7000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എം 62 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

സാംസങ് ഗാലക്‌സി എം 62 സ്മാർട്ഫോൺ തായ്‌ലൻഡിൽ വിപണിയിലെത്തി. കമ്പനിയുടെ വെബ്‌സൈറ്റ് ഈ പുതിയ മോഡലിനൊപ്പം അപ്‌ഡേറ്റ് ചെയ്യ്തിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ വിപണിയിലെത്തിയ സാംസങ് ഗാലക്‌സി എഫ് 62 ൻറെ പുനർനിർമ്മിച്ച എഡിഷനാണ് ഗാലക്‌സി എം 62. ക്വാഡ് റിയർ ക്യാമറ സെറ്റപ്പും സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട്ഔട്ടും ഈ സ്മാർട്ട്ഫോണിലുണ്ട്. 7,000 എംഎഎച്ച് ബാറ്ററിയുടെ സപ്പോർട്ടുള്ള ഇത് ഒറ്റ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും വിപണിയിൽ വരുന്നു. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഗാലക്‌സി എം 62 സ്മാർട്ഫോൺ വരുന്നത്.

സാംസങ് ഗാലക്‌സി എം 62 ലഭ്യത
 

സാംസങ് ഗാലക്‌സി എം 62 ലഭ്യത

സാംസങ് ഗാലക്‌സി എം 62ന് എന്ത് വില വരുമെന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ഇത് സാംസങ് തായ്‌ലൻഡ് വെബ്‌സൈറ്റിൽ ഒരു വാങ്ങാവുന്ന ഓപ്ഷനുമായി വരുന്നു. സാംസങ് തായ്‌ലാൻഡിന്റെ വിൽപ്പന പേജ് അനുസരിച്ച്, 128 ജിബി സ്റ്റോറേജ് മാത്രമേ ഈ സ്മാർട്ട്ഫോണിനുള്ളൂവെന്ന് തോന്നുന്നു. പക്ഷേ, സവിശേഷതകൾ കാണിക്കുന്ന പേജിൽ ഇതിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്നതായി വെളിപ്പെടുത്തുന്നു. ഗാലക്സി എം 62 കറുപ്പ്, നീല, പച്ച നിറങ്ങളിൽ വിപണിയിൽ നിന്നും ലഭ്യമാണ്. ഗാലക്‌സി എം 62 മലേഷ്യയിലും ലഭ്യമാണെന്ന് ഇ-കൊമേഴ്‌സ് വെബ്സൈറ്റായ ലസാഡയിലെ ഒരു ലിസ്റ്റിംഗിലൂടെ സൂചിപ്പിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഈ ഹാൻഡ്‌സെറ്റ് മാർച്ച് 3 ന് ഔദ്യോഗികമായി രാജ്യത്ത് അവതരിപ്പിക്കും. തായ്‌ലൻഡിലും ഇത് ലഭ്യമാകുന്ന തീയതിയും ഇത് തന്നെയായിരിക്കും.

സാംസങ് ഗാലക്‌സി എം 62: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 62: സവിശേഷതകൾ

6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എം 62 അവതരിപ്പിക്കുന്നത്. പേരിടാത്ത ഒക്ടാ കോർ SoC പ്രോസസറാണ് ഇതിൽ പ്രവർത്തിപ്പിക്കുന്നത്. ഇത് പുനർ‌നിർമ്മിച്ച ഗാലക്‌സി എഫ് 62 ആണെന്ന് കണക്കാക്കുന്നത് മിക്കവാറും എക്‌സിനോസ് 9825 SoC പ്രോസസർ ആയിരിക്കും. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഗാലക്സി എം 62 പട്ടികപ്പെടുത്തിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എം 62: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 62: ക്യാമറ സവിശേഷതകൾ

ഗാലക്സി എം 62 ലെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുകളുള്ള രണ്ട് 5 മെഗാപിക്സൽ സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, സെൻട്രൽ ഹോൾ-പഞ്ച് കട്ടഔട്ടിൽ എഫ് / 2.2 ലെൻസുള്ള 32 മെഗാപിക്സൽ സെൻസറാണ് വരുന്നത്.

 റെഡ്‌മി കെ 40 സീരീസ് ഇന്ന് അവതരിപ്പിക്കും: ലൈവ്സ്ട്രീം എങ്ങനെ കാണാം ? റെഡ്‌മി കെ 40 സീരീസ് ഇന്ന് അവതരിപ്പിക്കും: ലൈവ്സ്ട്രീം എങ്ങനെ കാണാം ?

 25W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 7,000 എംഎഎച്ച് ബാറ്ററി
 

4 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, എൻ‌എഫ്‌സി, ജി‌പി‌എസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഗാലക്‌സി എം 62 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ഗൈറോ സെൻസർ, ജിയോ മാഗ്നറ്റിക് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സ്കാനറും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 7,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം 62 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന് 218 ഗ്രാം ഭാരമുണ്ട്.

Most Read Articles
Best Mobiles in India

English summary
In Thailand, the Samsung Galaxy M62 was introduced and the company's website was quietly updated with the new edition. The Galaxy M62 is a Samsung Galaxy F62 rebadged version that was launched last week in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X