അവസാനം സാംസംഗ് ഗാലക്‌സി നെക്‌സസ് ഇന്ത്യയിലേക്ക്

Posted By:

അവസാനം സാംസംഗ് ഗാലക്‌സി നെക്‌സസ് ഇന്ത്യയിലേക്ക്

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ 4.0 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ഈ മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയിലേക്ക്.  സാംസംഗ് ഗാലക്‌സി നെക്‌സസ് ആണ് ഏറെ കാലത്തെ ആകാംക്ഷാ പൂര്‍ണ്ണമായ കാത്തിരിപ്പിന് ശേഷം ഇന്ത്യയിലെത്തുന്നത്.

ഗൂഗിള്‍ ഔദ്യോഗികമായി പുറത്തിറക്കുന്ന സാംസംഗ് ഗാലക്‌സി നെക്‌സസ് ഒഇഎം ഇല്ലാതെയാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.  ഗൂഗിളില്‍ നിന്നും ഔദ്യോഗികമായി ഇറങ്ങുന്ന ഹാന്‍ഡ്‌സെറ്റ് ആയതിനാല്‍ ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് അനുഭവമാണ് ഈ ഫോണില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് സാംസംഗ് ഗാലക്‌സി നെക്‌സസ് ആദ്യമായി പുറത്തിറങ്ങിയത്.  അന്നു മുതല്‍ ഈ ഹാന്‍ഡ്‌സെറ്റ് ഇന്ത്യയില്‍ എത്തുന്നത് എന്നായിരിക്കും എന്ന് ഇന്ത്യന്‍ ഗാഡ്ജറ്റി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ജനുവരിയില്‍ സാംസംഗ് ഗാലക്‌സി നെക്‌സസ് ഇന്ത്യയില്‍ എത്തും എന്നാണ് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.  എന്നാലിപ്പോള്‍ ഈ ഫോണ്‍ മാര്‍ച്ചില്‍ മാത്രമേ ഇന്ത്യയില്‍ എത്തൂ എന്ന് ഉറപ്പായിട്ടുണ്ട്.

സൂപ്പര്‍ എഎംഒഎല്‍ഇഡി ടച്ച്‌സ്‌ക്രീന്‍ ആണ് ഈ സാംസംഗ് മൊബൈലിന്റേത്.  16 ദശലക്ഷം കളറുകള്‍ സപ്പോര്‍ട്ട് ചെയ്യും ഈ സ്‌ക്രീന്‍.  4.65 ഇഞ്ച് ആണ് സ്‌ക്രീന്‍ വലിപ്പം.  16 ജിബി, 32 ജിബി ഇന്റേണല്‍ മെമ്മറി വേര്‍ഷനുകള്‍ ലഭ്യമാണ്.  അതിനാല്‍ മെമ്മറി സ്ലോട്ടിന്റെ അഭാവം ഒരു പോരായ്മയായി അനുഭവപ്പെടുന്നില്ല.

ഫീച്ചറുകള്‍:

  • ആന്‍ഡ്രോയിഡ് 4.0 ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റം

  • 4.65 ഇഞ്ച് സ്‌ക്രീന്‍

  • 16 / 32 ജിബി ഇന്റേണല്‍ മെമ്മറി

  • 5 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ

  • 1.3 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ

  • 1,750 mAh ലിഥിയം അയണ്‍ ബാറ്ററി
ഓട്ടോ ഫോക്കസ് സംവിധാനമുള്ള 5 മെഗാപിക്‌സല്‍ ക്യാമറ വളരെ ആകര്‍ഷണീയമായ ഒരു ഫീച്ചറാണ്.  30 fpsല്‍ 1080പി വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നു ഈ ഫോണില്‍.

1,750 mAh ലിഥിയം അയണ്‍ ബാറ്ററിയുടെ മികച്ച സപ്പോര്‍ട്ട് ഉണ്ട് ഈ ഫോണിന്.  2ജിയില്‍ 290 മണിക്കൂറും 3ജിയില്‍ 270 മണിക്കൂറും ആണ് സ്റ്റാന്റ്‌ബൈ സമയം.  അതേപോലെ ടോക്ക് ടൈം 2ജിയില്‍ 17 മണിക്കൂര്‍ 40 മിനിട്ടും 3ജിയില്‍ 8 മണിക്കൂര്‍ 20 മിനിട്ടും ആണ്.

ഇതുവരെ സാംസംഗ് ഗാലക്‌സി നെക്‌സസിന്റെ ഇന്ത്യയിലെ വിലയെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.  ഇത് എന്ന് എത്തും ഇന്ത്യയില്‍ എന്നതിനെ കുറിച്ചും ഒരു കൃത്യമായ ചിത്രം ലഭിച്ചിട്ടില്ല.  ഒരുപക്ഷേ ഫെബ്രുവരി അവസാനത്തോടെ തന്നെ എത്തി എന്നും വരാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot