സാംസങ് ഗാലക്‌സി നോട്ട് 20, നോട്ട് 20 അൾട്രാ ഇന്ത്യയിലെ റിലീസ് തീയതി പ്രഖ്യാപിച്ചു

|

ആമസോൺ, ഫ്ലിപ്കാർട്ട്, സാംസങ് ഡോട്ട് കോം, വിവിധ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ സാംസങ് ഗാലക്സി നോട്ട് 20, ഗാലക്സി നോട്ട് 20 അൾട്രാ 5 ജി എന്നിവയ്ക്കായി പ്രീ ബുക്കിംഗ് ഇപ്പോൾ നടക്കുന്നു. ഗാലക്സി നോട്ട് 20 പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 6,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി 9,000 രൂപയ്ക്ക് പ്രീ-ബുക്കിംഗിനായി ലഭ്യമാണ്. കൂടാതെ, നിലവിലുള്ള സാംസങ് ഗാലക്സി ഉപയോക്താക്കൾക്ക് കൈയിലുള്ള ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 5,000 രൂപ വരെയുള്ള ഒരു അപ്ഗ്രേഡ് ഓഫറിന് അർഹതയുണ്ട്. ഗാലക്‌സി അൺപാക്ക്ഡ് 2020 പരിപാടിയിൽ സാംസങ് ഗാലക്‌സി നോട്ട് 20, ഗാലക്‌സി നോട്ട് 20 അൾട്ര എന്നിവ ബുധനാഴ്ച അവതരിപ്പിച്ചു. ഈ ഫോണിന്റെ രണ്ട് പുതിയ മോഡലുകൾ ഓഗസ്റ്റ് 21 മുതൽ വിൽപ്പനയ്‌ക്കെത്തും.

 

സാംസങ് ഗാലക്‌സി നോട്ട് 20 സവിശേഷതകൾ

സാംസങ് ഗാലക്‌സി നോട്ട് 20 സവിശേഷതകൾ

ഡ്യുവൽ നാനോ സിം മോഡൽ ആയ ഗാലക്‌സി നോട്ട് 20, ആൻഡ്രോയിഡ് 10 അടിസ്ഥാനമായ വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് ഫുൾ എച്ഡി+ (1,080x2,400 പിക്‌സൽ) ഇൻഫിനിറ്റി-ഓ സൂപ്പർ അമോലെഡ്+ ഫ്ലാറ്റ് ഡിസ്പ്ലേയാണ് വരുന്നത്. 60Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്ട് റേഷ്യോയും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 865+ SoC പ്രോസസ്സറാണ് സാംസങ് ഗാലക്‌സി നോട്ട് 20-ന്റെ കരുത്ത്. 8 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമാണ് ഗാലക്‌സി നോട്ട് 20ൽ വരുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ഫോൺ

12 മെഗാപിക്സൽ പ്രൈമറി സെൻസർ, 64 മെഗാപിക്സൽ സെക്കന്ററി സെൻസർ, 12 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമറായാണ് ഗാലക്‌സി നോട്ട് 20-ന്. 30x സ്പേസ് സൂമും ക്യാമറയ്ക്കുണ്ട്. 10 മെഗാപിക്സൽ സെൽഫി കാമറയുമുണ്ട്. 26 മില്ലിസെക്കന്റ് ലാറ്റെൻസിയുള്ള എസ് പെൻ ആണ് സാംസങ് ഗാലക്‌സി നോട്ട് 20യുടെ മറ്റൊരു ആകർഷണം. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,300mAh ബാറ്ററിയാണ് ഗാലക്‌സി നോട്ട് 20-ൽ വരുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി സവിശേഷതകൾ
 

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനമായ വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തന്നെയാണ് ഗാലക്‌സി നോട്ട് 20 അൾട്രയും പ്രവർത്തിക്കുന്നത്. 6.9 ഇഞ്ച് WQHD (1,440x3,200 പിക്സൽ) ഇൻഫിനിറ്റി-ഓ ഡൈനാമിക് അമോലെഡ് 2X കർവ്ഡ്-എഡ്ജ് ഡിസ്പ്ലേയാണ് ഗാലക്‌സി നോട്ട് 20 അൾട്രയ്ക്ക്. 120Hz റിഫ്രഷ് റേറ്റും 19.3:9 ആസ്പെക്ട് റേഷ്യോയും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. വിപണി അനുസരിച്ച് ഒക്ട-കോർ എക്സിനോസ് 990 അല്ലെങ്കിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 865+ SoC പ്രോസസ്സറാണ് സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രയ്ക്കും. 128 ജിബി, 256 ജിബി, 512 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകൾ ഗാലക്‌സി നോട്ട് 20 അൾട്ര ലഭ്യമാണ്.

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി സ്മാർട്ഫോൺ

108 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ സെക്കന്ററി സെൻസർ, 12 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമറയാണ് ഗാലക്‌സി നോട്ട് 20 അൾട്രയ്ക്ക് ലഭിക്കുന്നത്. 3x ഒപ്റ്റിക്കൽ സൂമും 50x സ്പേസ് സൂമും സപ്പോർട്ട് ചെയുന്ന ക്യാമറ ഉപയോഗിച്ച് 8കെ വീഡിയോ റെക്കോർഡ് ചെയ്യാനും സാധിക്കും. 10 മെഗാപിക്സൽ സെൽഫി ക്യാമറ തന്നെയാണ് ഗാലക്‌സി നോട്ട് 20 അൾട്രയ്ക്കും വരുന്നത്. വയേർഡ്, വയർലെസ്സ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,500mAh ബാറ്ററിയാണ് ഗാലക്‌സി നോട്ട് 20 അൾട്രയ്ക്ക് ലഭിച്ചിരിക്കുന്നത്.

Best Mobiles in India

English summary
Amazon has tipped Samsung Galaxy Note 20 and Galaxy Note 20 Ultra 5 G release date for India. The new Galaxy Note-series models are scheduled to debut at the country on August 28, according to the e-commerce site.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X