സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ഫോൺ ഇപ്പോൾ വെറും 54,999 രൂപയ്ക്ക്; ഈ ഓഫർ ഇന്നും കൂടി മാത്രം
സാംസങ് ഗാലക്‌സി സ്മാർട്ഫോണുകൾ വിപണിയിൽ തരംഗം സൃഷ്‌ടിക്കുന്ന ഈ സമയത്ത് ഒരു അടിപൊളി സാംസങ് ഗാലക്‌സി സ്മാർട്ഫോൺ സ്വന്തമാക്കുവാൻ ഒരാഗ്രഹം എല്ലാവരുടെയും മനസിലുണ്ടാകും. അത് പുതിയ സീരീസ് സ്മാർട്ഫോൺ ആണെങ്കിൽ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരിക്കും. എന്നാൽ ഇപ്പോൾ ആമസോൺ അതിനുള്ള അവസരം ഒരുക്കികഴിഞ്ഞു, ഈ ഓഫർ നിങ്ങൾക്ക് ഇന്നും കൂടി മാത്രമേ പ്രയോജനപ്പെടുത്തുവാൻ സാധിക്കുകയുള്ളു.

സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ഫോൺ (8 ജിബി, 256 ജിബി) ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. ഇന്ന് അവസാനിക്കുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സമയത്ത് 86,000 രൂപ വിലയുള്ള സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ഫോൺ വെറും 54,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. ആമസോൺ ഒരു നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും കൂടാതെ 13,400 രൂപയുടെ എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്.

ഡ്യുവൽ നാനോ സിം വരുന്ന സാംസങ് ഗാലക്‌സി നോട്ട് 20 ആൻഡ്രോയിഡ് 10 അടിസ്ഥാനമായ വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 60Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്ട് റേഷ്യോയും വരുന്ന 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ 1,080x2,400 പിക്‌സൽ ഇൻഫിനിറ്റി-ഓ-സൂപ്പർ അമോലെഡ്+ ഫ്ലാറ്റ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 8 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ട-കോർ എക്സിനോസ് 990 SoC പ്രോസസ്സറാണ് സാംസങ് ഗാലക്‌സി നോട്ട് 20ക്ക് കരുത്തേകുന്നത്.

12 മെഗാപിക്സൽ പ്രൈമറി സെൻസർ, 64 മെഗാപിക്സൽ സെക്കന്ററി സെൻസർ, 12 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഗാലക്‌സി നോട്ട് 20ക്ക് വരുന്നത്. 30x സ്പേസ് സൂം ക്യാമറ, 10 മെഗാപിക്സൽ സെൽഫി കാമറ എന്നിവ വരുന്നു. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് വരുന്ന 4,300 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി നോട്ട് 20ൽ വരുന്നത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്ന നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്, കൂടാതെ ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും വരുന്നു. 26 മില്ലിസെക്കൻഡിൽ ലേറ്റൻസിയുള്ള എസ് പെൻ ഉപയോഗിച്ചാണ് സാംസങ് ഗാലക്‌സി നോട്ട് 20 വരുന്നത്.


Click it and Unblock the Notifications








