ആകര്‍ഷിക്കുന്ന ക്യാമറയുമായി സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഇന്ത്യയില്‍ എത്തി!

Written By:

ഏവരും കാത്തിരുന്ന സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ ഫോണിന് ഏറെ സവിശേഷതകളാണ് നല്‍കിയിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 4000 രൂപ വരെ ഈ ഫോണിന് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

നിങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവരെ എങ്ങനെ ബ്ലോക്ക് ചെയ്യാം?

ആകര്‍ഷിക്കുന്ന ക്യാമറയുമായി സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഇന്ത്യയില്‍!

സാംസങ്ങ് ഗാലക്‌സി നോട്ട് 7 വിപണിയില്‍ വലിയ പരാജയം ആയിരുന്നു. കാരണം ഫോണ്‍ ബാറ്ററി പൊട്ടിത്തെറിക്കുന്നതും തീ പിടിക്കുന്നതും ഉള്‍പ്പെടെ വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്താണ് സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന്റെ സവിശേഷതകള്‍ നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

വലിയ ഡിസ്‌പ്ലേ ആണ് ഈ ഫോണിനെ ആകര്‍ഷിക്കാനുളള പ്രധാന കാരണം. അതായത് 6.3ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്. സിങ്കിള്‍ സിം (നാനോ സിം) അല്ലെങ്കില്‍ ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ സിം) എന്നിവയാണ് സിം സ്ലോട്ടുകള്‍.

നോക്കിയ 3യ്ക്ക് ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.1.1 അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങി

പ്ലാറ്റ്‌ഫോം

ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, എക്‌സിനോസ് 8895 ഒക്ടാ EMEA, ക്വല്‍കോം MSM8998 സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റ്, ഒക്ടാകോര്‍ സിപിയു, മാലി G71 MP20-EMEA അഡ്രിനോ 540 ജിപിയു.

മെമ്മറി/ക്യാമറ

6ജിബി റാം, 64ജിബി/ 128ജിബി/ 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256 ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

12എംപി ഡ്യുവല്‍ പ്രൈമറി ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ. ഈ ഡ്യുവല്‍ ക്യാമറയും സാംസങ്ങ് ബിക്‌സി വോയിസ് അസിസ്റ്റന്റുമാണ് ഗാലക്‌സി നോട്ട് 8ന്റെ ഏറ്റവും പ്രധാന സവിശേഷതകള്‍.

 

മറ്റു ഫീച്ചറുകള്‍

ഐറിസ് സ്‌കാനര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, ഗൈറോ, പ്രോക്‌സിമിറ്റി, കോംപസ്, ബാരോമീറ്റര്‍, ഹാര്‍ട്ട്‌റേറ്റ്, മെസേജിങ്ങ്, HTML ബ്രൗസര്‍, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി 3.1 ടൈപ്പ് സി 1.0, ബ്ലൂട്ടൂത്ത് എന്നിവ മറ്റു സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ബാറ്ററി/ വില

3300എംഎഎച്ച് നോള്‍ റിമൂവബിള്‍ ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുന്നത്. 74 മണിക്കൂര്‍ വരെ നില നില്‍ക്കും.

ഇന്ത്യയില്‍ സാംസങ്ങ് ഗാലക്‌സി നോട്ട് 8ന്റെ വില 67,900 രൂപയാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung galaxy note 8 is the latest flagship in the company's Galaxy Note phablet lineup, and features a 6.3-inch Infinity Display with an 18.5:9 aspect ratio -

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot