Home
Mobile

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് ഇപ്പോൾ 9,000 രൂപ വില കിഴിവിൽ സ്വന്തമാക്കാം: വിശദാംശങ്ങൾ

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് സ്മാർട്ട്‌ഫോണിന് ഇന്ത്യയിൽ വിലക്കുറവ് ലഭിച്ചു. 4,000 രൂപയുടെ വിലക്കുറവ് കമ്പനി പ്രഖ്യാപിച്ചു. ഇതിനർത്ഥം സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് ഇപ്പോൾ ഇന്ത്യയിൽ 37,999 രൂപ വിലയിൽ ലഭ്യമാണ്. അതേ വിലയ്ക്ക്, ബ്രാൻഡ് 6 ജിബി റാം വേരിയന്റ് വിൽക്കും. സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റിന്റെ 8 ജിബി റാം വേരിയന്റിന് ഇപ്പോൾ 39,999 രൂപയാണ് വരുന്ന വില.

സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ്

സാംസങ് വില കുറയ്ക്കുക മാത്രമല്ല 5,000 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുമുണ്ട്. സിറ്റിബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് മാത്രമേ ഈ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുകയുള്ളു എന്ന് മാത്രം. അതിനാൽ ക്യാഷ്ബാക്ക് ഓഫർ പ്രയോഗിച്ച ശേഷം 32,999 രൂപയ്ക്ക് സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് വാങ്ങാം. 8 ജിബി റാം മോഡലിന് 34,999 രൂപയാണ് വില വരുന്നത്.

സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് സവിശേഷതകൾ

സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് സവിശേഷതകൾ

2400 x 1080 പിക്‌സൽ റെസല്യൂഷനും 20: 9 ആസ്പാക്ട് റേഷിയോയുമുള്ള 6.7 ഇഞ്ച് എഫ്എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ AMOLED ഡിസ്പ്ലേയോട് കൂടിയാണ് സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഗാലക്സി എസ് 10 ലൈറ്റിന്റെ സ്നാപ്ഡ്രാഗൺ 855 SoC പ്രോസസറിന് പകരം 10nm പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒക്ടാകോർ സാംസങ് എക്സിനോസ് 9 സീരീസ് 9810 SoC പ്രോസസറാണ് നോട്ട് 10 ലൈറ്റിൽ നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്: ട്രിപ്പിൾ ക്യാമറ

ക്യമറകൾ പരിശോധിച്ചാൽ സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് ഒരു ട്രിപ്പിൾ ക്യാമറ സിസ്റ്റത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എൽഇഡി ഫ്ലാഷ്, ഒഐഎസ്, എഫ് / 1.7 അപ്പർച്ചർ, 12 എംപി ഡ്യുവൽ പിക്‌സൽ പ്രൈമറി സെൻസർ, ഒഐ‌എസും എഫ് / 2.4 അപ്പേർച്ചറും ഉള്ള 12 എംപി സെക്കൻഡറി ടെലിഫോട്ടോ ലെൻസ്, f / 2.2 അപ്പേർച്ചറുള്ള 12 എംപി ടെർഷ്യറി അൾട്രാ-വൈഡ് ആംഗിൾ സെൻസർ എന്നിവ പിൻ ഭാഗത്ത് നൽകിയിരിക്കുന്നു. എഫ് / 2.2 അപ്പേർച്ചറുള്ള 32 എംപി സെൻസറാണ് സെൽഫി ക്യാമറയ്ക്ക് നൽകിയിരിക്കുന്നത്.

സൂപ്പർ-ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി

കമ്പനിയുടെ സ്വന്തം സൂപ്പർ-ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി സപ്പോർട്ടുള്ള 4500 എംഎഎച്ച് ബാറ്ററിയാണ് ഈ സാംസങ് സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. ഇൻബിൽറ്റ് ചെയ്ത ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും എസ്-പെൻ സ്റ്റൈലസ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ സ്റ്റൈലസ് ഗാലക്സി നോട്ട് 10 സീരീസിലെ മറ്റ് ഡിവൈസുകളിൽ ഉള്ളത് പോലെ എയർ കമാൻഡുകൾ പോലുള്ള കാര്യങ്ങൾ ചെയ്യും. എസ്-പെന്നിന് ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഉണ്ട്.

Best Mobiles in India

English summary
A price cut has been made to the Samsung Galaxy Note 10 Lite smartphone in India. The company has announced a fall of Rs 4,000 in prices. So the Samsung Galaxy Note 10 Lite is now available in India with a price tag of Rs 37,999. The brand will be selling the 6 GB RAM variant for the same price. The Samsung Galaxy Note10 Lite 8 GB RAM variant will now cost Rs 39.999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X