ഗാലക്‌സി നോട്ട് 9; ഇന്ത്യയിലെ വില പ്രഖ്യാപിച്ചു! ഒപ്പം മികച്ച ഓഫറുകളും!

By Shafik
|

സാംസങ് ഗാലക്‌സി 9ന്റെ ഇന്ത്യൻ വിപണിയിലെ വില പ്രഖ്യാപിച്ചു. 6 ജിബി റാം, 128 ജിബി മെമ്മറി മോഡലിന് 67,900 രൂപയും 8 ജിബി റാം, 512 ജിബി മോഡലിന് 84,900 രൂപയുമാണ് ഇന്ത്യൻ വിപണിയിൽ നോട്ട് 9ന് വിലയിട്ടിരിക്കുന്നത്. ഓഗസ്റ്റ് 10 മുതൽ 21 വരെയായി ഫോണിന്റെ പ്രീ ഓർഡർ നടക്കും. ആദ്യവില്പന ഓഗസ്റ് 22 മുതലും തുടങ്ങും. മൊത്തം തുക നൽകിയും തവണകളായി അടച്ചും ഫോൺ വാങ്ങാൻ സാധിക്കും.

പ്രധാനപ്പെട്ട ഓഫറുകൾ
 

പ്രധാനപ്പെട്ട ഓഫറുകൾ

ഓഫറുകളിലേക്ക് വരുമ്പോൾ ഗാലക്‌സി നോട്ട് 9 വാങ്ങുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ ഇപ്പോൾ കാത്തിരിപ്പുണ്ട്. എച്ച്ഡിഎഫ്‌സി കാർഡ് വഴി നടത്തുന്ന ഇടപാടുകൾക്ക് 6000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫർ ആണ് ഇതിൽ ഏറെ മികച്ചുനിൽക്കുന്ന ഓഫർ. ഇതുകൂടാതെ 22,900 രൂപ വിലയുള്ള ഗിയർ സ്പോർട്ട് ഈ ഫോൺ വാങ്ങുന്നവർക്ക് വെറും 4,999 രൂപക്ക് ലഭ്യമാകും. ഒപ്പം സാംസങ് ഷോപ്പുകൾ വഴി 6,000 രൂപ വരെ എക്സ്ചേഞ്ചിൽ കിഴിവായും ലഭിക്കും. ഇതിന് പുറമെ എയർടെൽ വഴിയും തവണ വ്യവസ്ഥകളിൽ പ്ലാനുകളിൽ അധിഷ്ഠിതമായി ഫോൺ വാങ്ങാൻ സാധിക്കും. ഗാലക്‌സി നോട്ട് 9ന്റെ പ്രധാന സവിശേഷതകൾ ചുവടെ വായിക്കാം.

512 ജിബി ഇൻബിൽറ്റ് മെമ്മറി

512 ജിബി ഇൻബിൽറ്റ് മെമ്മറി

ഫോണിലെ പ്രധാന സവിശേഷതകളിലേക്ക് വരുമ്പോൾ നോട്ട് സീരീസിൽ ആദ്യത്തേത് എന്നവകാശപ്പെടാവുന്ന ഒരുപിടി സവിശേഷതകളും ഒപ്പം മനോഹരമായ ഡിസൈൻ, പരിഷ്കരിച്ച എസ് പെൻ എന്നിവയുമാണ് ആദ്യം എടുത്തുപറയേണ്ട കാര്യങ്ങൾ. അതുപോലെ 512 ജിബി ഇൻബിൽറ്റ് മെമ്മറി എന്നതും ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഒരു ഫോണിനെ സംബന്ധിച്ചെടുത്തോളം 512 ജിബി എന്നത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇതിന് പുറമെ സാംസങ് അവതരിപ്പിക്കാൻ പോകുന്ന ഇവോ 512 ജിബി മെമ്മറി കാർഡ് കൂടി ഉടൻ എത്തും.

