സാംസംഗ് ഗാലക്‌സി ഫോണ്‍ നിരയിലേക്ക് ഒരെണ്ണം കൂടി എത്തുന്നു

Posted By:

സാംസംഗ് ഗാലക്‌സി ഫോണ്‍ നിരയിലേക്ക് ഒരെണ്ണം കൂടി എത്തുന്നു

സാംസംഗിന്റെ ഗാലക്‌സി ഹാന്‍ഡ്‌സെറ്റ് നിരയിലേക്ക് ഒരംഗം കൂടി എത്തുന്നു.  സാംസംഗ് ഗാലക്‌സി എസ് ബ്ലെയ്‌സ് 4ജി എന്നാണ് ഈ പുതിയ മൊബൈലിന്റെ പേര്.  ഈ ഫുള്‍ ടച്ച് ഫോണിന്റെ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും വളരെ ആകര്‍ഷണീയമാണ്.

ഫീച്ചറുകള്‍:

 • 4.52 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 480 x 800 ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 1080പി വീഡിയോ റെക്കോര്‍ഡിംഗ്

 • ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്ലാഷ് സംവിധാനങ്ങള്‍

 • 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • 16 ജിബി, 32 ജിബി എന്നിങ്ങനെ രണ്ട് ഇന്റേണല്‍ മെമ്മറി വേര്‍ഷനുകള്‍

 • 32 ജിബി എക്‌സ്റ്റേണല്‍ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം

 • 1 ജിബി റാം

 • ജിപിആര്‍എസ്, എഡ്ജ്, സപ്പോര്‍ട്ട്

 • വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • യുഎസ്ബി, മൈക്രോയുഎസ്ബി പോര്‍ട്ടുകള്‍

 • ജിപിഎസ് സൗകര്യം

 • ജിഎസ്എം ഫോണ്‍

 • എച്ച്എസ്ഡിപിഎ 3ജി സപ്പോര്‍ട്ട്

 • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • ആര്‍ഡിഎസ് ഉള്ള സ്റ്റീരിയോ എഫ്എം റേഡിയോ

 • ലിതിയം അയണ്‍ ബാറ്ററി

 • ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം

 • 1.5 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

 • ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്

 • അഡ്രിനോ 220 ജിപിയു

 • ജാവ സപ്പോര്‍ട്ട്
ഈ പുതിയ സാംസംഗ് ഗാലക്‌സി ഹാന്‍ഡ്‌സെറ്റിന്റെ 4.52 ഇഞ്ച് സ്‌കരീന്‍ 16 ദശലക്ഷം നിറങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നു.  ഇത് എഎംഒഎല്‍ഇഡി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണ്.  ഡ്യുവല്‍ ക്യാമറ സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.  ഒരെണ്ണം 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും രണ്ടാമത്തേത് 2 മെഗാപിക്‌സല്‍ ക്യാമറയും ആണ്.

ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ സൗകര്യമുണ്ട് ഈ സ്മാര്‍ട്ട്‌ഫോണില്‍.  ഇതിനു വേണ്ടി പ്രത്യേകം ഒരു മൈക്രോഫോണ്‍ തന്നെയുണ്ട് ഇതില്‍.  ഈ ആന്‍ഡ്രോയിഡ് ഗാഡ്ജറ്റിന്റെ യൂസര്‍ ഇന്റര്‍ഫെയ്‌സ് ടച്ച്‌വിസ് ആണ്.

സാംസംഗ് ഗാലക്‌സി എസ് ബ്ലെയ്‌സ് 4ജി ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  ഏപ്രിലിനും ജൂണിനും ഇടയിലായിരിക്കും ഈ ഹാന്‍ഡ്‌സെറ്റിന്റെ ലോഞ്ചിംഗ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot