സാസംഗ് ഗാലക്‌സി എസ് ഡ്യുവോസ് അടുത്ത മാസം

Posted By: Super

സാസംഗ് ഗാലക്‌സി എസ് ഡ്യുവോസ് അടുത്ത മാസം

സാംസംഗ് അവതരിപ്പിച്ച ഗാലക്‌സി ശ്രേണിയിലെ ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍ ഗാലക്‌സി എസ് ഡ്യുവോസ് സെപ്തംബര്‍ മുതല്‍ വിവിധ വിപണികളിലായി എത്തും. ഗാലക്‌സി എസ്3യോട് സാമ്യം തോന്നുന്ന ഹാന്‍ഡ്‌സെറ്റാണിത്. ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്  മുന്‍ഗാമിയായ ഗാലക്‌സി എസ്2വില്‍ നിന്ന് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നതായാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.

480x800 റെസലൂഷന്‍ഡബ്ല്യുവിജിഎ ടിഎഫ്ടി സ്‌ക്രീനാണ് ഗാലക്‌സി എസ് ഡ്യുവോസിലുള്ളത്. 5 മെഗാപിക്‌സലാണ് ഇതിലെ ക്യാമറ ശേഷി. 4 ജിബി ബില്‍റ്റ്

ഇന്‍ സ്റ്റോറേജുള്ള സ്മാര്‍ട്‌ഫോണില്‍ മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ഉയര്‍ത്താനുള്ള സൗകര്യവും ഉണ്ട്. 1500mAh ആണ് ബാറ്ററി.

1 ജിഗാഹെര്‍ട്‌സ് വേഗത വാഗ്ദാനം ചെയ്യുന്ന കോര്‍ടക്‌സ് എ5 സിംഗിള്‍ കോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി എസ് ഡ്യുവോസ് വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി 2.0 എന്നീ കണക്റ്റിവിറ്റികളും നല്‍കുന്നുണ്ട്. കമ്പനിയുടെ ഇന്‍സ്റ്റന്റ് മെസേജിംഗ് സേവനമായ ചാറ്റ്ഓണും ഇതിലുണ്ട്.

'ഡ്യുവല്‍ സിം ഓള്‍വെയ്‌സ് ഓണ്‍' എന്ന സവിശേഷതയാണ് ഇതില്‍ എടുത്തുപറയേണ്ട ഒരു സൗകര്യം. അതായത് ഒരു സിമ്മില്‍ കോള്‍ എടുത്ത്  സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും രണ്ടാമത്തെ സിമ്മിലെ കോളും എടുക്കാനാകും.

ഹാന്‍ഡ്‌സെറ്റിന്റെ വിലയും ലഭ്യതയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ബജറ്റിനിണങ്ങുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിരയിലേക്കാകും ഗാലക്‌സി എസ് ഡ്യുവോസിനെ സാംസംഗ് അവതരിപ്പിക്കുകയെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍. നോക്കിയ ആശ ടച്ച്‌ഫോണുകളുമായും ഒരു പക്ഷെ വിലയില്‍ ഇത് മത്സരിച്ചേക്കാമെന്നും നിരീക്ഷകര്‍ അനുമാനിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot