50,000 രൂപയോളം കുറവ്!! ഗാലക്സി എസ് 9 വാങ്ങാൻ ഇതിലും നല്ല അവസരം വേറെയില്ല!

By GizBot Bureau
|

ഇന്ന് വിപണിയിലുള്ള ഫ്‌ളാഗ്ഷിപ്പ് ഫോണുകളിൽ എന്തുകൊണ്ടും ആദ്യനിരയിലുള്ള ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എസ് 9. സവിശേഷതകളും സൗകര്യങ്ങളും കൊണ്ട് 2018ൽ വാങ്ങാവുന്ന ഏറ്റവും മികച്ച ഫോണുകളിൽ ഒന്ന് കൂടിയാണിത്. 57,990 രൂപ വില വരുന്ന ഈ ഫോൺ സ്വന്തമാക്കാൻ ഇപ്പോൾ മറ്റൊരു മികച്ച അവസരം കൂടെ ഉപഭോക്താക്കൾക്ക് ലഭിച്ചിരിക്കുകയാണ്.

50,000 രൂപയോളം കിഴിവ്‌!

50,000 രൂപയോളം കിഴിവ്‌!

പല ആനുകൂല്യങ്ങൾ കൂട്ടിയെടുത്ത് മൊത്തം 50,000 രൂപയോളം കിഴിവിൽ വെറും 7,990 രൂപക്ക് ഫോൺ വാങ്ങാനുള്ള സൗകര്യമാണ് ഇപ്പോൾ വന്നിരിക്കുന്നത്. സാംസങ് ഓണ്ലൈൻ സ്റ്റോർ വഴി ഗാലക്സി എസ് 9 64 ജിബി മോഡലിന് ആണ് ഓഫർ ലഭ്യമായിരിക്കുന്നത്. 5000 രൂപയോളം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ആണ് ഇവയിൽ ആദ്യത്തെ ഓഫർ. അതിന് പുറമെ എച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് വഴിയുള്ള വങ്ങലുകൾക്ക് 6000 രൂപയുടെ മറ്റൊരു ക്യാഷ്ബാക്ക് കൂടിയുണ്ട്.

33,000 രൂപ എക്‌സ്ചെയ്ഞ്ച് ഇനത്തിൽ

33,000 രൂപ എക്‌സ്ചെയ്ഞ്ച് ഇനത്തിൽ

മുകളിൽ പറഞ്ഞ 5000, 6000 എന്നീ ക്യാഷ്ബാക്ക് ഓഫറുകൾക്ക് പുറമേയായി തിരഞ്ഞെടുത്ത ചില മോഡലുകൾക്ക് 33,000 രൂപയോളം എക്‌സ്ചെയ്ഞ്ച് ofae കൂടെ കമ്പനി നൽകുന്നുണ്ട്. അതും 6000 രൂപയോളം വരുന്ന മറ്റൊരു ഓഫർ കൂടെ ലഭ്യമാകുന്ന രീതിയിൽ. ഏതൊക്കെ ഫോണുകൾക്കാണ് എക്‌സ്ചെയ്ഞ്ച് ലഭ്യമാകുക എന്ന് നോക്കാം.

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും 'മടുപ്പിക്കുന്ന നോട്ടിഫിക്കേഷനുകള്‍ക്കായി' ഉടന്‍ എത്തുന്നു ഈ ഫീച്ചര്‍ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും 'മടുപ്പിക്കുന്ന നോട്ടിഫിക്കേഷനുകള്‍ക്കായി' ഉടന്‍ എത്തുന്നു ഈ ഫീച്ചര്‍

 എക്‌സ്ചെയ്ഞ്ച് ലഭ്യമായ മോഡലുകൾ

എക്‌സ്ചെയ്ഞ്ച് ലഭ്യമായ മോഡലുകൾ

സാംസങ് നോട്ട് 8 64ജിബി

 

സാംസങ് ഗാലക്സി എസ് 8 64 ജിബി

 

സാംസങ് ഗ്യാലക്സി എസ് 8 പ്ലസ് 64 ജിബി

 

സാംസങ് ഗ്യാലക്സി എസ് 7 32 ജിബി

 

സാംസഗ് ഗ്യാലക്സി എസ് 7 എഡ്ജ് 32 ജിബി

 

സാംസഗ് ഗാലക്സി എസ് 6 എഡ്ജ് + 32 ജിബി

 

സാംസംഗ് ഗ്യാലക്സി എസ് 6 എഡ്ജ് 32 ജിബി

 

സാംസങ് ഗാലക്സി ഓൺ മാക്സ്

 

സാംസഗ് ഗാലക്സി A5 (2016)

 

സാംസഗ് ഗാലക്സി A8 +

 

സാംസങ് ഗാലക്സി J7 പ്രോ 32 ജിബി

 

സാംസങ് ഗാലക്സി J7 മാക്സ്

 

സാംസങ് ഗ്യാലക്സി എസ് 6 32 ജിബി

 

സാംസഗ് ഗാലക്സി A7 (2016)

 

സാംസഗ് ഗാലക്സി A9 പ്രോ

 

സാംസഗ് ഗാലക്സി A5 (2017)

 

സാംസഗ് ഗാലക്സി A7 (2017)

 

സാംസങ് ഗാലക്സി നോട്ട് 5 32 ജിബി

 

സാംസങ് ഗാലക്സി C7 പ്രോ

 

സാംസങ് ഗാലക്സി C9 പ്രോ

 

ഇതെല്ലാം കൂടെ വരുമ്പോൾ മൊത്തം 50,000 രൂപയോളം കിഴിവാണ് ഒരാൾക്ക് ലഭ്യമാകുക. വാങ്ങാൻ ഉദേശിക്കുന്നവർക്കായി ഫോണിന്റെ സവിശേഷതകൾ താഴെ വായിക്കാം.

 

ഗാലക്‌സി എസ് 9 തന്നെ വാങ്ങണം എന്നുപറയുന്നത് ഈ കാര്യങ്ങൾ കൊണ്ട്കൂടിയാണ്!!

ഗാലക്‌സി എസ് 9 തന്നെ വാങ്ങണം എന്നുപറയുന്നത് ഈ കാര്യങ്ങൾ കൊണ്ട്കൂടിയാണ്!!

നിലവിലുള്ള ഫോണുകളിൽ ഇന്ന് എന്തുകൊണ്ടും ഏറ്റവും മുകളിലുള്ള നിരയിലാണ് സാംസങ് ഗാലക്‌സി എസ് 9ന്റെയും എസ് 9 പ്ലസിന്റെയും സ്ഥാനം. മികച്ച ഡിസ്‌പ്ലെ, മികച്ച ക്യാമറ, മികച്ച ഹാർഡ്‌വെയറുകൾ, മികച്ച ശബ്ദം എന്നിങ്ങനെ എല്ലാം കൊണ്ടും കൊടുക്കുന്ന പണത്തിന് മെച്ചം കിട്ടുന്ന ഒരു ഫോൺ തന്നെയാണ് ഈ മോഡലിൻെറ രണ്ടു വാരിയന്റുകളും.

പർപ്പിൾ കളർ ഡിസൈൻ

പർപ്പിൾ കളർ ഡിസൈൻ

ഈ മോഡലിൽ ഇറങ്ങിയ ഏറ്റവും നല്ല നിറങ്ങളിൽ ഒന്നാണ് പർപ്പിൾ ഡിസൈനിൽ എത്തിയ വേർഷൻ. എന്തുകൊണ്ടും എടുത്തുപറയേണ്ട മനോഹാരിതയാണ് ഈ നിറത്തിൽ എത്തുന്ന ഗാലക്‌സി എസ് 9ന് ഉള്ളത്. മറ്റു നിറങ്ങളും ഇഷ്ടപ്പെടുന്നവർ ഉണ്ടാകും എന്നാലും പർപ്പിൾ തരുന്ന ഒരു ആകർഷണം ഒന്ന് ഇവിടെ എടുത്തുപറയേണ്ടത് തന്നെയാണ്.

സാംസങ് പെ

സാംസങ് പെ

ആപ്പിൾ പേ, ഗൂഗിൾ പി പേ എന്നിവ പോലുള്ള സംവിധാനങ്ങൾ എല്ലാം തന്നെയുണ്ടെങ്കിലും അവയെപോലെ തന്നെ മികച്ചുനിൽക്കുന്ന ഒന്നാണ് സാംസങ് പേ. ഒരുപക്ഷെ മറ്റു രണ്ടു സേവനങ്ങൾക്കും നൽകാൻ പറ്റാത്ത ഒരുപിടി കാര്യങ്ങൾ ഇവിടെ സാംസങ് പേക്ക് സാധ്യമാകുന്നുണ്ട്. ഒരു ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പോലെ പ്രവർത്തിക്കുന്ന ഈ സൗകര്യം ഗാലക്‌സി എസ് സീരീസുകളുടെ മാത്രം ഒരു പ്രത്യേകതയാണ്. ഇതുകൂടാതെ സാംസങ് പേ ഉപയോഗിച്ചുള്ള പല ഇടപാടുകൾക്കും ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്.