വലിയ ഡിസ്പ്ളേ, വലിയ ബാറ്ററി

വലിയ ഡിസ്പ്ളേ, വലിയ ബാറ്ററി

ഇവിടെ നോട്ട് 9നെ സംബന്ധിച്ചെടുത്തോളം എടുത്തുപറയേണ്ട മറ്റൊരു പ്രധാന സവിശേഷതയാണ് 6.4 ഇഞ്ചിന്റെ വലിയ ഡിസ്പ്ളേ. 1440x2960 പിക്സൽ റെസൊല്യൂഷനിൽ എത്തുന്ന ഈ സൂപ്പർ AMOLED ഇൻഫിനിറ്റി ഡിസ്പ്ളേ ക്വാഡ് എച്ച്ഡി പ്ലസിൽ ആണ് എത്തുന്നത്. ഡിസ്പ്ളേ അനുപാതം വരുന്നത് 8.5:9 ആണ്. അതുപോലെ 4000 mAhന്റെ ഭീമൻ ബാറ്ററിയും ഫോണിന് കരുത്ത് പകരുന്നുണ്ട്. നോട്ട് സീരീസിൽ ആദ്യമായാണ് 4000 mAh ന്റെ ഒരു ബാറ്ററി വരുന്നത്.

മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ
 

മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ

ഹാർഡ്‌വെയർ സവിശേഷതകളിലേക്ക് വരുമ്പോൾ ഗാലക്‌സി നോട്ട് 9 നിലവിലുള്ള ഏത് മികച്ച ഫ്ലാഗ്ഷിപ്പ് പ്രീമിയം ഫോണിനോടും മത്സരിക്കാൻ കെല്പുള്ള മികച്ച പ്രത്യേകതകളോടെയാണ് എത്തുന്നത്. 6 ജിബി റാം 128 ജിബി മെമ്മറി എന്നിങ്ങനെ ഒരു വേരിയന്റും 8 ജിബി റാം 512 ജിബി മെമ്മറി ഇങ്ങനെ രണ്ടാമതൊരു വേരിയന്റും ആയിട്ടാണ് ഫോൺ ലഭിക്കുക.

പ്രൊസസർ ഏത്?

പ്രൊസസർ ഏത്?

ഇവിടെ പ്രൊസസർ ഏതെന്ന കാര്യത്തിൽ മാത്രമായിരുന്നു സംശയം. ആ സംശയം ഏതായാലും ഒരു പരിധി വരെ ഇപ്പോൾ മാറിയിരിക്കുകയാണ്. ഗാലക്‌സി നോട്ട് 9 അമേരിക്കയിലും അതുപോലെ ആഗോള വിപണിയിലും എത്തുന്നത് സ്നാപ്ഡ്രാഗൺ 845 പ്രോസസറിന്റെ കരുത്തിലാണ്. എന്നാൽ ഇന്ത്യയിൽ ഉൾപ്പടെ ചില രാജ്യങ്ങളിൽ സാംസങിന്റെ സ്വന്തം Exynos 9810 പ്രൊസസർ ആയിരിക്കും ഉണ്ടാകുക എന്നും റിപ്പോർട്ടുകളുണ്ട്.

പരിഷ്കരിച്ച എസ് പെൻ

പരിഷ്കരിച്ച എസ് പെൻ

ഇന്നലെ നടന്ന നോട്ട് 9 പുറത്തിറക്കാൻ ചടങ്ങിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു പുതിയ നോട്ട് 9ലെ എസ് പെൻ. മുൻ മോഡലിനെ അപേക്ഷിച്ച് ബ്ലൂട്ടൂത്ത് കണക്ടിവിറ്റി അടക്കം ഏറെ പുതുമകളോടെയാണ് ഈ എസ് പെൻ എത്തിയിരിക്കുന്നത്. ഈ പെൻ ഉപയോഗിച്ചുകൊണ്ട് ഫോൺ തൊടാതെ തന്നെ ഫോട്ടോ എടുക്കാം, മീഡിയ പ്രവർത്തിപ്പിക്കാം, സ്ലൈഡ് ഷോകൾ നിയന്ത്രിക്കാം തുടങ്ങി ഒരുപ്പാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

ക്യാമറ

ക്യാമറ

ഇനി കാര്യങ്ങൾ ക്യാമറയുടെ കാര്യത്തിലേക്ക് വരുമ്പോൾ പരിഷ്കരിച്ച ഇരട്ട ക്യമാറ സെറ്റപ്പ് ആണ് ഫോണിന് പിറകിലുള്ളത്. വൈഡ് ആംഗിൾ പിന്തുണയുള്ള ഇരട്ട 12 മെഗാപിക്സൽ സെന്സറുകളാണ് ഈ ഇരട്ട ക്യാമറ സെറ്റപ്പിൽ ഫോണിന് പിറകിൽ ഉള്ളത്. f/1.5, f/2.4 എന്നീ അപ്പേർച്ചറോട് കൂടിയ ഒരു 12 മെഗാപിക്സൽ ഓട്ടോ ഫോക്കസ് സെൻസറും f/2.4 അപ്പേർച്ചറോട് കൂടിയ രണ്ടാമത്തെ 12 മെഗാപിക്സൽ സെൻസറുമാണ് ഇവ.

നാല് നിറങ്ങളിൽ

നാല് നിറങ്ങളിൽ

സാംസങ് ഗാലക്‌സി നോട്ട് 9 ലഭ്യമാകുക നാല് വ്യത്യസ്ത നിറങ്ങളിലാണ്. അതിനാൽ തന്നെ ആവശ്യക്കാർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള നിറങ്ങൾ തിരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ ലഭിക്കും. മിഡ്നൈറ്റ് ബ്ലാക്ക്, മെറ്റാലിക് കോപ്പർ, ഓഷ്യൻ ബ്ലൂ, ലാവെൻഡർ പർപ്പിൾ എന്നിവയാണ് ഈ നാല് കളർ ഓപ്ഷനുകൾ

Fortnite ഗെയിം ആദ്യമായി ലഭ്യമാകുന്ന ആൻഡ്രോയിഡ് മോഡൽ

Fortnite ഗെയിം ആദ്യമായി ലഭ്യമാകുന്ന ആൻഡ്രോയിഡ് മോഡൽ

Fortnite ഗെയിം കഴിഞ്ഞ കുറച്ചുകാലമായി ഇന്ന് വരും നാളെ വരും എന്നും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇത് വരെ എത്തിയിരുന്നില്ല ആൻഡ്രോയിഡിൽ. ഇപ്പോഴിതാ ഗാലക്‌സി നോട്ട് 9 പുറത്തിറക്കാൻ ചടങ്ങിൽ Fortnite ഗെയിമിന്റെ ഔദ്യോഗിക ആൻഡ്രോയിഡ് ഗെയിം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാലക്‌സി നോട്ട് 9 ആയിരിക്കും ഗെയിം ലഭ്യമാകുന്ന ആദ്യ ഫോൺ. ഒപ്പം നോട്ട് 9 ഉപഭോക്താക്കൾക്ക് പ്രത്യേക ഓപ്ഷനുകളും ഗെയിമിൽ ലഭിക്കും.

Samsung DeX കണക്ടിവിറ്റി

Samsung DeX കണക്ടിവിറ്റി

Samsung DeX കണക്ടിവിറ്റി കൂടുതൽ എളുപ്പത്തിലാകുകയാണ് ഗാലക്‌സി നോട്ട് 9ലൂടെ. ഗാലക്‌സി നോട്ട് 9 ൽ ഇൻസ്റ്റാൾ ചെയ്ത രീതിയിലാണ് ഈ സൗകര്യം എത്തുക. ഒരു യുഎസ്ബി സി ടൈപ്പ് പോർട്ടിന്റെ സഹായത്തോടെ HDMI അഡാപ്റ്ററിലൂടെ വലിയ സ്‌ക്രീനിൽ ഫോൺ ദൃശ്യങ്ങൾ എളുപ്പം കാണാം.

