സാംസംഗ് ഗാലക്‌സി നോട്ട് 2 സെപ്തംബറില്‍

Posted By: Super

സാംസംഗ് ഗാലക്‌സി നോട്ട് 2 സെപ്തംബറില്‍

സാംസംഗിന്റെ ഗാലക്‌സി നോട്ട് 2 ഫാബ്‌ലെറ്റ് (സ്മാര്‍ട്‌ഫോണിനും ടാബ്‌ലറ്റിനും ഇടയിലുള്ള മൊബൈല്‍ ഡിവൈസ്) സെപ്തംബറില്‍ പുറത്തിറക്കാന്‍ സാധ്യത. കമ്പനിയുടെ ശ്രദ്ധിക്കപ്പെട്ട ഗാലക്‌സി നോട്ടിന്റെ രണ്ടാം തലമുറയാണ് ഗാലക്‌സി നോട്ട് 2. 5.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ഇതിനുണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ട്. ജിഎസ്എംഅരിനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മെയില്‍ സാംസംഗ് ഇറക്കിയ ഗാലക്‌സി എസ്3 സ്മാര്‍ട്‌ഫോണിന്റെ അതേ ഡിസൈനിലാണ് ഗാലക്‌സി നോട്ട് 2 ഇറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ഗാലക്‌സി നോട്ടിനേക്കാള്‍ അല്പം കൂടി വലിയ സ്‌ക്രീനാണ് ഗാലക്‌സി നോട്ട് 2വില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗൂഗിള്‍ പുതുതായി ഇറക്കിയ ജെല്ലി ബീന്‍ ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്.

ഗാലക്‌സി നോട്ട് 2 ഒക്ടോബറില്‍ ഇറക്കുമെന്നായിരുന്നു മുമ്പ് റിപ്പോര്‍ട്ടുകള്‍. പിന്നീടത് സെപ്തംബറിലേക്ക് മാറ്റുകയായിരുന്നു. ആപ്പിള്‍ ഐഫോണ്‍ 5 പുറത്തിറക്കുന്ന സമയത്ത് ഇതും ഇറക്കുകയാണ് തിയ്യതി മാറ്റുന്നതിലൂടെ കമ്പനി ഉദ്ദേശിച്ചതെന്നാണറിയുന്നത്.

8 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി നോട്ട് 2. 2 ജിബി റാം, പുതിയ എക്‌സിനോസ് 5250 ചിപ്‌സെറ്റ്, ഡ്യുവല്‍ കോര്‍ എആര്‍എം 15 പ്രോസസര്‍ എന്നിവയാണ് ഇതിലെ മറ്റ് സൗകര്യങ്ങള്‍. എന്നാല്‍ ഈ സവിശേഷതകള്‍ ശരിയാണെന്ന് സാംസംഗ് സമ്മതിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot