയന്റിന് 20,999 രൂപയുമായിരുന്നു വില.

എന്നാൽ ഇപ്പോൾ എം36 5ജിയുടെ അ‌ടിസ്ഥാന മോഡലിന് 21999 രൂപയും 256ജിബി ടോപ് വേരിയന്റ് 25999 രൂപയുമാണ് വില. ഇങ്ങനെ പല സാംസങ് ഫോണുകൾക്കും വില കൂടിയിട്ടുണ്ട്. എന്നാൽ ഈ വിലക്കയറ്റത്തിനിടയിലും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ചില ഗാലക്സി ഫോണുകളും ഉണ്ട്. അ‌തിന് ഒരു ഉദാഹരണമാണ് ആമസോണിലെ ഗാലക്സി എം56 5ജി (Samsung Galaxy M56 5G) ഡീൽ.

വിലക്കയറ്റത്തിനിടെ വിലക്കുറവുമായി ഒരു ഗാലക്സി 5G ഫോൺ

കഴിഞ്ഞ വർഷം ഏപ്രിലിൽ ലോഞ്ച് ചെയ്യുമ്പോൾ എം56 5ജിയുടെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 27,999 രൂപയും 8GB+256GB വേരിയന്റിന് 30999 രൂപയുമായിരുന്നു വില. കഴിഞ്ഞ മാസം ഔദ്യോഗിക വെബ്​സൈറ്റിൽ ഇത് യഥാക്രമം 24999 രൂപ, 27999 രൂപ എന്ന നിലയിലേക്ക് കുറഞ്ഞു. ഇപ്പോഴും ഔ​ദ്യോഗിക വെബ്​സൈറ്റിൽ ഇത് തന്നെയാണ് വില.

എന്നാൽ ആമസോണിൽ ഗാലക്സി എം56 5ജി അ‌ടിസ്ഥാന മോഡൽ 21999 രൂപ വിലയിലും ടോപ് വേരിയന്റ് 24999 രൂപ വിലയിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തായത് സാംസങ് വെബ്​സൈറ്റിലെക്കാൾ വിലക്കുറവ് ഈ മോഡലിന് ആമസോണിലുണ്ട്. ഈ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

വിലക്കയറ്റത്തിനിടെ വിലക്കുറവുമായി ഒരു ഗാലക്സി 5G ഫോൺ

ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തുമ്പോൾ അ‌ടിസ്ഥാന മോഡൽ 20999 രൂപ വിലയിലും 256ജിബി വേരിയന്റ് 23999 രൂപ വിലയിലും ആമസോണിൽ നിന്ന് വാങ്ങാനാകും. ബ്ലാക്ക്, ​ലൈറ്റ് ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എം56 വാങ്ങാൻ ലഭ്യമായിട്ടുള്ളത്. താൽപര്യമുള്ളവർക്ക് ആമസോണിലെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

2.75GHz ഒക്ട കോർ എക്‌സിനോസ് 1480 പ്രോസസർ ആണ് ഗാലക്സി എം56 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി- O HDR ഡിസ്‌പ്ലേ, AMD Xclipse 530 ജിപിയു, 8GB LPDDR5X റാം, 28GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

ഫ്രണ്ടിലും ബായ്ക്കിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ സഹിതമാണ് എം56 5ജി എത്തിയിട്ടുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. അ‌തിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. ഒപ്പം f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

വിലക്കയറ്റത്തിനിടെ വിലക്കുറവുമായി ഒരു ഗാലക്സി 5G ഫോൺ

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7 ൽ ആണ് പ്രവർത്തനം. 6 പ്രധാന OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ​ മോഡലിന് ലഭിക്കും. 45W ഫാസ്റ്റ് ചാർജിങ് (ബോക്സിൽ ചാർജർ ലഭ്യമല്ല) പിന്തുണയുള്ള 5000mAh ബാറ്ററിയുമായാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സിം (നാനോ+നാനോ), 5G, 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Samsung Galaxy M56 5G is available at a starting price of Rs 20,999. Currently, the base model of M36 5G is priced at Rs 21,999 and the top variant with 256GB is priced at Rs 25,999 on Samsung's website. However, it is listed on Amazon at Rs 21,999 and Rs 24,999 respectively. There is also a bank discount of Rs 1,000 available. So, the base model can be purchased at Rs 20,999 and the 256GB variant at Rs 23,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X