Home
Mobile

കൊടുക്കുന്ന വിലയ്‌ക്കൊത്ത മികച്ച സവിശേഷതകളുമായി ഗാലക്‌സി On8 എത്തി!

By Gizbot Bureau

കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ പുറത്തിറക്കിയ സാംസങിന്റെ ഏറ്റവും പുതിയ മധ്യനിര മോഡലായ ഗാലക്‌സി On8 ഇന്ത്യയിൽ വില്പനയ്‌ക്കെത്തി. ഓൺലൈനായി ഫ്ലിപ്കാർട്ട് വഴിയാണ് ഫോൺ ലഭ്യമാകുക. 18.5:9 അനുപാതത്തിലുള്ള 6 ഇഞ്ച് ഡിസ്പ്ളേ, ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം, 4 ജിബി റാം, 64 ജിബി മെമ്മറി എന്നിവയാണ് പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

ആൻഡ്രോയിഡ് 8.1 ഓറിയോ വേർഷനിൽ ആണ് ഫോൺ എത്തുന്നത്. 6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പർ AMOLED ഡിസ്പ്ളേ, 18:5:9 അനുപാതത്തിൽ 1080x2160 പിക്സൽ റെസൊല്യൂഷൻ, 64 ബിറ്റ് ഒക്ട കോറിൽ Qualcomm Snapdragon 450 പ്രൊസസർ, അഡ്രിനോ 506 ജിപിയു, 4 ജിബി റാം, 64 ജിബി ഇൻബിൽട്ട് മെമ്മറി, 3500 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

ക്യാമറ

ക്യാമറ

ക്യാമറയുടെ കാര്യത്തിലേക്ക് വരുമ്പോൾ പിറകിൽ ഇരട്ട ക്യാമറ സെറ്റപ്പ് ആണുള്ളത്. 16 മെഗാപിക്സലിന്റെ പ്രാഥമിക സെൻസറും 5 മെഗാപിക്സലിന്റെ രണ്ടാമത്തെ സെൻസറും ആണുള്ളത്. 16 മെഗാപിക്സലിന്റെ സെൻസറിൽ f / 1.7 അപ്പേർച്ചർ ഉണ്ട്. ഒപ്പം എൽഇഡി ഫ്ലാഷും ക്യാമറക്ക് കരുത്ത് പകരും. മുൻവശത്ത് 16 മെഗാപിക്സലിന്റെ ഒരു ക്യാമറ നമുക്ക് കാണാം. f / 1.9 അപ്പേർച്ചർ, ബൊക്കെ/ പോർട്രൈറ്റ് മോഡ്, എൽഇഡി ഫ്ലാഷ് എന്നിവയോട് കൂടിയാണ് ഈ ക്യാമറ എത്തുന്നത്.

 മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

4 ജി എൽടിഇ, രണ്ട് സിം കാർഡുകൾ, മൈക്രോഎസ്ഡി കാർഡ് പിന്തുണ, വൈഫൈ, ബ്ലൂടൂത്ത് വേർഷൻ 5.0, ജിപിഎസ്, ഗ്ലോനാസ്, എൻഎഫ്സി, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് ഫോണിലെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗാറെസ്കോപ്പ്, ഹാൾ ഇഫക്ട് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

16,990 രൂപയാണ് ഫോണിന് വില വരുന്നത്. മമുമ്പ് ലിസ്റ്റിൽ വിലയിട്ടിരുന്നത് 17,999 രൂപയായിരുന്നു. ഫ്ലിപ്കാർട്ട് വഴിയും സാംസങ് സ്റ്റോർ വഴിയുമായിരിക്കും ഫോൺ ഇന്ത്യയിൽ ലഭ്യമാകുക. അർഹത നേടിയവർക്ക് നോ കോസ്റ്റ് EMI സൗകര്യവും ലഭ്യമാണ്.

 

 

Best Mobiles in India

English summary
Samsung Galaxy On8 Goes on Sale in India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X