 അനന്തമായ കസ്റ്റമൈസേഷൻ സാധ്യതകൾ

അനന്തമായ കസ്റ്റമൈസേഷൻ സാധ്യതകൾ

ആൻഡ്രോയ്ഡ് ഒഎസ് തന്നെ കസ്റ്റമൈസേഷനുകളുടെ ഉറവിടമാണ്. അതിന്റെ കൂടെ സാംസങ് നൽകുന്ന കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വേറെയും. ലോക്ക് സ്‌ക്രീൻ, ഹോം, ബട്ടണുകൾ, നോട്ടിഫിക്കേഷൻ തുടങ്ങി സകലതിലും ഓർ സാംസങ് സ്പർശം കാണാം. നേരത്തെ പറഞ്ഞപോലെ ആൻഡ്രോയിഡ് തന്നെ ഒരിക്കലും തീരാത്ത കസ്റ്റമൈസേഷനുകളുടെ നിലയ്ക്കാത്ത സ്രോതസ്സാണ് എങ്കിലും ഫോൺ നിർമാതാക്കൾ വലിയ തോതിൽ ഇവിടെ സൗകര്യങ്ങൾ ചെയാറില്ല. അതിൽ നിന്നും വിഭിന്നമാണ് സാംസങ് ഫോണുകൾ. പ്രത്യേകിച്ച് ഈയടുത്തിറങ്ങിയ പല ഫോണുകളും.

ആപ്പുകൾ തുറക്കാനും ആളുകളെ തിരയാനും എളുപ്പമുള്ള സൗകര്യങ്ങൾ

ആപ്പുകൾ തുറക്കാനും ആളുകളെ തിരയാനും എളുപ്പമുള്ള സൗകര്യങ്ങൾ

ഗാലക്‌സി ഫോണുകളുടെ മറ്റൊരു പ്രത്യേകതയാണ് ആപ്പുകളും ഷോർട്കട്ടുകളും തുടങ്ങി എന്തും എളുപ്പം ആക്സസ് ചെയ്യാൻ പറ്റുന്ന എഡ്ജ് ഡിസ്പ്ളേ. ഈ ഷോർട്കട്ട് സ്ക്രീൻ വഴി നമുക്ക് ഇഷ്ടമുള്ള എന്ത് ആപ്പുകളും സേവനങ്ങളും കോണ്ടാക്ടുകളും എളുപ്പം എടുക്കാനും സാധിക്കും. സമാനമായ സൗകര്യങ്ങളും ആപ്പുകളും പല ഫോണുകളിലും മറ്റും ലഭ്യമാണ് എങ്കിലും കൂടെ സാംസങ് എഡ്ജ് ഡിസ്പ്ളേ കാണാൻ ഒരു ഭംഗി തന്നെയാണ്.

സ്പ്ലിറ്റ് സ്ക്രീൻ മോഡ്

സ്പ്ലിറ്റ് സ്ക്രീൻ മോഡ്

ഈ സൗകര്യം ഇന്ന് പല ആൻഡ്രോയ്ഡ് ഫോണുകളിലും ലഭ്യമാണ് എങ്കിലും ഈ സൗകര്യം ആദ്യം എത്തിയ ഫോണുകളിൽ ഒന്നുകൂടിയാണ് ഗാലക്‌സി എസ് 9. അതുമാത്രമല്ല, പലരും ഉപയോഗിച്ച് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സ്പ്ലിറ്റ് സ്ക്രീൻ സൗകര്യം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ പറ്റുന്നത് ഗാലക്‌സി എസ് 9ൽ ആണെന്ന് മനസ്സിലാക്കാൻ പറ്റുന്നു. ഒരുപക്ഷെ ഈ പ്രത്യേകതക്ക് മാത്രം ഇപ്പോൾ അത്ര പുതുമ ഇല്ല എന്ന് വേണമെങ്കിൽ പറയാം.

ഐറിസ് സ്കാൻ

ഐറിസ് സ്കാൻ

ഐഫോൺ എക്‌സിനേക്കാളും മികച്ച പല സൗകര്യങ്ങളും ഗാലക്‌സി എസ് 9 നൽകുന്നുണ്ട്. അവയിലൊന്നാണ് ഐറിസ് സ്കാൻ സംവിധാനം. ഗൂഗിൾ പേ, സാംസങ് പേ തുടങ്ങിയ സേവനങ്ങൾ പോലുള്ളവ ഉപയോഗിക്കാൻ ഏറ്റവും മികച്ച സുരക്ഷ ഇത് നൽകും. ഇത് കൂടാതെ ഫേസ് അൺലോക്ക്, ഫിംഗർപ്രിന്റ് അൺലോക്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ ഈ മോഡലിൽ ലഭ്യവുമാണ്.

