സാംസങ്ങ് ഗാലക്‌സി നോട് സ്മാര്‍ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

Posted By:

സാംസങ്ങിന്റെ പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി നോട് 4 ഈ മാസം ലോഞ്ച് ചെയ്യാനിരിക്കുകയാണ്. അതിനു മുന്നോടിയായി മുന്‍പിറങ്ങിയ നോട് സീരീസില്‍ ഉള്‍പ്പെട്ട രണ്ട് സ്മാര്‍ട്‌ഫോണുകള്‍ക്ക് 10,000 രുപയിലധികം വിലകുറച്ചു.

സാംസങ്ങ് ഗാലക്‌സി നോട് സ്മാര്‍ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

ഗാലക്‌സി നോട് 3, ഗാലക്‌സി നോട് 3 നിയോ എന്നിവയ്ക്കാണ് 10,000 രൂപയോളം കിഴിവ് പ്രഖ്യാപിച്ചത്. ലോഞ്ച് ചെയ്യുമ്പോള്‍ 49,900 രൂപയുണ്ടായിരുന്ന ഗാലക്‌സി നോട് 3 ഇപ്പോള്‍ 40,698 രൂപയ്ക്കാണ് സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വില്‍ക്കുന്നത്. അതേസമയം ഫ് ളിപ്കാര്‍ട്ടില്‍ ഇതേ ഫോണ്‍ 37,938 രൂപയ്ക്ക് ലഭ്യമാണ്.

മറ്റൊരു സ്മാര്‍ട്‌ഫോണായ ഗാലക്‌സി നോട് 3 നിയോ 29,570 രുപയ്ക്കാണ് സാംസങ്ങ് ഇന്ത്യയുടെ ഔദേയാഗിക വെബ്‌സൈറ്റില്‍ ഇപ്പോള്‍ വില്‍ക്കുന്നത്. ലോഞ്ച് ചെയ്യുമ്പോള്‍ 38,990 രൂപയായിരുന്നു വില. ഇതേ ഫോണ്‍ ഫ് ളിപ്കാര്‍ട്ടില്‍ 27,249 രൂപയ്ക്ക് ലഭ്യമാണ്.

English summary
Samsung Galaxy Note 3, Note 3 Neo get price cuts, Samsung galaxy note 3 and galaxy note 3 neo gets price cut, Samsung Cut price of galaxy note 3 and note 3 neo smartphones, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot