Home
Mobile

സാംസങ് ഗാലക്‌സി എം 62, ഗാലക്‌സി എ 52, ഗാലക്‌സി എ 32 4 ജി സ്മാർട്ഫോണുകൾ ഉടനെ അവതരിപ്പിച്ചേക്കും

ഇന്ത്യ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ വരുന്ന വെബ്‌സൈറ്റുകളിൽ സ്മാർട്ട്‌ഫോണുകൾക്കുള്ള സപ്പോർട്ട് പേജുകൾ കണ്ടെത്തിയതിനാൽ കമ്പനി സാംസങ് ഗാലക്‌സി എ 52 5 ജി, ഗാലക്‌സി എം 62, ഗാലക്‌സി എ 32 4 ജി തുടങ്ങിയ സ്മാർട്ഫോണുകൾ ഉടൻ തന്നെ അവതരിപ്പിച്ചേക്കും. സാംസങ് ഗാലക്‌സി എം 62, ഗാലക്‌സി എ 32 4 ജി എന്നിവ ഇന്ത്യയുടെ സാംസങ് വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഗാലക്‌സി എ 52 5 ജി സ്മാർട്ഫോൺ സാംസങ് യുകെ വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു. ഗാലക്‌സി എം 62, ഗാലക്‌സി എ 52 5 ജി എന്നിവ കമ്പനിയിൽ നിന്നുള്ള പുതിയ സ്മാർട്ഫോണുകളായിരിക്കും. ഗാലക്‌സി എ 32 5 ജി മോഡൽ ഇതിനകം യൂറോപ്യൻ വിപണിയിൽ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ ഹാൻഡ്സെറ്റുകളുടെ സവിശേഷതകളും വിലകളും മുമ്പ് ചോർന്നിട്ടുണ്ടെങ്കിലും പട്ടികപ്പെടുത്തിയ പേജുകൾ മോഡൽ നമ്പർ മാത്രമേ വെളിപ്പെടുത്തുന്നുള്ളു. ഈ ഹാൻഡ്സെറ്റുകളെ കുറിച്ച് ലഭിച്ച കാര്യങ്ങൾ പരിശോധിക്കാം.

സാംസങ് ഗാലക്‌സി എം 62, ഗാലക്‌സി എ 32 4 ജി സാംസങ് ഇന്ത്യൻ വെബ്‌സൈറ്റിൽ കണ്ടെത്തി

സാംസങ് ഗാലക്‌സി എം 62, ഗാലക്‌സി എ 32 4 ജി സാംസങ് ഇന്ത്യൻ വെബ്‌സൈറ്റിൽ കണ്ടെത്തി

സാംസങ് ഗാലക്‌സി എം 62 ന് മോഡൽ നമ്പർ എസ്എം-എം 625 എഫ് / ഡിഎസ് ഉണ്ടെന്ന് സാംസങ് ഇന്ത്യ വെബ്‌സൈറ്റിലെ സപ്പോർട്ട് പേജ് വെളിപ്പെടുത്തി. 7,000 എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 11, ബ്ലൂടൂത്ത് 5.0 സപ്പോർട്ട് തുടങ്ങിയ സവിശേഷതകളുമായി വരുന്ന ഈ ഡ്യുവൽ സിം സ്മാർട്ട്‌ഫോണിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. വരുന്ന പ്രോസസർ എക്‌സിനോസ് 9825 ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ സാംസങ് വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്ന സാംസങ് ഗാലക്‌സി എ 32 4 ജിയുടെ മോഡൽ നമ്പർ എസ്എം-എ 325 എഫ് / ഡിഎസ് ആണ്.

സാംസങ് ഗാലക്‌സി എം 62

ഇതൊരു ഡ്യുവൽ സിം സ്മാർട്ഫോൺ ആയിരിക്കും. യൂറോപ്പിൽ പുറത്തിറക്കിയ ഗാലക്‌സി എ 32 ന്റെ 5 ജി വേരിയന്റിൽ 6.5 ഇഞ്ച് എച്ച്ഡി + ടിഎഫ്ടി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയുമുണ്ട്. 8 ജിബി വരെ റാമുള്ള ഒക്ടാകോർ പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സാംസങ് യുകെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്ന സാംസങ് ഗാലക്‌സി എ 52 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകളും വിലയും

സാംസങ് യുകെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്ന സാംസങ് ഗാലക്‌സി എ 52 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകളും വിലയും

സാംസങ് ഗാലക്‌സി എ 52 5 ജി മാർച്ച് അവസാനത്തോടെ വിയറ്റ്നാമിൽ വിപണിയിലെത്താൻ കമ്പനിയുടെ സ്വിസ്, യുകെ വെബ്‌സൈറ്റുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. മോഡൽ നമ്പറുകളായ SM520F, SM-A526B / DS എന്നിവ ഉപയോഗിച്ചാണ് ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഡ്യുവൽ സിം ഡിവൈസ് (4 ജി മോഡൽ) 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവ വരുന്നു. ഇതിൻറെ 5 ജി വേരിയന്റിന് 120 ഹെർട്സ് സ്‌ക്രീൻ വന്നേക്കുമെന്ന് സാം മൊബൈൽ റിപ്പോർട്ടിൽ പറയുന്നു.

ഗാലക്‌സി എ 52 4 ജിയുടെ വില വിഎൻ‌ഡി 9,300,000 (ഏകദേശം 29,000 രൂപ) വില വരുന്നു. 5 ജി വേരിയന്റിൻറെ തുടക്ക വില വിഎൻ‌ഡി 11,000,000 (ഏകദേശം 34,900 രൂപ) ആണ്. ഗാലക്‌സി എ 52 സ്മാർട്ഫോണിൻറെ പ്രധാന സവിശേഷതകളിൽ 5 ജിയിൽ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമുണ്ട്. സാംസങ് ഗാലക്‌സി എ 52 5 ജിക്ക് സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസറും, 4 ജി മോഡലിന് സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറും നൽകും. ഇത് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്ടത്തിലായിരിക്കും പ്രവർത്തിക്കുന്നത്. 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English summary
Samsung Galaxy A52 5G, Galaxy M62, and Galaxy A32 4G were soon able to launch as mobile support pages were spotted on the company's India and UK websites. The Galaxy A52 5G was spotted on the Samsung UK website and the Samsung Galaxy M62 and Galaxy A32 4G were identified on the Samsung India website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X