സാംസങ്ങ് ഗാലക്‌സി എസ് 9 വെറും 9900 രൂപക്ക് വാങ്ങാൻ

സാംസങ്ങ് ഗാലക്‌സി എസ് 9 വെറും 9900 രൂപക്ക് വാങ്ങാൻ

ഒരു 9,900 രൂപ മുടക്കി 57,900 വില വരുന്ന സാംസങ്ങ് ഗാലക്‌സി എസ് 9 വാങ്ങിയാലോ? അല്ലെങ്കിൽ ഒരു 10500 മുടക്കി 58500 വിലവരുന്ന ഐഫോൺ 8 വാങ്ങിയാലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് ചിന്തിക്കാൻ വരട്ടെ. സംഭവം സാധ്യമാണ്. എയർടെൽ നൽകുന്ന ഓഫറുകളിലൂടെയാണ് ഉപഭോക്താവിന് 57,900 വിലയുള്ള സാംസങ്ങ് ഗാലക്‌സി എസ് 9 9,900 രൂപ മുടക്കി സ്വന്തമാക്കാൻ സാധിക്കുക.

എന്താണ് ഓഫർ?

എന്താണ് ഓഫർ?

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വഴിയാണ് ഈ ഓഫറുകൾ ലഭ്യമാകുക. സാംസങ്ങ് ഗാലക്‌സി എസ് 9, ഗാലക്‌സി എസ് 9 പ്ലസ്, ഐഫോൺ എക്സ്, ഐഫോൺ 8 തുടങ്ങി മൊത്തം 7 ഫോണുകൾ ക്ക് ഈ ഓഫർ ലഭ്യമാണ്. എയർടെല്ലിന്റെ രണ്ടു വർഷത്തേക്കുള്ള ഓരോ മോഡലിനും അനുസരിച്ചുള്ള പോസ്റ്റ് പൈഡ് പ്ലാൻ തിരഞ്ഞെടുത്ത് ആദ്യമടക്കേണ്ട ചെറിയ തുക അടച്ചു ഫോൺ സ്വന്തമാക്കാം.

എത്ര അടയ്ക്കണം?

എത്ര അടയ്ക്കണം?

ഗാലക്‌സി എസ് 9 ആണെങ്കിൽ 9900 രൂപയാണ് അടയ്‌ക്കേണ്ടത്. തുടർന്ന് എയർടെൽ പോസ്റ്റ് പൈഡ് പ്ലാൻ എടുക്കണം. ഒരു മാസത്തേക്ക് 2499 വരുന്നതാണ് പ്ലാൻ. പ്ലാൻ പ്രകാരം നിങ്ങൾക്ക് ഒരു മാസം 80 ജിബി ഡാറ്റ, ഒരു വർഷത്തേക്ക് സൗജന്യ ആമസോൺ സേവനം, സൗജന്യ ഫോൺ ഡാമേജ് സംരക്ഷണം എന്നിവയെല്ലാം തന്നെ ലഭിക്കും.

ചെയേണ്ടത്

ചെയേണ്ടത്

ഇതിനായി ചെയ്യേണ്ടത് ആദ്യം എയർടെൽ വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ നിങ്ങൾക്കിഷ്ടമുള്ള ഫോൺ തിരഞ്ഞെടുക്കുക. അതിൽ ക്ലിക്ക് ചെയ്ത് ഓഫറുകളും മുൻകൂട്ടി അടയ്‌ക്കേണ്ട തുകയും മനസ്സിലാക്കുക. ശേഷം മൊബൈൽ നമ്പർ ഓടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യാൻ പറയും. അത് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ വിവരങ്ങൾ കൊടുത്ത് ലോൺ അപ്രൂവൽ വാങ്ങിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഫോൺ ഉടൻ തന്നെ വീട്ടിലേക്ക് ഡെലിവറി ചെയ്ത് തരും.

ഓഫർ വിലകൾ

ഓഫർ വിലകൾ

സാംസങ്ങ് ഗാലക്‌സി എസ് 9 - ഓഫർ വില 9,900 (യഥാർത്ഥ വില 57,900)
സാംസങ്ങ് ഗാലക്‌സി എസ് 9 പ്ലസ് - ഓഫർ വില 9,900 (യഥാർത്ഥ വില 64,900)
സാംസങ്ങ് ഗാലക്‌സി എസ് 9 256ജിബി - ഓഫർ വില 9,900 (യഥാർത്ഥ വില 65,900)
ഐഫോൺ 8 - ഓഫർ വില 10,500 (യഥാർത്ഥ വില 58,500)
ഐഫോൺ 7 - ഓഫർ വില 11,900 (യഥാർത്ഥ വില 47,900)
ഐഫോൺ 8 256ജിബി - ഓഫർ വില 22,500 (യഥാർത്ഥ വില 70,500)
ഐഫോൺ എക്സ് - ഓഫർ വില 36,000 (യഥാർത്ഥ വില 84,000)

Best Mobiles in India

English summary
Samsung Galaxy S 9 Rs 50000 Offer

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X