40,990 രൂപയ്ക്ക് സാംസങ്ങിന്റെ ഹെക്‌സകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണ്‍!!!

Posted By:

ഇന്തോനേഷ്യയിലെ ബാലിയില്‍ സാംസങ്ങ് ഒരുക്കിയ ഫോറം 2014-ല്‍ ഉപകരണപ്പെരുമഴതന്നെയാണ്. ഗാലക്‌സി ടാബ് 3 നിയോ ടാബ്ലറ്റിനു പിന്നാലെ സാംസങ്ങ് ഗാലക്‌സി നോട് 3 നിയോ സ്മാര്‍ട്‌ഫോണും ലോഞ്ച് ചെയ്തു. മുന്‍പിറങ്ങിയ ഗാലക്‌സി നോട് 3യുടെ ബഡ്ജറ്റ് വേര്‍ഷനാണ് ഇത്. 40,990 രൂപയ്ക്ക് ഉടന്‍തന്നെ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാവും.

ഫോണിന്റെ പ്രത്യേകതകള്‍

5.5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 720-1280 പിക്‌സല്‍ റെസല്യൂഷന്‍, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 16 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്.

ഹെക്‌സ കോര്‍ പ്രൊസസര്‍ ആണ് നോട് 3 നിയോയുടെ മറ്റൊരു പ്രധാന സവിശേഷത. രണ്ട് 1.7 GHz കോര്‍ടെക്‌സ് A15 കോറുകളും നാല് 1.3 GHz കോര്‍ടെക്‌സ് A7 കോറുകളുമാണ് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷന്‍ പരിശോധിച്ചാല്‍ വൈ-ഫൈ, ബ്ലുടൂത്ത്, NFC, ജി.പി.എസ് എന്നിവയെല്ലാമുണ്ട്. 3100 mAh ആണ് ബാറ്ററി.

ഫോണിന്റെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

40,990 രൂപയ്ക്ക് സാംസങ്ങിന്റെ ഹെക്‌സകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണ്‍!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot