2018ലെ വിസ്മയം ആകാന്‍ ഒരുങ്ങുന്നു ഗ്യാലക്‌സി നോട്ട് 9, കാത്തിരിക്കാം ഓഗസ്റ്റ് 9 വരെ..!

By GizBot Bureau
|

താത്പര്യാജനകമായ പരസ്യങ്ങളാണ് സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9നെ കുറിച്ച് നമ്മള്‍ കേള്‍ക്കുന്നത്. സാംസങ്ങിന്റെ 2018ലെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്‌സി നോട്ട് 9 ഓഗസ്റ്റ് 9ന് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.

2018ലെ വിസ്മയം ആകാന്‍ ഒരുങ്ങുന്നു ഗ്യാലക്‌സി നോട്ട് 9, കാത്തിരിക്കാം ഓ

ഈ ഫോണിന്റെ ഡിസ്‌പ്ലേയില്‍ തന്നെയുളള ഫിങ്കര്‍പ്രിന്റ് സെന്‍സറിനെ കുറിച്ചായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഇതു കൂടാതെ പുതിയ സാങ്കേതിക വിദ്യയിലാകും ഈ ഫോണ്‍ എത്തുന്നതെന്നും പറയപ്പെടുന്നു. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ 2.0 ഡിസൈന്‍ ഈ സ്മാര്‍ട്ട്‌ഫോണിലൂടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഗ്യാലക്‌സിക്ലബില്‍ നിന്നും പുറത്തു വന്ന റിപ്പോര്‍ട്ടില്‍ ഫോണിന്റെ വയര്‍ലെസ് ചാര്‍ജ്ജിംഗിനെ കുറിച്ചായിരുന്നു. അതായത് ഏറ്റവും വേഗതയേറിയ വയര്‍ലെസ് ചാര്‍ജ്ജിംഗ് കൊണ്ടു വരാനാണ് കമ്പനി തയ്യാറെടുക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് ഗ്യാലക്‌സി നോട്ട് 9ന്റെ ബാറ്ററിയെ കുറിച്ചാണ്. 4000എംഎഎച്ച് ബാറ്ററിയുമായാണ് ഈ ഫോണ്‍ എത്തുന്നതെന്ന് Ice universe സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ട്യൂറ്റ് വഴിയാണ് ഇത് അറിയിച്ചിരിക്കുന്നത്.

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9ല്‍ എത്തുമെന്നു പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗ്യാലക്‌സി നോട്ട് 9 എത്തുന്നത് നോട്ട് 8ന്റെ രൂപകല്‍പനയോടു കൂടിയാകും. നോട്ട് 9ന്റെ ഡിസ്‌പ്ലേ, നോട്ട് 8ന് സമാനമായതായി പറയപ്പെടുന്നു. 6.3 ഇഞ്ച് ഡിസ്‌പ്ലേയുമായാകും ഫോണ്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച എത്തിയ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഗ്യാലക്‌സി നോട്ട് 9, നോട്ട് 8നേക്കാളും ചെറുതും വിശാലവും കട്ടിയുളളതുമാണെന്നാണ്.

ഫോണിന്റെ വിശാലത കൂടുന്നതനുസരിച്ച് പാനലും വലുപ്പമുളളതാകും അതിനോടനുബന്ധിച്ച് ബാറ്ററി വലുപ്പവും വര്‍ദ്ധിക്കും. ക്യാമറ, റാം, പ്രോസസര്‍ എന്നിവ ഗ്യാലക്‌സി എസ്9 പ്ലസിനു സമാനമാകും. അതായത് ക്യാമറ രണ്ട് 12 മെഗാപിക്‌സല്‍ പിന്നിലും 8 മെഗാപിക്‌സല്‍ മുന്നിലുമായാണ് നല്‍കുന്നത്.

ലോകകപ്പ് ഫുട്ബോൾ ഇനി നിങ്ങൾക്ക് നഷ്ടമാവില്ല! എവിടെ നിന്നും എപ്പോഴും കാണാം!ലോകകപ്പ് ഫുട്ബോൾ ഇനി നിങ്ങൾക്ക് നഷ്ടമാവില്ല! എവിടെ നിന്നും എപ്പോഴും കാണാം!

Best Mobiles in India

Read more about:
English summary
Samsung Galaxy Note 9 will come with a massive 4000mAh battery: Report

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X