ഗാലക്‌സി വാച്ച്

ഗാലക്‌സി വാച്ച്

ഗാലക്‌സി നോട്ട് 9ന്റെ കൂടെ ഏറെ പരിഷ്കരിച്ച ഗാലക്‌സി വാച്ചിന്റെ പുതിയ മോഡലും എത്തുന്നുണ്ട്. വാട്ടർ റെസിസ്റ്റന്റ് സൗകര്യം, നൂറുകണക്കിന് വാച്ച് ഡിസൈനുകൾ, ആപ്പുകൾ, ആരോഗ്യപരിപാലനത്തിന് ആവശ്യമായ മെച്ചപ്പെടുത്തിയ ഒരുപിടി സൗകര്യങ്ങൾ, മികച്ച ഡിസൈൻ എന്നിവ കൊണ്ടെല്ലാം മികച്ചു നിൽക്കുന്നതാണ് ഈ ഗാലക്‌സി വാച്ച്.

സാംസങും സ്‌പോട്ടിഫൈയും ഒരുമിക്കുന്നു

സാംസങും സ്‌പോട്ടിഫൈയും ഒരുമിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക്ക് സ്ട്രീമിങ് സേവനങ്ങളിൽ ഒന്നായ സ്‌പോട്ടിഫൈ സാംസങുങ്ങുമായി ചേർന്ന് ഒരുപിടി സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതിയിടുകയാണ് ഗാലക്‌സി നോട്ട് 9ലൂടെ. ഉപഭോക്താക്കൾക്ക് സാംസങ് ഉപകരണങ്ങളിൽ എല്ലാം തന്നെ പ്രത്യേകം രൂപകൽപ്പന ചെയ്ത AI സഹായത്തോടെ സംഗീതം കൂടുതൽ എളുപ്പത്തിൽ ആസ്വദിക്കാൻ സാധിക്കുമെന്ന് സ്‌പോട്ടിഫൈ മേധാവിക് ഇന്നലെ നടന്ന ചടങ്ങിൽ സംസാരിക്കവെ വ്യക്തമാക്കുകയുണ്ടായി.

Bixby

Bixby

Bixby 2.0 ആണ് ഇന്നലെ നടന്ന ചടങ്ങിൽ ശ്രദ്ധയാകർഷിച്ച മറ്റൊരു പ്രധാന സേവനം. Bixby എന്ന വോയിസ് അസിസ്റ്റന്റ് ബിൽറ്റ് ഇൻ ആയി ഗാലക്‌സി നോട്ട് 9ൽ കൂടുതൽ മികവോടെ പ്രവർത്തിക്കുന്നതായിരിക്കും എന്ന് കമ്പനി ഉറപ്പുതരുന്നു. അത് ഉറപ്പിക്കാവുന്ന ചില ഉദാഹരണങ്ങൾ കമ്പനി ഇന്നലെ ചടങ്ങിൽ തന്നെ കാണിക്കുകയുമുണ്ടായി.

ഗാലക്‌സി ഹോം സ്മാർട്ട് സ്പീക്കർ

ഗാലക്‌സി ഹോം സ്മാർട്ട് സ്പീക്കർ

അങ്ങനെ സ്മാർട്ട് സ്പീക്കർ രംഗത്തേക്ക് സാംസങും പ്രവേശിക്കുകയാണ് ഈ ഗാലക്‌സി ഹോം സ്മാർട്ട് സ്പീക്കറിലൂടെ. ഗൂഗിൾ ഹോം, ആമസോൺ എക്കോ എന്നിവയെക്കാൾ മികച്ച ഓഡിയോ സവിശേഷതകളും സൗകര്യങ്ങളുമാണ് തങ്ങൾ ഈ സ്മാർട്ട് സ്പീക്കറിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് കമ്പനി അവകാശപ്പെടുന്നു.

Most Read Articles
Best Mobiles in India

English summary
Samsung Galaxy Note 9 Indian Price and Offers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X