സാംസങ് ഗാലക്‌സി നോട്ട് 2 റൂബി വൈന്‍, ആമ്പെര്‍ ബ്രൗണ്‍ നിറങ്ങളില്‍

By Super
|
സാംസങ് ഗാലക്‌സി നോട്ട് 2 റൂബി വൈന്‍, ആമ്പെര്‍ ബ്രൗണ്‍ നിറങ്ങളില്‍

കറുപ്പണിഞ്ഞ സാംസങ് ഗാലക്‌സി നോട്ട് 2 വിനെ കാണാനായി കാത്തിരുന്നവര്‍ നിരാശപ്പെട്ടെങ്കിലും 2 കിടിലന്‍ നിറങ്ങളില്‍ ഈ 5.5 ഇഞ്ച് ഫാബ്ലെറ്റ് വരാന്‍ പോകുന്നതായി ബ്ലോഗ് ഓഫ് മൊബൈല്‍ എന്ന ജാപ്പനീസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരു ദക്ഷിണ കൊറിയന്‍ മാസികയില്‍ വന്ന സാംസങ് ഗാലക്‌സി നോട്ട് 2 ന്റെ രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള മോഡലുകളുടെ ചിത്രങ്ങള്‍ ഈ മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. സാംസങ്ങിന്റെ ആസ്ഥാനമായ ദക്ഷിണ കൊറിയയില്‍ നിന്നുള്ള വാര്‍ത്തയായതിനാല്‍ സാധ്യതകള്‍ ഏറെയാണ്.

റിപ്പോര്‍ട്ടനുസരിച്ച് ആമ്പെര്‍ ബ്രൗണ്‍, റൂബി വൈന്‍ തുടങ്ങിയ നിരവൈവിധ്യങ്ങളിലാണ് ഗാലക്‌സി നോട്ട് 2 വരാന്‍ പോകുന്നത്.

 

സാംസങ് ഗാലക്‌സി നോട്ട് 2 ന്റെ പ്രധാന സവിശേഷതകള്‍

  • 5.5 ഇഞ്ച് സൂപ്പര്‍ AMOLED കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, 1280x720 പിക്‌സല്‍

  • 1.6 GHz ക്വാഡ്‌കോര്‍ പ്രൊസസ്സര്‍

  • 2 ജിബി റാം

  • 32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി

  • 8 എംപി പിന്‍ക്യാമറ

  • 1.9 എംപി മുന്‍ക്യാമറ

  • വൈ-ഫൈ 802.11 a/b/g/n, DLNA,വൈ-ഫൈ ഡയറക്ട്, വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്, ബ്ലൂടൂത്ത് ഒപ്പം A2DP

  • 3,100 mAh ലിഥിയം അയോണ്‍ ബാറ്ററി
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X