Home
Mobile

സാംസങ് ഗാലക്സി നോട്ട് 20 സ്മാർട്ട്ഫോണിന് വമ്പിച്ച വിലക്കിഴിവ്: ഓഫറുകൾ, സവിശേഷതകൾ

സാംസങ് ഗാലക്‌സി നോട്ട് 20 ന് താൽക്കാലികമായി 9,000 രൂപ വിലക്കുറവ് ഇപ്പോൾ പ്രഖ്യപിച്ചിരിക്കുകയാണ് കമ്പനി. 77,999 രൂപയ്ക്ക് പകരം 68,999 രൂപ മുതൽ സാംസങ് ഡെയ്‌സ് വിൽപ്പനയിൽ പുതുതായി പുറത്തിറക്കിയ സാംസങ് ഗാലക്‌സി നോട്ട് 20 ലഭ്യമായി തുടങ്ങും. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് 6,000 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫർ സെപ്റ്റംബർ 23 വരെ വാങ്ങുന്നവർക്ക് ലഭ്യമാകും. സാംസങ് ഗാലക്‌സി നോട്ട് 20 ന് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 6.7 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേയും വരുന്നു.

സാംസങ് ഗാലക്‌സി നോട്ട് 20: ഓഫർ

സാംസങ് ഗാലക്‌സി നോട്ട് 20: ഓഫർ

പുതിയ സാംസങ് ഗാലക്‌സി നോട്ട് 20 77,999 രൂപയ്ക്ക് പകരം 68,999 രൂപയ്ക്ക് ലഭ്യമാണ്. സാംസങ് പുതിയ സ്മാർട്ട്ഫോണിൽ 9,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് അവതരിപ്പിച്ചു. ഏറ്റവും അടുത്തുള്ള സാംസങ് സ്റ്റോർ, പ്രമുഖ ഓൺലൈൻ പോർട്ടലുകൾ, റീട്ടെയിൽ സ്റ്റോറുകൾ തുടങ്ങിയവയിലും ഈ കിഴിവ് അവതരിപ്പിച്ചു. സാംസങ് ഡോട്ട് കോമിൽ 9,000 രൂപ വരെ കിഴിവ് ലഭിക്കുന്നു, അതേസമയം ഈ അവസരം ഉപയോക്താക്കൾക്ക് പ്രയോജനപ്രദമാകുവാൻ ആമസോൺ ഇന്ത്യ ഒരു ലൈവ് കൂപ്പൺ ഓപ്ഷൻ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്.

സാംസങ് ഗാലക്‌സി നോട്ട് 20

സാംസങ് ഗാലക്‌സി നോട്ട് 20യുടെ ഈ താൽക്കാലിക കിഴിവ് സെപ്റ്റംബർ 23 വരെ മാത്രമേ ലഭ്യമാകുകയുള്ളൂ. മിസ്റ്റിക് ബ്രോൺസ്, മിസ്റ്റിക് ഗ്രീൻ, മിസ്റ്റിക് ബ്ലൂ എന്നി നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. മുൻപ് സൂചിപ്പിച്ചതുപോലെ, സാംസങ് എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 6,000 രൂപ ക്യാഷ്ബാക്ക് നൽകുന്നു.

ഒക്ട-കോർ എക്സിനോസ് 990 SoC പ്രോസസ്സർ

ഡ്യുവൽ നാനോ സിം മോഡലായ ഗാലക്‌സി നോട്ട് 20, ആൻഡ്രോയിഡ് 10 അടിസ്ഥാനമായ വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ 1,080x2,400 പിക്‌സൽ ഇൻഫിനിറ്റി-ഓ സൂപ്പർ അമോലെഡ്+ ഫ്ലാറ്റ് ഡിസ്പ്ലേയാണ് വരുന്നത്. 60Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്ട് റേഷ്യോയും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. വിപണി അനുസരിച്ച്, 8 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോഡിയാക്കിയ ഒക്ട-കോർ എക്സിനോസ് 990 SoC പ്രോസസ്സറാണ് സാംസങ് ഗാലക്‌സി നോട്ട് 20ക്ക് കരുത്തേകുന്നത്.

സാംസങ് ഗാലക്സി നോട്ട് 20 ക്യാമറ

12 മെഗാപിക്സൽ പ്രൈമറി സെൻസർ, 64 മെഗാപിക്സൽ സെക്കന്ററി സെൻസർ, 12 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഗാലക്‌സി നോട്ട് 20ക്ക് വരുന്നത്. 30x സ്പേസ് സൂം ക്യാമറ, 10 മെഗാപിക്സൽ സെൽഫി കാമറ എന്നിവ വരുന്നു. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് വരുന്ന 4,300mAh ബാറ്ററിയാണ് ഗാലക്‌സി നോട്ട് 20ൽ വരുന്നത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്ന നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. ഫോണിൽ ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും വരുന്നു. 26 മില്ലിസെക്കൻഡിൽ ലേറ്റൻസി ഉള്ള എസ് പെൻ ഉപയോഗിച്ചാണ് സാംസങ് ഗാലക്‌സി നോട്ട് 20 വരുന്നത്.

Best Mobiles in India

English summary
Samsung Galaxy Note 20 has a temporary price drop, with an immediate Rs 9,000 discount. The tech giant has announced its sale of Samsung Days, wherein the newly released Samsung Galaxy Note 20 is available instead of Rs. 77,999, starting from Rs. 68,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X