സാംസംഗിന്റെ വാലന്റൈന്‍സ് ഡേ സമ്മാനം

Posted By:

സാംസംഗിന്റെ വാലന്റൈന്‍സ് ഡേ സമ്മാനം

സാംസംഗ് ഗാലക്‌സി നോട്ട്, കാനഡക്കാര്‍ക്ക് സാംസംഗിന്റെ വാലന്റൈന്‍സ് ഡേ സമ്മാനം.  ഫെബ്രുവരി 14, വാലന്റൈന്‍സ് ഡേയിലാണ് കാനഡയില്‍ ഈ ഗാലക്‌സി സീരീസിലെ അംഗം അവതരിക്കുക.

യുഎസില്‍ സാംസംഗ് ഗാലക്‌സി നോട്ട് ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  എന്നാല്‍ വടക്കന്‍ ഭാഗങ്ങളില്‍ എന്നു പുറത്തിറങ്ങും ഈ സ്മാര്‍ട്ട്‌ഫോണ്‍ കം ടാബ്‌ലറ്റ് എന്നു ഒരു സൂചനയും ഉണ്ടായിരുന്നില്ല.

ഗാലക്‌സി നോട്ട് എന്ന് കാനഡയില്‍ പുറത്തിറങ്ങും എന്നു പറയാന്‍ സാംസംഗ് തയ്യാറായിട്ടില്ല.  എന്നാല്‍ ബെസ്റ്റ് ബൈ കാനഡയ്ക്ക് ഇക്കാര്യത്തില്‍ അല്‍പം കൂടി ക്ഷമ കാണിക്കാന്‍ പറ്റുന്നില്ല.

ബെസ്റ്റ് ബൈ കാനഡയാണ് സാംസംഗ് ഗാലക്‌സി നോട്ട് ഫെബ്രുവരി 14നാണ് കാനഡയില്‍ പുറത്തിറങ്ങുന്നത് എന്ന കാര്യം പുറത്തു വിട്ടത്.

അതായ്ത് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് നടക്കുന്നതിന്റെ കൃത്യം രാഴ്ച മുമ്പ് സാംസംഗ് ഗാലക്‌സി നോട്ട് കാനഡയില്‍ പുറത്തിറങ്ങും.  ഗാലക്‌സി ടാബ് 11.6, ഗാലക്‌സി എസ്3, ഒരു ഗാലക്‌സി ഫോണ്‍ എന്നിങ്ങനെ മൂന്നു വ്യത്യസ്ത ഗാലക്‌സി ഉല്‍പന്നങ്ങളാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സാംസംഗ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

സാംസംഗ് ഗാലക്‌സി നോട്ടിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot