സാംസങ് ഗാലക്‌സി നോട്ട് 10 ഇപ്പോൾ സ്വന്തമാക്കാം വൻ വിലക്കുറവിൽ: പുതിയ വില, സവിശേഷതകൾ

|

സാംസങ് ഗാലക്‌സി നോട്ട് 10 (Samsung Galaxy Note 10) സ്മാർട്ഫോൺ ഇപ്പോൾ ഇന്ത്യയിൽ നിന്നും സ്വന്തമാക്കാം അതും വൻ വിലക്കുറവിൽ. രാജ്യത്തെ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഈ വിലക്കുറവിൽ നിങ്ങൾക്ക് സാംസങ് ഗാലക്‌സി നോട്ട് 10 സ്മാർട്ഫോൺ വാങ്ങാവുന്നതാണ്. സാംസങ് ഗാലക്‌സി നോട്ട് 10 കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചത് 69,999 രൂപയ്ക്കാണ്. ഈ സ്മാർട്ഫോൺ ഇപ്പോൾ വിലക്കിഴിവോടുകൂടി 57,100 രൂപയ്ക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. എന്നാൽ, റീട്ടെയിൽ ഷോപ്പുകൾക്ക് ഇപ്പോൾ ഈ സ്മാർട്ട്‌ഫോൺ ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കഴിയുമെന്ന് പറയുന്നു. ഓഫ്‌ലൈൻ റീട്ടെയിൽ ചാനലുകളിൽ ഈ സ്മാർട്ഫോണിന് 25,000 രൂപ പ്രൈസ് കട്ട് ലഭ്യമാക്കിയതായി പറയുന്നു.

സാംസങ് ഗാലക്‌സി നോട്ട് 10 ഇന്ത്യയിൽ വില കുറച്ചു

സാംസങ് ഗാലക്‌സി നോട്ട് 10 ഇന്ത്യയിൽ വില കുറച്ചു

രാജ്യത്തെ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ സാംസങ് ഗാലക്‌സി നോട്ട് 10 ഇപ്പോൾ 45,000 രൂപ മുതൽ ആരംഭിക്കുന്നതായി പറയുന്നു. മുംബൈ ആസ്ഥാനമായുള്ള റീട്ടെയിലർ മഹേഷ് ടെലികോം ഇത് സ്ഥിരീകരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഈ പുതിയ വില പ്രാബല്യത്തിൽ വന്നതെന്ന് മഹേഷ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഈ ഹാൻഡ്‌സെറ്റിൻറെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡൽ ലോഞ്ച് ചെയ്തത് 69,999 രൂപയ്ക്കാണ്. ഇതിനർത്ഥം ഈ സ്മാർട്ട്ഫോണിന് 25,000 രൂപ വില അവതരിപ്പിച്ചുവെന്നാണ്. ഇത് റീട്ടെയിൽ സ്റ്റോറുകൾക്ക് മാത്രം ബാധകമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. കൂടാതെ, കമ്പനി വെബ്സൈറ്റിൽ 12,899 രൂപ വിലക്കിഴിവോടുകൂടി 57,100 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കായി പട്ടികപ്പെടുത്തിയിരിക്കുന്നു.

സാംസങ് ഗാലക്‌സി നോട്ട് 10

ഔറ ബ്ലാക്ക്, ഔറ ഗ്ലോ, ഔറ റെഡ് കളർ വേരിയന്റുകളിൽ സാംസങ് ഗാലക്‌സി നോട്ട് 10 വരുന്നു. ഓഫ്‌ലൈൻ സ്റ്റോറുകളിലെ വിലക്കുറവ് എല്ലാ കളർ ഓപ്ഷനുകളിലും ബാധകമാണെന്ന് ടെക് മാധ്യങ്ങൾ വ്യക്തമാക്കി. അതേസമയം, സാംസങ് വെബ്സൈറ്റിൽ ഔറ വൈറ്റ്, ഔറ റെഡ് ഓപ്ഷനുകൾ മാത്രമേ കിഴിവുള്ള വിലയിൽ നിങ്ങൾക്ക് ലഭ്യമാകൂകയുള്ളു.

വൺപ്ലസ് 9 സീരീസ് പുറത്തിറങ്ങുന്നത് മൂന്ന് സ്മാർട്ട്ഫോണുകളുമായിവൺപ്ലസ് 9 സീരീസ് പുറത്തിറങ്ങുന്നത് മൂന്ന് സ്മാർട്ട്ഫോണുകളുമായി

സാംസങ് ഗാലക്‌സി നോട്ട് 10: സവിശേഷതകൾ

സാംസങ് ഗാലക്‌സി നോട്ട് 10: സവിശേഷതകൾ

സാംസങ് ഗാലക്‌സി നോട്ട് 10 സ്മാർട്ട്ഫോണിന് ഒക്ടാ കോർ എക്‌സിനോസ് 9825 പ്രോസസറാണ് കരുത്ത് നൽകുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് ഓപ്ഷനിൽ വരുന്ന ഈ ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് കസ്റ്റം വൺയുഐ സ്‌കിനിലാണ് പ്രവർത്തിക്കുന്നത്. 6.3 ഇഞ്ച് എഫ്എച്ച്ഡി+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് എടുത്തുപറയേണ്ട മറ്റൊരു പ്രധാന സവിശേഷത ഈ ഡിസ്‌പ്ലേയിൽ സെൽഫി ക്യാമറ ഉൾപ്പെടുത്തുന്നതിനായി പഞ്ച്-ഹോളുമുണ്ട്.

സാംസങ് ഗാലക്‌സി നോട്ട് 10: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി നോട്ട് 10: ക്യാമറ സവിശേഷതകൾ

12 മെഗാപിക്സൽ പ്രൈമറി സെൻസർ, 16 മെഗാക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 12 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്‌സി നോട്ട് 10 ന് ലഭിക്കുന്നത്. മുൻവശത്തായി 10 മെഗാപിക്സൽ സെൽഫി ഷൂട്ടറും വരുന്നു. 25W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട് ചെയ്യുന്ന സാംസങ് ഗാലക്‌സി നോട്ട് 10 ൽ 3,500 എംഎഎച്ച് ബാറ്ററിയുണ്ട്. എൻ‌എഫ്‌സി, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, വൈ-ഫൈ 802.11 എഎക്സ് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
In India, the Samsung Galaxy Note 10 reportedly received a major price drop. Apparently, the price reduction was enforced through the nation's offline retail outlets. The Samsung Galaxy Note 10 was introduced with a price tag of Rs. 69,999 last year in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X