സാംസങ്ങ് ഗാലക്‌സി നോട് 4 സെപ്റ്റംബറില്‍???

Posted By:

എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കമ്പനിയാണ് സാംസങ്ങ്. ആപ്പിളിനെ പോലെ തന്നെ, സാംസങ്ങിന്റെ ഒരു ഉപകരണം ഇറങ്ങിക്കഴിയുമ്പോഴേക്കും അടുത്തതിനെ കുറിച്ച് ടെക്‌ലോകം ചര്‍ച്ച തുടങ്ങും. ഏറ്റവും ഒടുവില്‍ സാംസങ്ങ് ഗാലക്‌സി നോട് 3 യുടെ പിന്‍ഗാമിയായ നോട് 4-നെ കുറിച്ചാണ് അഭ്യുഹം ഉയര്‍ന്നിരിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഫോണ്‍ പുറത്തിറങ്ങു എന്നാണ് കരുതുന്നത്. എങ്കിലും പല ടെക് സൈറ്റുകളിലും ഫോണില്‍ ഉണ്ടായേക്കാവുന്ന പ്രത്യേകതകളെ കുറിച്ചു അഭ്യുഹങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

ഗാലക്‌സി നോട് 3 സാംസങ്ങിന്റെ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്‌ഫോണുകളില്‍ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ നോട് 3 യുടെ പരിഷ്‌കരിച്ച പതിപ്പായ ഗാലക്‌സി നോട് 4-നെ കുറിച്് അറിയാന്‍ ഉപഭോക്താക്കള്‍ക്കും താല്‍പര്യമേറെയാണ്.

എന്തായാലും ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന, ഗാലക്‌സി നോട് 4-ല്‍ ഉണ്ടാകുമെന്നു കരുതുന്ന ഏതാനും പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വ്യത്യസ്തമായ മൂന്ന് വ്യൂവിംഗ് ആംഗിളുകള്‍ ഉള്ള ഡിസ്‌പ്ലെയായിരിക്കും ഗാലക്‌സി നോട് 4 നു ഉണ്ടാവുക എന്നു കരുതുന്നു. ഫുള്‍ HD യോ QHDയോ അള്‍ട്ര HD യോ ആയിരിക്കും സ്‌ക്രീന്‍ എന്നും സൂചനയുണ്ട്.

 

20 എം.പി. ക്യാമറയായിരിക്കും നോട് 4-ല്‍ ഉണ്ടായിരിക്കുക എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഗാലക്‌സി എസ് 4-ലും നോട് 3യിലും 13 എം.പി. ക്യാമറയാണ് ഉള്ളത്. അതുകൊണ്ടുതന്നെ അതില്‍ കൂടുതല്‍ എന്തായാലും പുതിയ ഫോണില്‍ ഉണ്ടാകും.

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസിലേതിനു സമാനമായി 64 -ബിറ്റ് പ്രൊസസറായിരിക്കും ഗാലക്‌സി നോട് 4-ല്‍ ഉണ്ടായിരിക്കുക. അടുത്തിടെ ലോഞ്ച് ചെയ്ത ഗാലക്‌സി എസ് 5-ല്‍ 64 ബിറ്റ് പ്രൊസസറായിരിക്കും ഉണ്ടാവുക എന്നു അഭ്യുഹമുണ്ടായിരുന്നെങ്കിലും ഒക്റ്റ കോര്‍ പ്രൊസസറാണ് ഉള്ളത്.

 

ഡിസൈന്‍ സംബന്ധിച്ച് ഇതുവരെയും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും വെള്ളവും പൊടിയും കടക്കാത്ത ഫോണ്‍ ആയിരിക്കും എന്നുറപ്പാണ്. അതായത് IP67 സെര്‍ട്ടിഫൈഡ് ഡിസൈന്‍ ആയിരിക്കുമെന്നര്‍ഥം.

 

LTE-- അഡ്വന്‍സ്ഡ് സപ്പോര്‍ട് ഉള്ള ഫോണായിരിക്കും ഗാലക്‌സി നോട് 3. ഉയര്‍ന്ന ഡാറ്റസ്പീഡ് നല്‍കുമെന്നാണ് ഇതിന്റെ ഗുണം. എന്നാല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ കൂടി ആശ്രയിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. യു.എസില്‍ വെരിസോണ്‍ LTE അഡ്വന്‍സ്ഡ് കണക്ഷന്‍ നല്‍കാന്‍ പദ്ധതിയിടുന്നതായി വിവരമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എപ്പോള്‍ ലഭിക്കുമെന്ന് വ്യക്തമല്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot