Home
Mobile

സാംസങ്ങിന്റെ തന്ത്രപരമായ നീക്കം! ഇന്ത്യയിൽ 4 ഗാലക്സി ഫോണുകളുടെ വില കുറച്ചു

സാംസങ് തങ്ങളുടെ നാല് ഗാലക്സി സ്മാർട്ട്ഫോണുകളുടെ ഇന്ത്യയി​ലെ വില കുറച്ചു. സാംസങ് ഗാലക്സി എം14 (Galaxy M14), സാംസങ് ഗാലക്സി എഫ് 14(Galaxy F14), ഗാലക്സി എം04 (Galaxy M04), ഗാലക്സി എഫ്04 (Galaxy F04) എന്നീ സ്മാർട്ട്ഫോണുകളുടെ വിലയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്.

മുൻപ് ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ നാല് സാംസങ് സ്മാർട്ട്ഫോണുകളും ലഭ്യമാണ്. വളരെ നിശബ്ദമായാണ് സാംസങ് ഈ വിലക്കുറവ് നടത്തിയിരിക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, സാംസങ്ങിന്റെ ഓൺലൈൻ സ്റ്റോർ, ഇന്ത്യയിലുടനീളമുള്ള ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയുൾപ്പെടെ വിവിധ റീട്ടെയിൽ ചാനലുകളിൽ ഇപ്പോൾ കുറഞ്ഞ വിലയിൽ ഈ ഫോണുകൾ വാങ്ങാം.

സാംസങ്ങിന്റെ തന്ത്രപരമായ നീക്കം! 4 ഗാലക്സി ഫോണുകളുടെ വില കുറച്ചു

സാംസങ് ഗാലക്‌സി എം 14 യുടെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പ്രാരംഭ വേരിയന്റ് ഇപ്പോൾ 12,490 രൂപയ്ക്ക് ലഭ്യമാണ്. മുൻപ് ഈ ഫോണിന്റെ വില 13,490 രൂപയായിരുന്നു. ഈ മോഡലിന്റെ വിലയിൽ 1000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി എം 14യുടെ 6 ജിബി റാം പതിപ്പ് ഇപ്പോൾ 13,990 രൂപയ്ക്ക് ലഭ്യമാണ്. മുൻപ് 14,990 രൂപയായിരുന്നു ഇതിന്റെ വില. ഗാലക്‌സി എം 14യെ അ‌പേക്ഷിച്ച് ഗാലക്സി എ14യ്ക്ക് കൂടുതൽ വിലക്കുറവ് ലഭ്യമായിട്ടുണ്ട്. 4GB റാമും 128GB സ്റ്റോറേജും ഉള്ള ഗാലക്സി എഫ് 14യ്ക്ക് 14,490 രൂപയായിരുന്നു വില.

സാംസങ്ങിന്റെ തന്ത്രപരമായ നീക്കം! 4 ഗാലക്സി ഫോണുകളുടെ വില കുറച്ചു

എന്നാലിപ്പോൾ ഗാലക്സി എഫ്14യുടെ പ്രാരംഭ വേരിയന്റ് 11,990 രൂപ വിലയിൽ ലഭ്യമാകും. അ‌തായത് ഈ മോഡലിന് 2500 രൂപ വിലക്കുറവാണ് സാംസങ് നൽകുന്നത്. ഗാലക്സി എഫ്14യുടെ 6 ജിബി റാം വേരിയന്റ് ഇപ്പോൾ 13,490 രൂപയ്ക്ക് ലഭ്യമാണ്. വില കുറയ്ക്കും മുൻപ് ഇതിന്റെ വില 15,990 രൂപ ആയിരുന്നു.

ബജറ്റ് വിലയിൽ ലഭ്യമായിരുന്ന ഗാലക്സി M04, ഗാലക്സി F04 എന്നിവയുടെ വിലകളും കുറഞ്ഞിട്ടുണ്ട്. 8,499 രൂപ വിലയിൽ ലഭ്യമായിരുന്ന ഗാലക്സി M04 പ്രാരംഭ വേരിയന്റ് ഇപ്പോൾ 7999 രൂപയ്ക്ക് കിട്ടും. അ‌തേപോലെ തുടക്കത്തിൽ 9,499 രൂപ വിലയുണ്ടായിരുന്ന ഗാലക്സി F04 ഇപ്പോൾ 7,999 രൂപ വിലയിൽ ലഭ്യമാണ്.

ഇപ്പോൾ ഇന്ത്യയിൽ റിപ്ബ്ലിക് ഡേ സെയിൽ ഓഫറുകൾ ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ ഈ നാല് ഫോണുകളും ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും സഹിതം ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. ജനുവരി 14 മുതലാണ് ഫ്ലിപ്പ്കാർട്ടിൽ റിപ്പബ്ലിക് ഡേ 2024 ഓഫർ സെയിൽ ആരംഭിക്കുന്നത്.

സാംസങ്ങിന്റെ തന്ത്രപരമായ നീക്കം! 4 ഗാലക്സി ഫോണുകളുടെ വില കുറച്ചു

ഗാലക്സി എം14യുടെ പ്രധാന ഫീച്ചറുകൾ: ഫുൾ എച്ച്‌ഡി+ റെസല്യൂഷനുള്ള 6.6 ഇഞ്ച് എൽസിഡി പാനൽ വാം-ടോൺ ഡിസ്‌പ്ലേയാണ് എം14 വാഗ്ദാനം ചെയ്യുന്നത്. 90Hz റിഫ്രഷ് റേറ്റും ഇതിലുണ്ട്. മാലി ജി68 ജിപിയുവിനൊപ്പം എക്‌സിനോസ് 1330 ഒക്ടാ-കോർ ചിപ്സെറ്റാണ് സാംസങ് ഈ സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ വിലയിൽ മികച്ച പെർഫോമൻസ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

50എംപി പ്രൈമറി ക്യാമറ + 2എംപി ഡെപ്ത് സെൻസർ + 2എംപി മാക്രോ ക്യാമറ എന്നിവയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സാംസങ് ഗാലക്‌സി എം14 സ്‌മാർട്ട്‌ഫോണിനുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി ക്യാമറയുമായാണ് ഈ ഗാലക്സി ഫോൺ വരുന്നത്.

ആൻഡ്രോയിഡ് 13ൽ ആണ് ഗാലക്സി എം14യുടെ പ്രവർത്തനം. ഇതിലെ 6,000mAh ബാറ്ററി മികച്ച പ്രവർത്തനക്ഷമതയാണ് കാഴ്ചവയ്ക്കുന്നത്. ഗാലക്സി M14ന് 5G, ബ്ലൂടൂത്ത് 5.2, Wi-Fi 802.11 ac, GPS, USB Type-C പോർട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവയുൾപ്പെടെ വിവിധ കണക്റ്റിവിറ്റി പിന്തുണയുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung has reduced the prices of Galaxy M14, Galaxy F14, Galaxy M04 and Galaxy F04 smartphones in India. The entry-level variant of the Samsung Galaxy M14 with 4GB RAM and 128GB storage is now available for Rs 12,490. Earlier this phone was priced at Rs 13,490. The price of this model has been reduced by Rs 1000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X