സാംസങിന്റെ ഏറ്റവും വലിയ ഫോൺ ഗാലക്‌സി നോട്ട് 9 ഇന്നുമുതൽ! ഒപ്പം വാങ്ങുന്നവർക്ക് തകർപ്പൻ ഓഫറുകളും!
ഇന്ത്യ കാത്തിരിക്കുന്ന സാംസങ് ഗാലക്‌സി നോട്ട് 9 ഇന്നെത്തുന്നു. ഇന്ന് പകൽ 12 മണിക്കാണ് ഫോൺ പുറത്തിറങ്ങുക. സവിശേഷതകളും വിലയും എല്ലാം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം കാത്തിരുന്നാൽ മതി. സാംസങിനെ സംബന്ധിച്ചെടുത്തോളവും സാംസങ് ആരാധകരെ സംബന്ധിച്ചെടുത്തോളവും ഏറെ പ്രതീക്ഷകൾക്ക് വക നൽകുന്ന മോഡലാണ് നോട്ട് 9. ഒരുപാട് ഉപഭോക്താക്കൾ രാജ്യത്തുള്ള ഒരു ബ്രാൻഡ് എന്ന നിലയിൽ കമ്പനിക്കും വിപണിയിൽ നല്ല പ്രതീക്ഷയുണ്ട്.

വിലയും ഓഫറുകളും
6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 67,900 രൂപയും 8 ജിബി റാം 512 ജിബി മെമ്മറി മോഡലിന് 84,900 രൂപയുമായിരിക്കും വില വരുക. പ്രമുഖ ഓണ്ലൈൻ വെബ്സൈറ്റുകൾ വഴിയും ഓഫ്‌ലൈനായി സ്റ്റോറുകൾ വഴിയും എല്ലാം തന്നെ ഫോൺ ലഭ്യമാകും. പ്രീ ബുക്കിങ് ഏതായാലും കഴിഞ്ഞിട്ടുണ്ട്. എച്ഡിഎഫ്‌സി കാർഡ് വഴിയുള്ള ഇടപാടുകൾക്ക് 6000 രൂപയുടെ ക്യാഷ്ബാക്ക്, പ്രീ ഓർഡർ ചെയ്തവർക്ക് 22,900 രൂപ വിലയുള്ള സാംസങ് ഗിയർ സ്പോട്ട് 4,999 രൂപക്ക് ലഭിക്കുന്ന ഓഫർ, 6,000 രൂപ വരെ എക്‌സ്ചേഞ്ച് ഓഫർ തുടങ്ങി ഒരുപിടി ഓഫറുകൾ ഫോൺ വാങ്ങുന്നവർക്കായി കത്തിരിപ്പുണ്ട്.

ഗാലക്‌സി നോട്ട് സീരീസിലെ ഒമ്പതാമൻ
കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിന്ന നോട്ട് 9 ഇറങ്ങിയത് മുതൽ ഇതിനോടകം തന്നെ ആരാധകരിൽ വളരെ ഉയർന്ന തോതിലുള്ള പ്രതീക്ഷകൾ നൽകിയിട്ടുണ്ട്. ആഗോള വിപണിയിൽ ഫോൺ ഇറങ്ങിയത് മുതൽ ഇതിലെ സവിശേഷതകൾ അറിഞ്ഞത് കാരണം രാജ്യത്ത് ഫോണിനായി കാത്തിരിക്കാൻ ആരാധകരെ ഏറെ പ്രേരിപ്പിക്കുന്നുണ്ട്. ലോകത്തിലെ ആദ്യത്തേത് എന്ന് അവകാശപ്പെടാവുന്ന ചില സവിശേഷതകളും ഫോണിൽ ഉണ്ട്.

പ്രധാന സവിശേഷതകകൾ
ഗാലക്‌സി നോട്ട് 9 സവിശേഷതകളുടെ കാര്യത്തിലേക്ക് വരുമ്പോൾ പ്രോസസർ ആണ് ഏറെ ശ്രദ്ധേയം. കാരണം ഏറ്റവും പുതിയ Exynos 9820 പ്രൊസസർ അല്ലെങ്കിൽ Snapdragon 845 പ്രൊസസർ എന്നിവയിൽ ഏതെങ്കിലും ഒന്നാവാനാണ് സാധ്യത. 8 ജിബി, 6 ജിബി റാം ഓപ്ഷനുകൾ, 128 ജിബി, 512 ജിബി മെമ്മറി ഓപ്ഷനുകൾ, ഇരട്ട ക്യാമറ സെറ്റപ്പ്, 4000 mAh ബാറ്ററി എന്നിവയെല്ലാം പ്രതീക്ഷിക്കാം. ഇവ കൂടാതെ മറയു പ്രീമിയം ഫോണിന് ആവശ്യമായ എല്ലാം ഇതിലും ഉണ്ടാകും.

മറ്റു സവിശേഷതകൾ
ഫോണിലെ ഡിസ്‌പ്ലെയുടെ കാര്യത്തിൽ 6.4 ഇഞ്ച് QHD+ സൂപ്പർ AMOLED ഡിസ്പ്ളേ ആയിരിക്കും ഫോണിന് ഉണ്ടാകുക എന്ന് പ്രതീക്ഷിക്കാം. 18.5:9 ഡിസ്പ്ളേ അനുപാതം കൂടിയാകുമ്പോൾ സാംസങ് ഒഎൽഇഡി ഡിസ്‌പ്ലെയുടെ മികവുറ്റ ഒരു രൂപം നമുക്ക് ലഭ്യമാകുകയും ചെയ്യും. ഇനി ഇതിന് പുറമെയായി വേറെ എന്തെല്ലാം സവിശേഷതകൾ ഉണ്ടാകും എന്നത് ഫോൺ ഇറങ്ങുമ്പോൾ കണ്ടറിയാം. എന്തായാലും സാംസങിന്റെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് ഇതെന്ന് നിസ്സംശയം നമുക്ക് പറയാനാകും.


Click it and Unblock the Notifications








